cy520520 Publish time 2025-12-6 12:51:21

ശബരിമല ദർശനം കഴിഞ്ഞ് മടങ്ങവെ അപകടം: 5 തീർഥാടകർക്ക് ദാരുണാന്ത്യം; 7 പേർക്ക് പരുക്ക്

/uploads/allimg/2025/12/2443333846173987090.jpg



ചെന്നൈ ∙ തമിഴ്നാട് രാമനാഥപുരത്ത് ശബരിമല തീർഥാടകർ സഞ്ചരിച്ച കാർ അപകടത്തിൽപെട്ട് 5 പേർക്ക് ദാരുണാന്ത്യം. ശബരിമല ദർശനത്തിനു ശേഷം മടങ്ങുമ്പോഴായിരുന്നു അപകടം. ആന്ധ്രാ സ്വദേശികളാണ് മരിച്ചത്. കീഴക്കരയിൽ നിന്നുള്ള കാർ ഡ്രൈവർ മുഷ്താഖ് അഹമ്മദ് (30), ആന്ധ്രയിൽ നിന്നുള്ള രാമചന്ദ്ര റാവു (55), അപ്പാരാവു നായിഡു (40), ബണ്ടാരു ചന്ദ്രറാവു (42), രാമർ (45) എന്നിവരാണ് മരിച്ചത്. അപകടത്തില്‍ ഏഴ് പേർക്ക് ഗുരുതര പരുക്കേറ്റു. പുലർച്ചെ മൂന്ന് മണിക്കായിരുന്നു അപകടം.

[*] Also Read ‘ഭൂമികുലുക്കമെന്നാണ് കരുതിയത്, രക്ഷപ്പെടാൻ പറഞ്ഞത് ഓട്ടോ ഡ്രൈവർ; കാറിൽ നിന്നിറങ്ങിയ ആ സ്ത്രീയ്ക്ക് ഓടാൻ പോലും കഴിഞ്ഞില്ല’


റോഡിനു സമീപം കാർ നിർത്തിയിട്ട് ഉറങ്ങുകയായിരുന്നു ഇവർ. രാമനാഥപുരം സ്വദേശികൾ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് അയ്യപ്പ തീർഥാടകരുടെ കാറിൽ ഇടിച്ചതാണ് അപകടകാരണം. രാമേശ്വരം ക്ഷേത്രത്തിൽ ദർശനത്തിനായാണ് ഇവർ രാമനാഥപുരത്തെത്തിയത്.

[*] Also Read പാത 10 മാസം തികയ്ക്കില്ലെന്ന് അന്നേ പറഞ്ഞു, മണ്ണു പരിശോധന നടത്താതെ നിർമാണം; അഷ്ടമുടി കായലിലെ ചെളിയും ഉപയോഗിച്ചു
English Summary:
Sabarimala pilgrimage accident: Sabarimala pilgrimage accident leads to tragic loss of life in Tamil Nadu. Five pilgrims died in a road accident, and the accident occurred when a car crashed into pilgrims who were returning from Sabarimala.
Pages: [1]
View full version: ശബരിമല ദർശനം കഴിഞ്ഞ് മടങ്ങവെ അപകടം: 5 തീർഥാടകർക്ക് ദാരുണാന്ത്യം; 7 പേർക്ക് പരുക്ക്

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com