cy520520 Publish time 2025-12-6 08:21:01

വിദഗ്ധ ചികിത്സ: ഖാലിദ സിയയെ ലണ്ടനിൽ കൊണ്ടുപോകുന്നത് നാളേയ്ക്കു മാറ്റി; അനുഗമിക്കാൻ 14 പേർ

/uploads/allimg/2025/12/2095974542902274659.jpg



ധാക്ക ∙ അതീവ ഗുരുതരാവസ്ഥയിൽ തുടരുന്ന ബംഗ്ലദേശ് മുൻപ്രധാനമന്ത്രിയും ബിഎൻപി അധ്യക്ഷയുമായ ഖാലിദ സിയയെ (80) വിദഗ്ധ ചികിത്സയ്ക്കായി ലണ്ടനിലേക്കു കൊണ്ടുപോകുന്നത് ഞായറാഴ്‌ചയിലേക്ക് മാറ്റിയതായി ബംഗ്ലദേശ് നാഷനലിസ്റ്റ് പാർട്ടി (ബിഎൻപി) അറിയിച്ചു. എയർ ആംബുലൻസ് ലഭിക്കാൻ വൈകിയതിനാലാണിത്.

[*] Also Read സമാധാന ചർച്ചയിൽ മാപ്പ് നൽകിയാലും പുട്ടിനെതിരെയുള്ള അറസ്റ്റു വാറന്റ് നിലനിൽക്കും: ഐസിസി പ്രോസിക്യൂട്ടർമാർ


‘സാങ്കേതിക തകരാറുകളെ തുടർന്ന് ഖത്തർ നൽകിയ പ്രത്യേക വിമാനത്തിന് വ്യാഴാഴ്ച ധാക്കയിൽ എത്താൻ കഴിഞ്ഞില്ല. അത് ശനിയാഴ്ച ധാക്കയിൽ എത്തുമെന്നാണ് പ്രതീക്ഷ. മെഡിക്കൽ ബോർഡ് അനുമതി നൽകിയാൽ ഖാലിദ സിയയെ ഞായറാഴ്ച ലണ്ടനിലേക്കു കൊണ്ടുപോകും’ – ബിഎൻപി സെക്രട്ടറി ജനറൽ മിർസ ഫഖ്റുൽ ഇസ്ലാം ആലംങ്കീർ പറഞ്ഞു. ഖാലിദ സിയയെ വ്യാഴാഴ്ച രാത്രിയോ വെള്ളിയാഴ്‌ച പുലർച്ചെയോ ലണ്ടനിലേക്കു കൊണ്ടുപോകാനാണ് തീരുമാനിച്ചിരുന്നത്.

ബിഎൻപി പുറത്തുവിട്ട പട്ടികപ്രകാരം, പരേതനായ ഇളയ മകൻ അറാഫത്ത് റഹ്മാന്റെ ഭാര്യ സയ്യിദ ഷമീല റഹ്മാൻ, ആറ് ഡോക്ടർമാർ എന്നിവരുൾപ്പെടെ 14 പേർ ഖാലിദ സിയയെ ലണ്ടനിലേക്ക് അനുഗമിക്കും. പാർട്ടി നേതാവും ഖാലിദ സിയയുടെ ഉപദേഷ്ടാവുമായ ഇനാമുൽ ഹഖ് ചൗധരി, ബംഗ്ലദേശ് ഇടക്കാല സർക്കാരിനെ നയിക്കുന്ന മുഹമ്മദ് യൂനുസിന്റെ എലൈറ്റ് സ്പെഷ്യൽ സെക്യൂരിറ്റി ഫോഴ്‌സിന്റെ (എസ്എസ്എഫ്) രണ്ട് അംഗങ്ങൾ, ഖാലിദ സിയയുടെ സഹായികൾ എന്നിവരാണ് മറ്റുള്ളവർ.
/uploads/allimg/2025/12/3749328324459034519.svg/uploads/allimg/2025/12/5169591000727746036.svg

[*] കേന്ദ്രമോ പുതിയ ചട്ടമോ വിമാന യാത്രക്കാരെ ചതിച്ചത്? ഇന്ത്യയിൽ പൈലറ്റുമാരെ കിട്ടാനില്ല; ‘വ്യോമയാന വിദഗ്ധർക്കു പകരം ഐഎഎസുകാർ!’

   [*]
   [*]
/uploads/allimg/2025/12/1209760266757410025.jpg   
[*] വായ്പ നേരത്തേ അടച്ചു തീർക്കാം, പലിശയിൽ ലക്ഷങ്ങൾ ലാഭിക്കാം; റീപോ നിരക്ക് കുറച്ചതിന്റെ നേട്ടം എങ്ങനെ സ്വന്തമാക്കാം? എഫ്ഡി ഇട്ടവരും ശ്രദ്ധിക്കണം

   [*]
   [*]
/uploads/allimg/2025/12/1209760266757410025.jpg   
[*] എന്തുകൊണ്ട് ആ ബന്ധം ‘തുല്യ’മല്ല? ‘എംഎൽഎയ്ക്കുണ്ട് പ്രിവിലേജ്, രാഹുൽ ഇങ്ങനെ ഓടുകയാണോ വേണ്ടത്?’

   [*]
   [*]
/uploads/allimg/2025/12/1209760266757410025.jpg   
MORE PREMIUM STORIES


ഖാലിദയുടെ മകനും ബിഎൻപി ആക്ടിങ് ചെയർമാനുമായ താരിഖ് റഹ്മാന്റെ ഭാര്യ ഡോ. സുബൈദ, ഭർതൃമാതാവിനെ കൊണ്ടുപോകുന്നതിനായി ലണ്ടനിൽ നിന്ന് എത്തിയിട്ടുണ്ട്. താരിഖ് റഹ്മാൻ 2008 മുതൽ ലണ്ടനിലാണ്. ഹൃദ്രോഗത്തിന് ലണ്ടനിൽ 4 മാസത്തെ ചികിത്സയ്ക്കുശേഷം മേയിൽ മടങ്ങിയെത്തിയ ഖാലിദ രണ്ടാഴ്ചയായി അതീവഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ്.

രാജ്യത്തെയും വിദേശത്തെയും ഡോക്ടർമാർ ഉൾപ്പെട്ട വിപുലമായ മെഡിക്കൽ ബോർഡിന്റെ കീഴിലാണ് ഖാലിദ സിയയുടെ ചികിത്സ ഏകോപിപ്പിക്കുന്നത്. ഖാലിദ സിയയുടെ രോഗശാന്തിക്കായി ബിഎൻപി നേതാക്കളും പ്രവർത്തകരും പ്രത്യേക പ്രാർത്ഥനകൾ നടത്തി. English Summary:
Health Update: Khaleda Zia\“s London Medical Trip Postponed to Sunday Due to Flight Delay
Pages: [1]
View full version: വിദഗ്ധ ചികിത്സ: ഖാലിദ സിയയെ ലണ്ടനിൽ കൊണ്ടുപോകുന്നത് നാളേയ്ക്കു മാറ്റി; അനുഗമിക്കാൻ 14 പേർ

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com