സമാധാന ചർച്ചയിൽ മാപ്പ് നൽകിയാലും പുട്ടിനെതിരെയുള്ള അറസ്റ്റു വാറന്റ് നിലനിൽക്കും: ഐസിസി പ്രോസിക്യൂട്ടർമാർ
/uploads/allimg/2025/12/2767589996766443263.jpgഹേഗ് (നെതർലൻഡ്‌സ്) ∙ യുഎസിന്റെ നേതൃത്വത്തിൽ നടക്കുന്ന സമാധാന ചർച്ചയിൽ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന് മാപ്പ് നൽകാൻ തീരുമാനിച്ചാലും യുക്രെയ്‌നിലെ യുദ്ധക്കുറ്റങ്ങളുടെ പേരിൽ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനും മറ്റ് അഞ്ച് റഷ്യക്കാർക്കുമെതിരെയുള്ള രാജ്യാന്തര ക്രിമിനല്‍ കോടതിയുടെ (ഐസിസി) അറസ്റ്റു വാറന്റ് നിലനിൽക്കുമെന്ന് ഐസിസി പ്രോസിക്യൂട്ടർമാർ. കോടതി പുറപ്പെടുവിച്ച അറസ്റ്റു വാറന്റ് മരവിപ്പിക്കാൻ യുഎൻ രക്ഷാസമിതിയുടെ (യുഎൻഎസ്‌സി) പ്രമേയം ആവശ്യമാണെന്ന് ഡെപ്യൂട്ടി പ്രോസിക്യൂട്ടർമാരായ മാമെ മണ്ഡിയേ നിയാങ്, നസ്ഹത്ത് ഷമീം ഖാൻ എന്നിവർ പറഞ്ഞു.
[*] Also Read സംസ്ഥാനത്തെ എസ്ഐആർ നീട്ടി തിരഞ്ഞെടുപ്പ് കമ്മിഷൻ; എന്യൂമറേഷൻ ഫോം ഡിസംബർ 18 വരെ സ്വീകരിക്കും
യുക്രെയ്നിൽ നിന്ന് കുട്ടികളെ റഷ്യയുടെ അധീനതയിലുള്ള പ്രദേശത്തേക്കു തട്ടിക്കൊണ്ടുപോയെന്ന ആരോപണത്തിലെ പങ്കാളിത്തത്തിന്റെ പേരിലാണ് വ്ലാഡിമിർ പുട്ടിനെതിരെ രാജ്യാന്തര കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. റഷ്യയിൽ കുട്ടികളുടെ അവകാശം സംരക്ഷിക്കുന്ന ഓഫിസിന്റെ ഉത്തരവാദിത്തം വഹിക്കുന്ന മരിയ അലക്സനേവ ല്‌വോവ ബെലോവ ഉൾപ്പെടെയുള്ളവർക്കും ഇതേ കേസിൽ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിട്ടുണ്ട്. English Summary:
ICC Prosecutors: ICC Confirms Putin\“s Arrest Warrant Stands Despite Potential Peace Pardon
Pages:
[1]