LHC0088 Publish time 2025-12-6 11:51:25

ഇന്നും വിമാന സർവീസുകൾ മുടങ്ങും; പ്രതിസന്ധിക്ക് തടയിടാൻ റെയിൽവേ, ട്രെയിനുകളിൽ കൂടുതൽ കോച്ചുകൾ

/uploads/allimg/2025/12/6817301106756448900.jpg



ന്യൂഡൽഹി ∙ രാജ്യത്ത് ഇന്നും ആഭ്യന്തര – രാജ്യാന്തര വിമാന സർ‌വീസുകൾ താറുമാറാകും. സർവീസുകൾ മുടങ്ങുമെന്ന് ഇൻഡിഗോ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. രാജ്യത്തെ വിവിധ വിമാനത്താവളങ്ങളിൽ ഇന്നലെ രാത്രി വൈകിയും ഇന്നും പ്രതിഷേധം തുടരുകയാണ്. അടിയന്തര യാത്രകൾക്കായി എത്തുന്നവർക്ക് വരെ മണിക്കൂറുകളാണ് വിമാനത്താവളത്തിൽ കാത്തിരിക്കേണ്ടി വരുന്നത്. പ്രതിസന്ധിക്ക് തടയിടുന്നതിന്റെ ഭാഗമായി ട്രെയിനുകളിൽ റെയിൽവേ കൂടുതൽ കോച്ചുകൾ അനുവദിച്ചു. 37 ട്രെയിനുകളിലായി 117 അധിക കോച്ചുകളാണ് അനുവദിച്ചത്.

[*] Also Read കേന്ദ്രമോ പുതിയ ചട്ടമോ വിമാന യാത്രക്കാരെ ചതിച്ചത്? ഇന്ത്യയിൽ പൈലറ്റുമാരെ കിട്ടാനില്ല; ‘വ്യോമയാന വിദഗ്ധർക്കു പകരം ഐഎഎസുകാർ!’


വിവിധ വിമാനത്താവളങ്ങളില്‍ നിന്നുള്ള ആയിരത്തിലധികം സര്‍വീസുകള്ളാണ് ഇന്നലെ മാത്രം റദ്ദാക്കിയത്. വിമാനഡ്യൂട്ടി സമയ നിയന്ത്രണ ചട്ടങ്ങളില്‍ ഇളവ് നല്‍കി വ്യോമയാനമന്ത്രാലയം പ്രതിസന്ധി പരിഹരിക്കാന്‍ ശ്രമം ആരംഭിച്ചിട്ടുണ്ട്. ഉത്തരവാദികളായവര്‍ക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്ന് കേന്ദ്ര സർക്കാരിന്റെ മുന്നറിയിപ്പിനു പിന്നാലെ പ്രതിസന്ധിയിൽ വ്യോമയാനമന്ത്രാലയം അന്വേഷണം ആരംഭിച്ചു. നാലംഗ സമിതി ഇൻഡിഗോ ഉദ്യോഗസ്ഥരെ വിളിച്ച് വരുത്തും. ഈ മാസം 15 ന് റിപ്പോർട്ട് സമർപ്പിക്കും.

[*] Also Read ഒരു മിനിറ്റുപോലും കളയാതെ പറന്നിട്ടും ഇൻ‍ഡിഗോ അടിപതറി? ഫ്ലൈറ്റ് റദ്ദാക്കലല്ല പരിഹാരം; പൈലറ്റുമാർ മാറിനിൽക്കുന്നത് യാത്രക്കാർക്കുകൂടി വേണ്ടി!


കേരളത്തിലെ വിമാനത്താവളങ്ങളിൽ നിന്നുള്ള ഇൻഡിഗോ വിമാന സർവീസുകൾ വൈകുന്നതും തുടരുകയാണ്. മാറിയ സമയക്രമത്തിന്‍റെ പശ്ചാത്തലത്തിൽ യാത്രക്കാർ മുന്നൊരുക്കങ്ങളെടുക്കണമെന്ന് ഇൻഡിഗോ നിർദേശം നൽകി. ww.cial.aero ലിങ്ക് വഴിയോ മൊബൈൽ ആപ്പ് വഴിയോ സർവീസ് വിവരങ്ങളുടെ സ്റ്റാറ്റസ് ഉറപ്പിക്കാൻ ആണ് യാത്രക്കാർക്ക് നിർദേശം നൽകിയത്.
/uploads/allimg/2025/12/3749328324459034519.svg/uploads/allimg/2025/12/5169591000727746036.svg

[*] കേന്ദ്രമോ പുതിയ ചട്ടമോ വിമാന യാത്രക്കാരെ ചതിച്ചത്? ഇന്ത്യയിൽ പൈലറ്റുമാരെ കിട്ടാനില്ല; ‘വ്യോമയാന വിദഗ്ധർക്കു പകരം ഐഎഎസുകാർ!’

   [*]
   [*]
/uploads/allimg/2025/12/1209760266757410025.jpg   
[*] വായ്പ നേരത്തേ അടച്ചു തീർക്കാം, പലിശയിൽ ലക്ഷങ്ങൾ ലാഭിക്കാം; റീപോ നിരക്ക് കുറച്ചതിന്റെ നേട്ടം എങ്ങനെ സ്വന്തമാക്കാം? എഫ്ഡി ഇട്ടവരും ശ്രദ്ധിക്കണം

   [*]
   [*]
/uploads/allimg/2025/12/1209760266757410025.jpg   
[*] എന്തുകൊണ്ട് ആ ബന്ധം ‘തുല്യ’മല്ല? ‘എംഎൽഎയ്ക്കുണ്ട് പ്രിവിലേജ്, രാഹുൽ ഇങ്ങനെ ഓടുകയാണോ വേണ്ടത്?’

   [*]
   [*]
/uploads/allimg/2025/12/1209760266757410025.jpg   
MORE PREMIUM STORIES
English Summary:
Flight delays are causing major disruptions across the country due to ongoing protests and operational issues: The Aviation Ministry is investigating the matter and taking steps to alleviate the crisis, while passengers are advised to check their flight status before traveling.
Pages: [1]
View full version: ഇന്നും വിമാന സർവീസുകൾ മുടങ്ങും; പ്രതിസന്ധിക്ക് തടയിടാൻ റെയിൽവേ, ട്രെയിനുകളിൽ കൂടുതൽ കോച്ചുകൾ

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com