LHC0088 Publish time 2025-12-6 15:51:31

അപേക്ഷ നൽകിയിട്ടും ധന സഹായമില്ല, ചികിത്സപ്പിഴവിൽ കൈ മുറിച്ച കുട്ടിയെ മറന്ന് സർക്കാർ; കൃത്രിമക്കയ്യിലും കൈമലർത്തി

/uploads/allimg/2025/12/8458726865939509988.jpg



ചിറ്റൂർ(പാലക്കാട്) ∙ പാലക്കാട് ജില്ലാ ആശുപത്രിയിലെ ചികിത്സപ്പിഴവു കാരണം വലതുകൈ മുറിച്ചുമാറ്റേണ്ടിവന്ന പല്ലശ്ശന ഒഴിവുപാറയിലെ 9 വയസ്സുകാരി വിനോദിനിക്ക് സർക്കാർ പ്രഖ്യാപിച്ച ധനസഹായം ഇതുവരെ ലഭിച്ചില്ല. ആശുപത്രി വിട്ട് ഒരുമാസം ആകാറായിട്ടും ധനസഹായത്തിന്റെ കാര്യത്തിൽ അനിശ്ചിതാവസ്ഥ തുടരുകയാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 2 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ടെന്നും ഇത് രക്ഷിതാവിന്റെ അക്കൗണ്ടിൽ എത്തുമെന്നുമായിരുന്നു അറിയിച്ചിരുന്നത്. എന്നാൽ ഇതുവരെ ഒരു സഹായവും എത്തിയിട്ടില്ല.

[*] Also Read ദർശനത്തിന് കിലോമീറ്റർ നീണ്ട നിര, ഇന്നലെ നട അടച്ചത് വൈകി; നെയ്യ് ശ്രീകോവിലിൽ നേരിട്ട് നൽകാനാവില്ല


പട്ടികജാതി വികസന വകുപ്പിൽ നിന്നുള്ള സഹായത്തിനായി ഈ മാസം ഒന്നിന് ജില്ലാ പട്ടിക വികസന ഓഫിസർക്കും അപേക്ഷ നൽകിയിട്ടുണ്ട്. കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന വിനോദിനി കഴിഞ്ഞമാസം 11നാണു വീട്ടിലെത്തിയത്. കൈ മുറിച്ചുമാറ്റിയ ഭാഗത്തെ മുറിവ് ഉണങ്ങിയെങ്കിലും മരുന്നു കഴിക്കുന്നതു തുടരുകയാണ്.

[*] Also Read ശബരിമല ദർശനം കഴിഞ്ഞ് മടങ്ങവെ അപകടം: 5 തീർഥാടകർക്ക് ദാരുണാന്ത്യം; 7 പേർക്ക് പരുക്ക്


‘മുറിവ് ഉണങ്ങിയതിനാൽ കയ്യിലെ കെട്ട് അഴിക്കാമെന്ന് ഡോക്ടർ പറഞ്ഞിട്ടുണ്ട്. എന്നാൽ കെട്ടഴിക്കാൻ വിനോദിനി കൂട്ടാക്കുന്നില്ല, മുറിച്ചുമാറ്റിയ കയ്യിലേക്ക് നോക്കാൻ അവൾക്ക് കഴിയുന്നില്ലെന്നാണു പറയുന്നത്. അതിനാൽ ഇപ്പോഴും കെട്ടഴിച്ചിട്ടില്ല. ഇപ്പോൾ ആ ഭാഗത്ത് ഷാൾ ചുറ്റിയാണു നടക്കുന്നത്’– വിനോദിനിയുടെ അമ്മ പ്രസീദ പറഞ്ഞു.
/uploads/allimg/2025/12/3749328324459034519.svg/uploads/allimg/2025/12/5169591000727746036.svg

[*] കേന്ദ്രമോ പുതിയ ചട്ടമോ വിമാന യാത്രക്കാരെ ചതിച്ചത്? ഇന്ത്യയിൽ പൈലറ്റുമാരെ കിട്ടാനില്ല; ‘വ്യോമയാന വിദഗ്ധർക്കു പകരം ഐഎഎസുകാർ!’

   [*]
   [*]
/uploads/allimg/2025/12/1209760266757410025.jpg   
[*] വായ്പ നേരത്തേ അടച്ചു തീർക്കാം, പലിശയിൽ ലക്ഷങ്ങൾ ലാഭിക്കാം; റീപോ നിരക്ക് കുറച്ചതിന്റെ നേട്ടം എങ്ങനെ സ്വന്തമാക്കാം? എഫ്ഡി ഇട്ടവരും ശ്രദ്ധിക്കണം

   [*]
   [*]
/uploads/allimg/2025/12/1209760266757410025.jpg   
[*] എന്തുകൊണ്ട് ആ ബന്ധം ‘തുല്യ’മല്ല? ‘എംഎൽഎയ്ക്കുണ്ട് പ്രിവിലേജ്, രാഹുൽ ഇങ്ങനെ ഓടുകയാണോ വേണ്ടത്?’

   [*]
   [*]
/uploads/allimg/2025/12/1209760266757410025.jpg   
MORE PREMIUM STORIES


കൃത്രിമക്കയ്യിലും കൈമലർത്തി...?

കൃത്രിമക്കൈ വയ്ക്കുന്നതിനു വേണ്ടി അളവെടുക്കാൻ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് പോകാനിരിക്കുകയാണു കുടുംബം. എന്നാൽ അനക്കാനാകാത്ത തരത്തിലുള്ള കയ്യാണു വയ്ക്കുകയെന്നും ആധുനിക രീതിയിലുള്ള കൃത്രിമക്കയ്യിന് ലക്ഷങ്ങൾ വിലവരുമെന്നും ഇത് സ്വകാര്യ ആശുപത്രികളിലുണ്ടെങ്കിലും സർക്കാർ മേഖലയിൽ അവ നൽകാൻ സംവിധാനമില്ലെന്നുമാണ് കോഴിക്കോട് ആശുപത്രി അധികൃതർ അറിയിച്ചതെന്നു വിനോദിനിയുടെ അച്ഛൻ വിനോദ് പറഞ്ഞു. വാടകവീട്ടിൽ കഴിയുന്ന ഇവർക്ക് വലിയ തുക നൽകി സ്വകാര്യ ആശുപത്രിയിൽ പോകാൻ കഴിയില്ല. ദിവസവേതനത്തിനു ജോലിചെയ്യുന്ന വിനോദ്, വിനോദിനിക്കൊപ്പം ആശുപത്രിയിലായിരുന്നതിനാൽ വീടിന്റെ 3 മാസത്തെ വാടകയുൾപ്പെടെ കുടിശികയാണ്.

മൂന്ന് ചെറിയ മക്കളും ഭാര്യയുമടങ്ങുന്ന കുടുംബത്തിന്റെ ഏക അത്താണിയാണു വിനോദ്. സെപ്റ്റംബർ 25നു കളിക്കുന്നതിനിടെ വീണു പരുക്കേറ്റ് ജില്ലാ ആശുപത്രിയിലെത്തിയ വിനോദിനിയുടെ കയ്യിൽ പ്ലാസ്റ്ററിട്ട് തിരിച്ചയയ്ക്കുകയും തുടർന്ന് പഴുപ്പ് കൂടിയതിനെ തുടർന്ന് കൈ മുറിച്ചുമാറ്റുകയുമായിരുന്നു. English Summary:
Palakkad hospital negligence has left a 9-year-old girl without her arm, and the promised government aid has yet to arrive: The family is struggling to afford a prosthetic arm and manage their daily expenses while coping with the trauma.
Pages: [1]
View full version: അപേക്ഷ നൽകിയിട്ടും ധന സഹായമില്ല, ചികിത്സപ്പിഴവിൽ കൈ മുറിച്ച കുട്ടിയെ മറന്ന് സർക്കാർ; കൃത്രിമക്കയ്യിലും കൈമലർത്തി

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com