സംസ്ഥാനത്തെ എസ്ഐആർ നീട്ടി തിരഞ്ഞെടുപ്പ് കമ്മിഷൻ; എന്യൂമറേഷൻ ഫോം ഡിസംബർ 18 വരെ സ്വീകരിക്കും
/uploads/allimg/2025/12/1711369194754196814.jpgതിരുവനന്തപുരം ∙ സംസ്ഥാനത്തെ സമഗ്ര വോട്ടർപട്ടിക പരിഷ്കരണത്തിന്റെ (എസ്ഐആർ) സമയം നീട്ടി തിരഞ്ഞെടുപ്പ് കമ്മിഷൻ. എന്യൂമറേഷൻ ഫോം ഈ മാസം 18 വരെ സ്വീകരിക്കാമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു. കരട് വോട്ടർ പട്ടിക 23 നും അന്തിമ വോട്ടർ പട്ടിക ഫെബ്രുവരി 21 നും പ്രസിദ്ധീകരിക്കും. വോട്ടർപട്ടിക പരിഷ്കരണം ഒരാഴ്ച നീട്ടണമെന്ന സർക്കാർ ആവശ്യം അംഗീകരിച്ചാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനം.
English Summary:
Kerala Voter List Revision: Deadline Now Extended to December 18
Pages:
[1]