LHC0088 Publish time 2025-12-5 22:51:04

ഓട്ടോ പിന്നോട്ട് ഉരുണ്ടു; പിടിച്ചു നിർത്താൻ ശ്രമിക്കുന്നതിടെ തലയിടിച്ച് വീണ് ഡ്രൈവർ മരിച്ചു

/uploads/allimg/2025/12/2335975976202717570.jpg



കണ്ണൂർ ∙ മുണ്ടേരിയിൽ പിന്നോട്ടു ഉരുണ്ടു നീങ്ങിയ ഓട്ടോറിക്ഷ പിടിച്ചു നിർത്താൻ ശ്രമിക്കുന്നതിടെ കാലിടറി തലയിടിച്ച് വീണ് ഡ്രൈവർ മരിച്ചു. വലിയന്നൂർ റോഡിൽ മുണ്ടേരി ചിറക്ക് സമീപം താമസിക്കുന്ന പണ്ടാരവളപ്പിൽ എ.പി.സുലൈമാൻ (62) ആണ് മരിച്ചത്. ഏച്ചൂർ വട്ടപ്പൊയിൽ സ്വദേശിയാണ്.

[*] Also Read ഇൻഡിഗോ മുടക്കം അവസരമാക്കി; യാത്രക്കാരെ ചൂഷണം ചെയ്ത് വിമാന കമ്പനികള്‍, ടിക്കറ്റിനു വൻ വില


വ്യാഴാഴ്ച വൈകിട്ട് മുണ്ടേരി ചിറയ്ക്കു സമീപത്തെ വീടിനു മുന്നിലായിരുന്നു അപകടം. ഓട്ടോ നിർത്തി ഗെയ്റ്റ് തുറക്കുന്നതിനായി പുറത്തിറങ്ങിയതായിരുന്നു. ഈ സമയം ഓട്ടോ പിന്നോട്ട് ഉരുണ്ടു നീങ്ങി. ഓടിയെത്തി പിടിച്ച് നിർത്താൻ ശ്രമിക്കവെ കാലിടറി തലയിടിച്ച് വീഴുകയായിരുന്നു. ചാലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും വെള്ളിയാഴ്ച പുലർച്ചയോടെ മരണം സംഭവിച്ചു. ഭാര്യ: ആയിഷ. English Summary:
Auto accident in Kannur leads to driver\“s death. A 62-year-old auto driver died in Munderi after falling and hitting his head while trying to stop his vehicle from rolling backward. The incident occurred near his house when he exited the auto to open a gate.
Pages: [1]
View full version: ഓട്ടോ പിന്നോട്ട് ഉരുണ്ടു; പിടിച്ചു നിർത്താൻ ശ്രമിക്കുന്നതിടെ തലയിടിച്ച് വീണ് ഡ്രൈവർ മരിച്ചു

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com