പേരു പോലും ഇല്ലാതെ ലഭിച്ച പരാതി, രണ്ടാമത്തെ കേസിലും മുൻകൂർ ജാമ്യ ഹർജി; അതിവേഗ നീക്കവുമായി രാഹുൽ
/uploads/allimg/2025/12/3890676950750806762.jpgതിരുവനന്തപുരം ∙ ആദ്യകേസില്‍ ഹൈക്കോടതി അറസ്റ്റ് തടഞ്ഞതോടെ അതിവേഗ നീക്കങ്ങളുമായി രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. ബെംഗളൂരുവില്‍നിന്നുള്ളള ഇരുപത്തിമൂന്നുകാരിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് രണ്ടാമതെടുത്ത ബലാത്സംഗ കേസില്‍ സെഷന്‍സ് കോടതിയിൽ രാഹുല്‍ മുന്‍കൂര്‍ ജാമ്യഹര്‍ജി സമര്‍പ്പിച്ചു. ഹര്‍ജി ഇന്നു തന്നെ പരിഗണിക്കും.
[*] Also Read രാഹുലിന് ആശ്വാസം: അറസ്റ്റ് തൽക്കാലത്തേക്ക് തടഞ്ഞ് ഹൈക്കോടതി; കേസ് 15ന് പരിഗണിക്കും
പരാതിക്കാരിയുടെ പേരു പോലും ഇല്ലാതെ ലഭിച്ച ഇമെയിലിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നതെന്നു ചൂണ്ടിക്കാട്ടിയാണ് ജാമ്യഹര്‍ജി നല്‍കിയിരിക്കുന്നത്. ആദ്യകേസില്‍ അറസ്റ്റ് തടഞ്ഞതോടെ രണ്ടാമത്തെ കേസില്‍ കുടുക്കാനുള്ള നീക്കങ്ങള്‍ പൊലീസ് നടത്തുമ്പോഴാണ് രാഹുല്‍ ജാമ്യഹര്‍ജി നല്‍കിയിരിക്കുന്നത്. English Summary:
Rahul Mamkootathil, Kerala MLA, has filed for anticipatory bail in a second rape case after the High Court stayed his arrest in the first case: The application was filed in sessions court today based on an email received without the complainant\“s name, with concerns raised about police efforts to implicate him in the second case.
Pages:
[1]