Chikheang Publish time 2025-12-5 19:21:04

ശബരിമല സ്വർണക്കൊള്ള: വിജിലൻസ് കോടതിയിൽ വിവരങ്ങളുടെ പകർപ്പ് ആവശ്യപ്പെട്ട് ഇ.ഡി, എതിർത്ത് എസ്ഐടി

/uploads/allimg/2025/12/614970316491750576.jpg



കൊല്ലം ∙ ശബരിമല ക്ഷേത്രത്തിലെ സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട കേസിലെ വിവരങ്ങളുടെ പകർപ്പ് കൈമാറണമെന്ന് ആവശ്യപ്പെട്ട് ഇ.ഡി കൊല്ലം വിജിലൻസ് കോടതിയിൽ അപേക്ഷ നൽകി. എതിർവാദം ഉന്നയിക്കാനുള്ള അവസരം പ്രത്യേക അന്വേഷണം സംഘം (എസ്ഐടി) ആവശ്യപ്പെട്ടു. ഇ.ഡിയുടെ അപേക്ഷയും എസ്ഐടിയുടെ എതിർവാദവും 10ന് പരിഗണിക്കും. എഫ്‌ഐആറും മറ്റ് രേഖകളും ആവശ്യപ്പെട്ട് ഇ.ഡി ഹൈക്കോടതിയെ ആണ് ആദ്യം സമീപിച്ചത്. തുടര്‍ന്ന് കൊല്ലം വിജിലന്‍സ് കോടതിയെ സമീപിക്കാന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കുകയായിരുന്നു.

[*] Also Read ‘മുകേഷിനെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചാലും അദ്ഭുതപ്പെടേണ്ടതില്ല; ശബരിമല വിഷയത്തിലും നടപടിയില്ല’


അതേ സമയം, മുൻ തിരുവാഭരണം കമ്മിഷണർ കെ.എസ്. ബൈജുവിന്റെ ജുഡീഷ്യൽ കസ്റ്റഡി 14 ദിവസത്തേക്കു ദീർഘിപ്പിച്ചു. ബൈജുവിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിച്ചതിന് പിന്നാലെ അദ്ദേഹത്തെ ഹാജരാക്കുകയായിരുന്നു. നേരത്തേ ബൈജുവിന്റെ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. ഇപ്പോള്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് ബൈജു.

[*] Also Read എന്തുകൊണ്ട് ആ ബന്ധം ‘തുല്യ’മല്ല? ‘എംഎൽഎയ്ക്കുണ്ട് പ്രിവിലേജ്, രാഹുൽ ഇങ്ങനെ ഓടുകയാണോ വേണ്ടത്?’


മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസര്‍ മുരാരി ബാബുവിന്റെ ജാമ്യഹര്‍ജികള്‍ ഡിസംബര്‍ പതിനൊന്നാം തീയതി വിശദമായ വാദംകേള്‍ക്കലിനു ഹൈക്കോടതി മാറ്റി. ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് രണ്ട് കേസിലാണ് മുരാരി ബാബു പ്രതിയായിട്ടുള്ളത്. രണ്ട് കേസിലും കസ്റ്റഡി കാലാവധി പൂര്‍ത്തിയായി തിരിച്ച് ജുഡീഷ്യല്‍ കസ്റ്റഡിയിലേക്ക് വിട്ടതാണ്. ഈ പശ്ചാത്തലത്തിലാണ് രണ്ട് കേസിലും ജാമ്യം തേടി ഹൈക്കോടതിയിലെത്തിയത്.
/uploads/allimg/2025/12/3749328324459034519.svg/uploads/allimg/2025/12/5169591000727746036.svg

[*] ബിജെപി മന്ത്രിക്ക് രാജാ റാം ‘ബ്രിട്ടിഷ് ചാരൻ’, മോദിക്ക് പ്രചോദനം! ‘നാക്കുപിഴ’ ബംഗാളിൽ മമതയ്ക്ക് ആയുധം: എന്താണ് സംഭവിച്ചത്?

   [*]
   [*]
/uploads/allimg/2025/12/1209760266757410025.jpg   
[*] യുക്രെയ്നിൽ വിവാദമായി സ്വർണം പൂശിയ ശുചിമുറി’; അഴിമതിക്കാരെല്ലാം അടുപ്പക്കാർ; വിശ്വാസ്യത നഷ്ടപ്പെട്ട് സെലെൻസ്കി; രഹസ്യായുധം റഷ്യയുടേതോ?

   [*]
   [*]
/uploads/allimg/2025/12/1209760266757410025.jpg   
[*] 0.3 സെക്കൻഡിൽ സ്പെൻസറെ പിന്നിലാക്കി മിൽഖ; പുല്ല് കാരണം സുരേഷിന് നഷ്ടമായത് സ്വർണം! രണ്ടാം പൊന്നിന് 20 വർഷം കാത്തിരുന്ന മലയാളി!

   [*]
   [*]
/uploads/allimg/2025/12/1209760266757410025.jpg   
MORE PREMIUM STORIES
English Summary:
ED Seeks Details in Sabarimala Gold Scam Case: Sabarimala Gold Scam investigation is ongoing with ED seeking case details from the Kollam Vigilance Court. The court will consider ED\“s request and the SIT\“s counter-argument soon.
Pages: [1]
View full version: ശബരിമല സ്വർണക്കൊള്ള: വിജിലൻസ് കോടതിയിൽ വിവരങ്ങളുടെ പകർപ്പ് ആവശ്യപ്പെട്ട് ഇ.ഡി, എതിർത്ത് എസ്ഐടി

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com