ചാലിശ്ശേരിയിൽ വ്യാപാര സ്ഥാപനങ്ങളിൽ തീപിടിത്തം; മൂന്നു കടകൾക്കു തീപിടിച്ചു
/uploads/allimg/2025/12/3612700167529519791.jpgകൂറ്റനാട് (പാലക്കാട്) ∙ ചാലിശ്ശേരി – കുന്നംകുളം റോഡിലെ വാണിജ്യ സ്ഥാപനങ്ങളിൽ തീപിടിത്തം. ഇന്നലെ രാത്രി പത്തരയോടെയാണു സംഭവം. രാത്രിയിൽ അടച്ചിട്ടിരുന്ന ഒരു കടയിൽ നിന്നാണു തീപടർന്നത്. തുടർന്നു സമീപത്തെ സ്ഥാപനങ്ങളിലേക്കും തീപടരുകയായിരുന്നു. ചാലിശ്ശേരി സ്റ്റേഷനിലെ പൊലീസ് സേനാംഗങ്ങളും കുന്നംകുളത്തു നിന്നുള്ള മൂന്ന് യൂണിറ്റ് അഗ്നിരക്ഷാസേനാംഗങ്ങളും ചേർന്നാണു തീയണച്ചത്. വൈദ്യുതി ഷോർട്ട് സർക്യൂട്ടാണ് അഗ്നിബാധയുടെ കാരണമെന്നാണു പ്രാഥമിക നിഗമനം.English Summary:
Fire Engulfs Commercial Buildings in Chalissery: Fire accident in Chalissery caused significant damage to commercial buildings. The fire, suspected to have originated from an electrical short circuit.
Pages:
[1]