Chikheang Publish time 2025-12-5 18:21:04

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു, ഭീഷണിപ്പെടുത്തി ഗർഭഛിദ്രം നടത്തിച്ചു; കണ്ണൂരിൽ ബിസിനസുകാരൻ അറസ്റ്റിൽ

/uploads/allimg/2025/12/4209780903025223026.jpg



കണ്ണൂർ ∙ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച് ഗർഭിണിയാക്കുകയും ഭീഷണിപ്പെടുത്തി ഗർഭഛിദ്രം നടത്തുകയും ചെയ്തെന്ന പരാതിയിൽ ബിസിനസുകാരൻ അറസ്റ്റിൽ. കോട്ടയം സ്വദേശിനിയു‌ടെ പരാതിയിൽ കണ്ണൂർ കിഴുന്നയിലെ സജിത്തിനെയാണ് (52) എടക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്.

[*] Also Read കൊച്ചിയിൽ റെയിൽവേ ട്രാക്കിൽ ആട്ടുകല്ല്, സമീപം ചത്ത നായ; ട്രെയിൻ അട്ടിമറി ശ്രമം? അന്വേഷണം


2015നും 2020നും ഇടയിൽ ദുബായിലാണ് പീഡനം നടന്നതെന്നാണ് പരാതി. ദുബായിലെ ഉന്നത ഉദ്യോഗസ്ഥയായ മുപ്പത്തിയഞ്ചുകാരിയുമായി സജിത്ത് ബന്ധം സ്ഥാപിക്കുകയായിരുന്നു. സജിത്തിന്റെ കമ്പനിയിൽ യുവതിയെക്കൊണ്ട് 16 കോടി രൂപ നിക്ഷേപം നടത്തുകയും ചെയ്തു. ഇതിനിടെ യുവതി ഗർഭിണിയായി. വിവാഹം കഴിക്കണമെന്ന് യുവതി ആവശ്യപ്പെട്ടെങ്കിലും ഗർഭഛിദ്രം നടത്തണമെന്ന് സജിത്ത് ആവശ്യപ്പെടുകയായിരുന്നു. ഗർഭഛിദ്രം നടത്തിയെങ്കിലും ഇയാൾ വിവാഹം കഴിക്കാൻ തയാറായില്ല. പിന്നീട് ഇയാൾ ദുബായിൽ നിന്ന് കടന്നുകളയുകയായിരുന്നു.

[*] Also Read ‘ഓണം ബംപറടിച്ചു, പക്ഷേ ചില കാര്യങ്ങൾ ഞാൻ ചെയ്യില്ല’: കയ്യില്‍ കിട്ടിയ തുക എവിടെ നിക്ഷേപിക്കും? ശരത് എസ്. നായർ പറയുന്നു


വിവാഹ വാഗ്ദാനം നൽകിയ ശേഷം പീഡിപ്പിക്കുകയും പണം തട്ടിയെടുക്കുകയും ചെയ്തശേഷം കടന്നു കളഞ്ഞെന്നാണ് യുവതി നൽകിയ പരാതിയിൽ പറയുന്നത്. എടക്കാട് പൊലീസ് അറസ്റ്റ് ചെയ്ത സജിത്തിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
/uploads/allimg/2025/12/3749328324459034519.svg/uploads/allimg/2025/12/5169591000727746036.svg

[*] ബിജെപി മന്ത്രിക്ക് രാജാ റാം ‘ബ്രിട്ടിഷ് ചാരൻ’, മോദിക്ക് പ്രചോദനം! ‘നാക്കുപിഴ’ ബംഗാളിൽ മമതയ്ക്ക് ആയുധം: എന്താണ് സംഭവിച്ചത്?

   [*]
   [*]
/uploads/allimg/2025/12/1209760266757410025.jpg   
[*] യുക്രെയ്നിൽ വിവാദമായി സ്വർണം പൂശിയ ശുചിമുറി’; അഴിമതിക്കാരെല്ലാം അടുപ്പക്കാർ; വിശ്വാസ്യത നഷ്ടപ്പെട്ട് സെലെൻസ്കി; രഹസ്യായുധം റഷ്യയുടേതോ?

   [*]
   [*]
/uploads/allimg/2025/12/1209760266757410025.jpg   
[*] 0.3 സെക്കൻഡിൽ സ്പെൻസറെ പിന്നിലാക്കി മിൽഖ; പുല്ല് കാരണം സുരേഷിന് നഷ്ടമായത് സ്വർണം! രണ്ടാം പൊന്നിന് 20 വർഷം കാത്തിരുന്ന മലയാളി!

   [*]
   [*]
/uploads/allimg/2025/12/1209760266757410025.jpg   
MORE PREMIUM STORIES
English Summary:
Businessman Arrested in Kannur for Sexual Assault: The accused, Sijith, was arrested by Edakkad police following a complaint filed by a Kottayam native detailing incidents that occurred between 2015 and 2020 in Dubai.
Pages: [1]
View full version: വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു, ഭീഷണിപ്പെടുത്തി ഗർഭഛിദ്രം നടത്തിച്ചു; കണ്ണൂരിൽ ബിസിനസുകാരൻ അറസ്റ്റിൽ

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com