deltin33 Publish time 2025-12-6 04:51:13

അലാസ്കക്ക് പിന്നാലെ ഡൽഹിയിലും പറന്നെത്തുമോ പുട്ടിന്റെ ആ ‘പെട്ടി’; വിസര്‍ജ്യം വരെ തിരികെ കൊണ്ടുപോകും ‘പൂപ്പ് സ്യൂട്ട്കേസ്’

/uploads/allimg/2025/12/1360716584768447300.jpg



ന്യൂഡൽഹി∙ റഷ്യന്‍ പ്രസിഡന്‍റ് വ്ലാഡിമിർ പുട്ടിന്‍റെ ഇന്ത്യാ സന്ദര്‍ശനത്തിനു പിന്നാലെ ഉയരുന്ന പ്രധാന ചോദ്യം ആ സ്യൂട്ട് കേസിനെ കുറിച്ചാണ്. നേതാവിന്റെ വിസർജ്ജ്യം പോലും റഷ്യയിലേക്ക് തിരികെ കൊണ്ടുപോകുന്ന ‘പൂപ്പ് സ്യൂട്ട് കേസ്’ ഇന്ത്യയിലും എത്തുമോയെന്നാണ് ലോകം ഉറ്റുനോക്കുന്നത്. നേരത്തെ അലാസ്കയില്‍ നടന്ന ട്രംപുമായുള്ള കൂടിക്കാഴ്ചയ്ക്കിടെയും പുട്ടിന്‍റെ സുരക്ഷാ ജീവനക്കാര്‍ പൂപ്പ് സ്യൂട്ട്കേസ് കൊണ്ടുവന്നിരുന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു.

[*] Also Read പുട്ടിന്റെ ഇന്ത്യാ സന്ദർശനം: അമേരിക്കയ്ക്ക് ആശങ്ക; ട്രംപിന് ടെൻഷൻ!


മലവും മൂത്രവുമടക്കമുള്ള വിസര്‍ജ്യങ്ങള്‍ ശേഖരിക്കുകയും തിരികെ റഷ്യയില്‍ എത്തിക്കുകയും ചെയ്യുന്നതിലൂടെ പുട്ടിന്‍റെ ആരോഗ്യം സംബന്ധിച്ച നിര്‍ണായക വിവരങ്ങള്‍ വിദേശ ശക്തികള്‍ക്ക് ലഭിക്കുന്നത് തടയാനാണ് ഈ നീക്കം. റഷ്യൻ ഫെഡറൽ പ്രൊട്ടക്ഷൻ സർവീസ് (എഫ്പിഎസ്) അംഗങ്ങളാണ് മാലിന്യങ്ങള്‍ കവറിലാക്കി പ്രത്യേക സ്യൂട്ട് കേസുകളില്‍ റഷ്യയിലേക്കു കൊണ്ടുപോകുക.

[*] Also Read അപൂർവനിമിഷം: വിമാനത്താവളത്തിൽ പുട്ടിനെ നേരിട്ടെത്തി സ്വീകരിച്ച് മോദി; ആലിംഗനം ചെയ്ത് വരവേൽപ്


2017ലെ ഫ്രാന്‍സ് സന്ദർശനം മുതലാണ് പുട്ടിന്റെ വിദേശയാത്രയിൽ പൂപ്പ് സ്യൂട്ട്കേസും സന്തതസഹചാരിയായത്. പൂപ്പ് സ്യൂട്ട്കേസിന് പുറമെ പോര്‍ട്ടബിള്‍ ശുചിമുറി, കഴിക്കുന്ന ഭക്ഷണം പരിശോധിക്കുന്ന മൊബൈൽ ഭക്ഷ്യ ലബോറട്ടറി, സഞ്ചരിക്കാനായി പ്രത്യേക കാർ ഇവയൊക്കെയാണ് പുട്ടിന് പ്രത്യേകമുള്ള സുരക്ഷാ പ്രോട്ടോക്കോളുകൾ.
/uploads/allimg/2025/12/3749328324459034519.svg/uploads/allimg/2025/12/5169591000727746036.svg

[*] കേന്ദ്രമോ പുതിയ ചട്ടമോ വിമാന യാത്രക്കാരെ ചതിച്ചത്? ഇന്ത്യയിൽ പൈലറ്റുമാരെ കിട്ടാനില്ല; ‘വ്യോമയാന വിദഗ്ധർക്കു പകരം ഐഎഎസുകാർ!’

   [*]
   [*]
/uploads/allimg/2025/12/1209760266757410025.jpg   
[*] വായ്പ നേരത്തേ അടച്ചു തീർക്കാം, പലിശയിൽ ലക്ഷങ്ങൾ ലാഭിക്കാം; റീപോ നിരക്ക് കുറച്ചതിന്റെ നേട്ടം എങ്ങനെ സ്വന്തമാക്കാം? എഫ്ഡി ഇട്ടവരും ശ്രദ്ധിക്കണം

   [*]
   [*]
/uploads/allimg/2025/12/1209760266757410025.jpg   
[*] എന്തുകൊണ്ട് ആ ബന്ധം ‘തുല്യ’മല്ല? ‘എംഎൽഎയ്ക്കുണ്ട് പ്രിവിലേജ്, രാഹുൽ ഇങ്ങനെ ഓടുകയാണോ വേണ്ടത്?’

   [*]
   [*]
/uploads/allimg/2025/12/1209760266757410025.jpg   
MORE PREMIUM STORIES
English Summary:
Why Does Putin Need a \“Poop Suitcase\“?: Putin\“s India visit sparks curiosity about the \“poop suitcase.\“ The suitcase is used to collect and transport the president\“s excrement back to Russia, safeguarding his health information.
Pages: [1]
View full version: അലാസ്കക്ക് പിന്നാലെ ഡൽഹിയിലും പറന്നെത്തുമോ പുട്ടിന്റെ ആ ‘പെട്ടി’; വിസര്‍ജ്യം വരെ തിരികെ കൊണ്ടുപോകും ‘പൂപ്പ് സ്യൂട്ട്കേസ്’

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com