deltin33 Publish time 2025-12-6 03:21:01

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; താമരശ്ശേരി ചുരത്തിൽ നിയന്ത്രണങ്ങൾ ഞായറാഴ്ച വരെ

/uploads/allimg/2025/12/7628654191668989862.jpg



കോഴിക്കോട്∙ താമരശ്ശേരി ചുരം റോഡ് വികസനവുമായി ബന്ധപ്പെട്ട മരംമുറിയുടെ ഭാഗമായി ഏർപ്പെടുത്തിയ ഗതാഗത നിയന്ത്രണം തുടരുന്നു. ഞായറാഴ്ച വരെ നിയന്ത്രണങ്ങൾ തുടരും. വാരാന്ത്യത്തിൽ ചുരം റോഡിൽ ഗതാഗതക്കുരുക്ക് അനുഭവപ്പെടാൻ ഇടയുള്ളതിനാൽ ഇതുവഴി യാത്ര ചെയ്യുന്നവർ ഇക്കാര്യം കണക്കിലെടുക്കണമെന്ന് അധികൃതർ അറിയിച്ചു. അത്യാവശ്യ യാത്രക്കാർ മറ്റു വഴികൾ ഉപയോഗിക്കണം

[*] Also Read ‘അഴിമതിയും എൻജിനീയറിങ് പിഴവും; എൻഎച്ച് നിർമാണത്തിന്റെ ക്രെഡിറ്റ് എടുക്കുന്നവർ അപകടത്തിന്റെ ഉത്തരവാദിത്തവും ഏറ്റെടുക്കണം’


ചുരത്തിലെ 6, 7, 8 വളവുകൾ വീതി കൂട്ടി നവീകരിക്കുന്നതിനായി മുറിച്ച മരങ്ങൾ നീക്കുകയാണ്. മരം കയറ്റുന്ന ജോലികൾ ചെയ്യുന്നതിനിടെ വെളളിയാഴ്ച ഉച്ചയോടെ ക്രെയിൻ റോഡിലേക്ക് മറിഞ്ഞ് അപകടമുണ്ടായിരുന്നു. ഡ്രൈവർക്ക് ചെറിയ പരുക്കേറ്റു. ചെറിയ തോതിൽ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടെങ്കിലും വേഗം തടസ്സങ്ങൾ മാറ്റി ഗതാഗതം പുനസ്ഥാപിച്ചു. പൊലീസ് നടപ്പാക്കുന്ന ഗതാഗത നിയന്ത്രണ നടപടികളോട് എല്ലാവരും സഹകരിക്കണമെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു. മൾട്ടി ആക്സിൽ വാഹനങ്ങളും മറ്റ് ഭാരവാഹനങ്ങളും നാടുകാണി ചുരം വഴിയോ കുറ്റ്യാടി ചുരം വഴിയോ പോകണം. English Summary:
Thamaraserry Churam Road traffic is currently restricted due to ongoing road development work. Travelers are advised to consider alternative routes and expect possible delays during the weekend due to the ongoing renovations. The police are requesting cooperation with the implemented traffic regulations.
Pages: [1]
View full version: യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; താമരശ്ശേരി ചുരത്തിൽ നിയന്ത്രണങ്ങൾ ഞായറാഴ്ച വരെ

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com