LHC0088 Publish time 2025-12-5 21:51:23

കൊല്ലം കൊട്ടിയത്ത് നിർമാണത്തിലുള്ള ദേശീയപാത തകർന്നു; സർവീസ് റോഡ് വിണ്ടുകീറി, വാഹനങ്ങൾ കുടുങ്ങി

/uploads/allimg/2025/12/4483291229404457146.jpg



കൊല്ലം∙ കൊട്ടിയം മൈലക്കാടിനു സമീപം നിർമാണത്തിലിരിക്കുന്ന ദേശീയപാത ഇടിഞ്ഞുതാഴ്ന്നു. ദേശീയപാതയുടെ സംരക്ഷണ ഭിത്തി താഴെ സർവീസ് റോഡിലേക്ക് ഇടിഞ്ഞു താഴുകയായിരുന്നു. തുടർന്ന് സർവീസ് റോഡിൽ വിള്ളലുണ്ടായി. സ്കൂൾ ബസ് ഉൾപ്പെടെ നിരവധി വാഹനങ്ങൾ കുടുങ്ങി.

[*] Also Read ‘വരിക വരിക സഹജരേ’... രാഹുലിന്റെ ഫോൺ ‘ഓൺ’; പൊലീസിനെ വഴിതെറ്റിക്കാനോ നീക്കം? അറസ്റ്റ് വൈകൽ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട്?


മുപ്പതോളം കുട്ടികളുണ്ടായിരുന്ന സ്കൂൾ ബസ് കടന്നുപോകുമ്പോഴായിരുന്നു അപകടം. ഇതുൾപ്പെടെ ഏതാനും വാഹനങ്ങളാണ് കുടുങ്ങിയത്. കുട്ടികളെയും കാറുകളിലുണ്ടായിരുന്നവരെയും പരുക്കില്ലാതെ രക്ഷപ്പെടുത്തി. ദേശീയപാത അധികൃതർ ഉടൻ സ്ഥലത്തെത്തും.

അപകട സ്ഥലത്ത് ഉയരത്തിലാണ് ആറുവരിപ്പാത കടന്നുപോകുന്നത്. നിർമാണം നടക്കുന്നതിനാൽ ഇരുഭാഗത്തെയും സർവീസ് റോഡുകൾ വഴിയായിരുന്നു ഇവിടെ ഗതാഗതം. സംരക്ഷണ ഭിത്തി ഇടിഞ്ഞുതാഴ്ന്നതോടെ സർവിസ് റോഡിൽ വലിയ വിള്ളലുകൾ ഉണ്ടാവുകയായിരുന്നു. ഏതാനും കാറുകൾ വിള്ളലുകളിൽ കുടുങ്ങിക്കിടക്കുന്ന അവസ്ഥയിലാണ്.
/uploads/allimg/2025/12/3749328324459034519.svg/uploads/allimg/2025/12/5169591000727746036.svg

[*] ബിജെപി മന്ത്രിക്ക് രാജാ റാം ‘ബ്രിട്ടിഷ് ചാരൻ’, മോദിക്ക് പ്രചോദനം! ‘നാക്കുപിഴ’ ബംഗാളിൽ മമതയ്ക്ക് ആയുധം: എന്താണ് സംഭവിച്ചത്?

   [*]
   [*]
/uploads/allimg/2025/12/1209760266757410025.jpg   
[*] യുക്രെയ്നിൽ വിവാദമായി സ്വർണം പൂശിയ ശുചിമുറി’; അഴിമതിക്കാരെല്ലാം അടുപ്പക്കാർ; വിശ്വാസ്യത നഷ്ടപ്പെട്ട് സെലെൻസ്കി; രഹസ്യായുധം റഷ്യയുടേതോ?

   [*]
   [*]
/uploads/allimg/2025/12/1209760266757410025.jpg   
[*] 0.3 സെക്കൻഡിൽ സ്പെൻസറെ പിന്നിലാക്കി മിൽഖ; പുല്ല് കാരണം സുരേഷിന് നഷ്ടമായത് സ്വർണം! രണ്ടാം പൊന്നിന് 20 വർഷം കാത്തിരുന്ന മലയാളി!

   [*]
   [*]
/uploads/allimg/2025/12/1209760266757410025.jpg   
MORE PREMIUM STORIES


ഇക്കഴിഞ്ഞ മേയിൽ മലപ്പുറം കൂരിയാടും സമാനമായ അപകടം സംഭവിച്ചിരുന്നു. അന്ന് സർവീസ് റോഡിലേക്കു ദേശീയപാത തകർന്നു വീഴുകയായിരുന്നു. തുടർന്ന് സർവിസ് റോഡും വിണ്ടുകീറി. വാഹനയാത്രികർ തലനാരിഴയ്ക്കായിരുന്നു രക്ഷപ്പെട്ടത്. English Summary:
Kottiyam Road Collapse: Kollam highway collapse has caused traffic disruptions and safety concerns. The incident involved a school bus and other vehicles, prompting immediate rescue efforts and highlighting the need for improved road construction standards.
Pages: [1]
View full version: കൊല്ലം കൊട്ടിയത്ത് നിർമാണത്തിലുള്ള ദേശീയപാത തകർന്നു; സർവീസ് റോഡ് വിണ്ടുകീറി, വാഹനങ്ങൾ കുടുങ്ങി

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com