യുവതിയെ കടിച്ചു കൊന്ന് നായ്ക്കൾ, തലയിൽ ഗുരുതര പരുക്ക്; രക്ഷപ്പെടുത്താൻ എത്തിയവർക്ക് നേരെയും ആക്രമണം
/uploads/allimg/2025/12/1169704298339425373.jpgബെംഗളൂരു∙ കർണാടകയിൽ നായ്ക്കൾ യുവതിയെ കടിച്ചു കൊന്നു. ഹൊന്നൂർ ഗൊല്ലരഹട്ടി സ്വദേശിയായ യുവതിയാണ് ക്രൂരമായ ആക്രമണത്തിന് ഇരയായി കൊല്ലപ്പെട്ടത്. അനിതയുടെ കൈമുട്ടിലും കാലുകളിലും തലയിലും നെഞ്ചിലുമാണ് നായ കടിച്ചത്. തലയ്ക്കായിരുന്നു ഗുരുതര പരുക്ക്. ഓട്ടോറിക്ഷയിൽ എത്തിയ ഒരു വ്യക്തിയാണ് നായ്ക്കളെ പ്രദേശത്തെ റെയിൽവേ ക്രോസിനു സമീപം ഉപേക്ഷിച്ചതെന്ന് നാട്ടുകാർ പറയുന്നു.
[*] Also Read മാല മോഷണത്തിന് കസ്റ്റഡിയിലെടുത്തയാൾ മരിച്ച കേസ്; മുന്‍ ഡിവൈഎസ്പി റസ്റ്റത്തിന് തടവും പിഴയും
രാത്രി വൈകി നായ്ക്കൾ അസാധാരണമായി കുരയ്ക്കുന്നത് കേട്ട് പ്രദേശവാസികൾ പുറത്തിറങ്ങി പരിശോധിച്ചപ്പോഴാണ് പരുക്കേറ്റ അനിതയെ കണ്ടെത്തുന്നത്.വൈകാതെ അനിതയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവസ്ഥലത്ത് എത്തിയപ്പോൾ നായ്ക്കൾ തങ്ങളെ ആക്രമിക്കാൻ ശ്രമിച്ചതായി ദൃക്‌സാക്ഷി മല്ലികാർജുൻ പറഞ്ഞു. English Summary:
Dog attack in Karnataka led to the tragic death of a young woman. The woman succumbed to severe injuries after being attacked by stray dogs, highlighting the growing issue of stray dog menace in the region.
Pages:
[1]