deltin33 Publish time 2025-12-6 05:51:11

കൊട്ടിയത്ത് ദേശീയപാതയിലെ തകർച്ച: ഗതാഗത ക്രമീകരണം ഏർപ്പെടുത്തി പൊലീസ്, യാത്രക്കാർ ശ്രദ്ധിക്കുക

/uploads/allimg/2025/12/8285421621154845548.jpg



കൊല്ലം∙ കൊട്ടിയത്ത് നിർമ്മാണത്തിലിരുന്ന ദേശീയപാത തകർന്നതുമായി ബന്ധപ്പെട്ട് ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തി കൊല്ലം സിറ്റി ജില്ലാ പൊലീസ് മേധാവി. കൊട്ടിയം ടൗണിലും ദേശീയപാതയിലും വാഹനഗതാഗതക്കുരുക്ക് ഉണ്ടാകാൻ സാധ്യതയുള്ളതിനാലാണ് ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്.

[*] Also Read ഭൂകമ്പം പോലെ റോഡ് പിളർന്നു, ശബ്ദം കേട്ടതും സ്കൂൾ ബസ് നിർത്തി; വലിയ അപകടം ഒഴിവായത് തലനാരിഴയ്ക്ക്


∙ ആലപ്പുഴ ഭാഗത്ത് നിന്നും തിരുവനന്തപുരം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ

ആലപ്പുഴ ഭാഗത്തു നിന്നും തിരുവനന്തപുരം ഭാഗത്തേക്ക് പോകുന്ന ട്രെയിലറുകൾ, ടാങ്കർ ലോറികൾ, കണ്ടെയിനറുകൾ മുതലായ ഹെവി വാഹനങ്ങളും മറ്റ് ഗുഡ്‌സ് വാഹനങ്ങളും ചവറ കെഎംഎംഎൽ ജംക്‌ഷനിൽ നിന്ന് തിരിഞ്ഞ് ഭരണിക്കാവ്-കൊട്ടാരക്കര വഴി എംസി റോഡിൽ പ്രവേശിച്ച് യാത്ര തുടരാവുന്നതാണ്. തിരുവനന്തപുരം ഭാഗത്തേക്ക് പോകുന്ന മറ്റു വാഹനങ്ങൾ ചവറ - ആൽത്തറമൂട് കടവൂർ - കല്ലുംതാഴം അയത്തിൽ കണ്ണനല്ലൂർ വഴി മൈലക്കാട് എത്തി ദേശീയപാതയിൽ പ്രവേശിച്ച് യാത്ര തുടരാവുന്നതും അല്ലെങ്കിൽ കണ്ണനല്ലൂർ-മിയന്നൂർ-കട്ടച്ചൽ വഴി ചാത്തന്നൂർ പ്രവേശിച്ച് യാത്ര തുടരാവുന്നതാണ്. കൊല്ലത്ത് നിന്ന് തിരുവനന്തപുരത്തേക്ക് പോകുന്ന വാഹനങ്ങൾ അയത്തിൽ കണ്ണുനലൂർ-കട്ടച്ചൽ - ചാത്തന്നൂർ വഴി ദേശീയപാതയിൽ പ്രവേശിച്ച് യാത്ര തുടരാവുന്നതാണ്

[*] Also Read കൊല്ലം കൊട്ടിയത്ത് നിർമാണത്തിലുള്ള ദേശീയപാത തകർന്നു; സർവീസ് റോഡ് വിണ്ടുകീറി, വാഹനങ്ങൾ കുടുങ്ങി


∙തിരുവനന്തപുരം ഭാഗത്ത് നിന്നും ആലപ്പുഴ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ

തിരുവന്തപുരത്ത് നിന്നും കൊല്ലം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ തീരദേശം റോഡ് – പാരിപ്പളളി-പരവൂർ – പൊഴിക്കര വഴി കൊല്ലത്തേക്ക് യാത്ര തുടരാവുന്നതാണ്. പൊതുജനങ്ങൾ ഗതാഗത ക്രമീകരണങ്ങളോട് സഹകരിക്കണമെന്നും പൊലീസ് അറിയിച്ചു.
/uploads/allimg/2025/12/3749328324459034519.svg/uploads/allimg/2025/12/5169591000727746036.svg

[*] കേന്ദ്രമോ പുതിയ ചട്ടമോ വിമാന യാത്രക്കാരെ ചതിച്ചത്? ഇന്ത്യയിൽ പൈലറ്റുമാരെ കിട്ടാനില്ല; ‘വ്യോമയാന വിദഗ്ധർക്കു പകരം ഐഎഎസുകാർ!’

   [*]
   [*]
/uploads/allimg/2025/12/1209760266757410025.jpg   
[*] വായ്പ നേരത്തേ അടച്ചു തീർക്കാം, പലിശയിൽ ലക്ഷങ്ങൾ ലാഭിക്കാം; റീപോ നിരക്ക് കുറച്ചതിന്റെ നേട്ടം എങ്ങനെ സ്വന്തമാക്കാം? എഫ്ഡി ഇട്ടവരും ശ്രദ്ധിക്കണം

   [*]
   [*]
/uploads/allimg/2025/12/1209760266757410025.jpg   
[*] എന്തുകൊണ്ട് ആ ബന്ധം ‘തുല്യ’മല്ല? ‘എംഎൽഎയ്ക്കുണ്ട് പ്രിവിലേജ്, രാഹുൽ ഇങ്ങനെ ഓടുകയാണോ വേണ്ടത്?’

   [*]
   [*]
/uploads/allimg/2025/12/1209760266757410025.jpg   
MORE PREMIUM STORIES
English Summary:
Traffic Advisory Following Kollam Highway Collapse: Kollam traffic diversions are implemented following the Kottiyam National Highway collapse. Commuters should follow the designated routes to avoid congestion and ensure smooth travel.
Pages: [1]
View full version: കൊട്ടിയത്ത് ദേശീയപാതയിലെ തകർച്ച: ഗതാഗത ക്രമീകരണം ഏർപ്പെടുത്തി പൊലീസ്, യാത്രക്കാർ ശ്രദ്ധിക്കുക

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com