പുട്ടിന്റെ സന്ദർശനം കൂടംകുളത്തിന്റെ ‘തലവര’ തെളിയിക്കുമോ? പൂർണ ശേഷിയിലെത്തിക്കുമെന്ന് ഉറപ്പ്; ആണവോർജരംഗത്ത് ഇന്ത്യ – റഷ്യ കൂട്ടുകെട്ട്
/uploads/allimg/2025/12/124667003922767918.jpgന്യൂഡൽഹി∙ തമിഴ്നാട്ടിലെ കൂടംകുളത്തെ ആണവ നിലയം പൂർണ്ണ ശേഷിയിലേക്ക് ഉയർത്താനുള്ള റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന്റെ പ്രഖ്യാപനം ഊർജരംഗത്ത് പുതിയ വഴിത്തിരിവാകുകയാണ്. ആണവ നിലയത്തിലെ ആറ് റിയാക്ടറുകളിൽ രണ്ടെണ്ണം ഇതിനോടകം പ്രവർത്തനക്ഷമമാണ്. പ്ലാന്റിന്റെ പ്രവർത്തനം അതിന്റെ പൂർണ്ണ ശേഷിയിലെത്തിക്കുന്നത് ഉറപ്പാക്കുമെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയോടൊപ്പം ഇന്ന് ന്യൂഡൽഹിയിൽ നടത്തിയ സംയുക്ത പത്രസമ്മേളനത്തിൽ പുട്ടിൻ പറഞ്ഞത്. ഇന്ത്യയിലെ ഏറ്റവും വലിയ ആണവനിലയമാണ് കൂടംകുളം ആണവനിലയം.
[*] Also Read പുട്ടിന്റെ ഇന്ത്യാ സന്ദർശനം: അമേരിക്കയ്ക്ക് ആശങ്ക; ട്രംപിന് ടെൻഷൻ!
‘‘ആറ് റിയാക്ടർ യൂണിറ്റുകളിൽ രണ്ടെണ്ണം ഇതിനകം ഊർജ്ജ ശൃംഖലയുമായി ബന്ധിപ്പിച്ചിട്ടുണ്ട്. നാലെണ്ണം ഇപ്പോഴും നിർമ്മാണത്തിലാണ്. ഈ ആണവ നിലയം പൂർണ്ണ വൈദ്യുതി ഉൽപ്പാദനത്തിലേക്ക് എത്തിക്കുന്നത് ഇന്ത്യയുടെ ഊർജ്ജ ആവശ്യങ്ങൾക്ക് മികച്ച സംഭാവന നൽകും’’ – പുട്ടിൻ പറഞ്ഞു. കൂടംകുളം നിലയത്തിലെ മൂന്നാമത്തെ റിയാക്ടറിന്റെ ആണവ ഇന്ധനത്തിന്റെ ആദ്യ ബാച്ച് എത്തിച്ചതായി സ്ഥിരീകരിച്ചുകൊണ്ട് റഷ്യയുടെ സർക്കാർ ഉടമസ്ഥതയിലുള്ള ആണവ കോർപ്പറേഷനായ റോസാറ്റം നടത്തിയ പ്രസ്താവനയ്ക്കു പിന്നാലെയാണ് പുട്ടിന്റെ പ്രഖ്യാപനം.
[*] Also Read അധികാര ചതുരംഗത്തിലെ ഗ്രാൻഡ്മാസ്റ്റർ: മോസ്കോ പിടിച്ചടക്കിയ ‘പുട്ടിൻ ചക്രവർത്തി’
ഊർജ്ജ മേഖലയിലെ സഹകരണം വിപുലീകരിക്കുന്നതുൾപ്പെടെ നിരവധി ഉഭയകക്ഷി വിഷയങ്ങൾ പ്രധാനമന്ത്രി മോദിയുമായി പുട്ടിൻ ചർച്ച ചെയ്തിരുന്നു. കൂടംകുളം ആണവ നിലയത്തിൽ 6,000 മെഗാവാട്ട് ശേഷിയുള്ള ആറ് വിവിഇആർ-1000 റിയാക്ടറുകൾ സ്ഥാപിക്കാനാണ് പദ്ധതി. ആദ്യത്തെ രണ്ട് റിയാക്ടറുകൾ 2013 ലും 2016 ലുമായി പവർ ഗ്രിഡുമായി ബന്ധിപ്പിച്ചിരുന്നു. ശേഷിക്കുന്ന നാലെണ്ണമാണ് ഇപ്പോഴും നിർമ്മാണത്തിലുള്ളത്.
/uploads/allimg/2025/12/3749328324459034519.svg/uploads/allimg/2025/12/5169591000727746036.svg
[*] കേന്ദ്രമോ പുതിയ ചട്ടമോ വിമാന യാത്രക്കാരെ ചതിച്ചത്? ഇന്ത്യയിൽ പൈലറ്റുമാരെ കിട്ടാനില്ല; ‘വ്യോമയാന വിദഗ്ധർക്കു പകരം ഐഎഎസുകാർ!’
[*]
[*]
/uploads/allimg/2025/12/1209760266757410025.jpg
[*] വായ്പ നേരത്തേ അടച്ചു തീർക്കാം, പലിശയിൽ ലക്ഷങ്ങൾ ലാഭിക്കാം; റീപോ നിരക്ക് കുറച്ചതിന്റെ നേട്ടം എങ്ങനെ സ്വന്തമാക്കാം? എഫ്ഡി ഇട്ടവരും ശ്രദ്ധിക്കണം
[*]
[*]
/uploads/allimg/2025/12/1209760266757410025.jpg
[*] എന്തുകൊണ്ട് ആ ബന്ധം ‘തുല്യ’മല്ല? ‘എംഎൽഎയ്ക്കുണ്ട് പ്രിവിലേജ്, രാഹുൽ ഇങ്ങനെ ഓടുകയാണോ വേണ്ടത്?’
[*]
[*]
/uploads/allimg/2025/12/1209760266757410025.jpg
MORE PREMIUM STORIES
English Summary:
Putin Announces Kudankulam Nuclear Plant Expansion: Kudankulam Nuclear Power Plant is set to reach full capacity, as announced by Russian President Vladimir Putin.
Pages:
[1]