Chikheang Publish time 2025-12-6 00:51:13

‘ഡിസംബർ 15ഓടെ എല്ലാം ശരിയാകും’; മാപ്പു ചോദിച്ച് ഇൻഡിഗോ സിഇഒ, യാത്ര മുടങ്ങിയാൽ മുഴുവൻ റീഫണ്ട്

/uploads/allimg/2025/12/6145129374095101880.jpg



ന്യൂഡൽഹി∙ വിമാന സർവീസുകൾ കൂട്ടത്തോടെ മുടങ്ങിയതിൽ യാത്രക്കാരോട് മാപ്പു ചോദിച്ച് ഇൻഡിഗോ എയർലൈൻസ് സിഇഒ പീറ്റർ എൽബെർസ്. ഡിസംബർ 10നും 15നും ഇടയിൽ ഇൻഡിഗോ സർവീസുകൾ പൂർണമായും സാധാരണ നിലയിലെത്തുമെന്ന് അദ്ദേഹം പറഞ്ഞു. സർവീസുകളുടെ ബാഹുല്യം കാരണമാണ് പ്രശ്നം പരിഹരിക്കാൻ കൂടുതൽ സമയമെടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇന്നു മാത്രം ഇൻഡിഗോയുടെ 1000ലേറെ സർവീസുകളാണ് മുടങ്ങിയത്. പ്രതിദിന ആകെ സർവീസുകളുടെ പകുതിയിലധികം വരുമിത്. റദ്ദാക്കൽ 1000നു താഴേക്കു കൊണ്ടുവരാനാണ് ശ്രമം.

[*] Also Read ഇൻഡിഗോ വിമാനം റദ്ദാക്കി, വിവാഹ റിസപ്ഷൻ 1000 കി.മീ. അകലെ; ലൈവിലൂടെ പങ്കെടുത്ത് നവദമ്പതികൾ


ഡിസംബർ 5നും 15നും ഇടയിൽ റദ്ദാക്കുന്ന എല്ലാ സർവീസുകൾക്കും മുഴുവൻ റീഫണ്ട് നൽകുമെന്ന് ഇൻഡിഗോ പ്രഖ്യാപിച്ചിട്ടുണ്ട്. ബുദ്ധിമുട്ട് നേരിടുന്ന യാത്രക്കാർക്ക് താമസസൗകര്യം ഒരുക്കും. നൂറുകണക്കിന് ഹോട്ടൽ മുറികൾ ഇതിനായി തയാറാക്കിയിട്ടുണ്ട്. വിമാനത്താവളങ്ങളിൽ കാത്തിരിക്കുന്നവർക്ക് ഭക്ഷണം നൽകും. സാധ്യമായ സ്ഥലങ്ങളിലെല്ലാം ലോഞ്ച് ആക്സസ് നൽകുമെന്നും ഇൻഡിഗോ അറിയിച്ചു. യാത്ര പുറപ്പെടുന്നതിനു മുമ്പ് വെബ്സൈറ്റിൽ ഫ്ലൈറ്റ് സ്റ്റാറ്റസ് പരിശോധിക്കണം. സർവീസ് റദ്ദാക്കിയെങ്കിൽ വിമാനത്താവളത്തിലേക്കു വരരുതെന്നും ഇൻഡിഗോ അറിയിച്ചു.

Disclaimer : വാർത്തയു‍ടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @jsuryareddy എന്ന എക്സ് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്.
/uploads/allimg/2025/12/3749328324459034519.svg/uploads/allimg/2025/12/5169591000727746036.svg

[*] ബിജെപി മന്ത്രിക്ക് രാജാ റാം ‘ബ്രിട്ടിഷ് ചാരൻ’, മോദിക്ക് പ്രചോദനം! ‘നാക്കുപിഴ’ ബംഗാളിൽ മമതയ്ക്ക് ആയുധം: എന്താണ് സംഭവിച്ചത്?

   [*]
   [*]
/uploads/allimg/2025/12/1209760266757410025.jpg   
[*] യുക്രെയ്നിൽ വിവാദമായി സ്വർണം പൂശിയ ശുചിമുറി’; അഴിമതിക്കാരെല്ലാം അടുപ്പക്കാർ; വിശ്വാസ്യത നഷ്ടപ്പെട്ട് സെലെൻസ്കി; രഹസ്യായുധം റഷ്യയുടേതോ?

   [*]
   [*]
/uploads/allimg/2025/12/1209760266757410025.jpg   
[*] 0.3 സെക്കൻഡിൽ സ്പെൻസറെ പിന്നിലാക്കി മിൽഖ; പുല്ല് കാരണം സുരേഷിന് നഷ്ടമായത് സ്വർണം! രണ്ടാം പൊന്നിന് 20 വർഷം കാത്തിരുന്ന മലയാളി!

   [*]
   [*]
/uploads/allimg/2025/12/1209760266757410025.jpg   
MORE PREMIUM STORIES
English Summary:
IndiGo CEO Addresses Mass Cancellations: IndiGo CEO apologizes for widespread flight cancellations and promises full refunds. The airline aims to restore normalcy by December 15th and is providing accommodation and food for affected passengers.
Pages: [1]
View full version: ‘ഡിസംബർ 15ഓടെ എല്ലാം ശരിയാകും’; മാപ്പു ചോദിച്ച് ഇൻഡിഗോ സിഇഒ, യാത്ര മുടങ്ങിയാൽ മുഴുവൻ റീഫണ്ട്

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com