‘യുഡിഎഫിന്റെ അജൻഡ തീരുമാനിക്കുന്നത് ജമാഅത്തെ ഇസ്‌ലാമി; അവരുടെ പിന്തുണ തേടി പോകേണ്ട ഗതികേട് ഞങ്ങൾക്കുണ്ടായിട്ടില്ല’
/uploads/allimg/2025/12/6138110779374658422.jpgതൃശൂർ ∙ ജമാഅത്തെ ഇസ്‌ലാമി അവരുടെ കന്നിവോട്ടു മുതൽ വോട്ട് ചെയ്തത് കോൺഗ്രസിനാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 1985ലാണ് ജമാഅത്തെ ഇസ്‌ലാമിക്കാർ വോട്ട് ചെയ്യാൻ തുടങ്ങുന്നത്. അന്ന് അവർ വോട്ട് ചെയ്തത് ഇടതുപക്ഷത്തിനല്ല. അതിനു മുൻപ് അവര്‍ തിരഞ്ഞെടുപ്പിൽ വിശ്വസിച്ചിരുന്നില്ല. 1992ലെ പ്രബോധനം മാസികയിലെ ലേഖനത്തിൽ 87ലെ തിരഞ്ഞെടുപ്പിൽ മാർക്സിസ്റ്റ്, ഫാഷിസ്റ്റ് ശക്തികൾക്ക് വോട്ട് നൽകിയിട്ടില്ലെന്ന് അവർ തന്നെ പറയുന്നു. അപ്പോൾ കന്നി വോട്ട് ആർക്കാണ് ചെയ്തതെന്ന് വ്യക്തമല്ലേയെന്നും മുഖ്യമന്ത്രി പറഞ്ഞു.
[*] Also Read പേരു പോലും ഇല്ലാതെ ലഭിച്ച പരാതി, രണ്ടാമത്തെ കേസിലും മുൻകൂർ ജാമ്യ ഹർജി; അതിവേഗ നീക്കവുമായി രാഹുൽ
1991ലെ തിരഞ്ഞെടുപ്പിലും ജമാഅത്തെ ഇസ്‌ലാമി കോൺഗ്രസിനു വോട്ട് ചെയ്തു. എന്നാൽ 1992ൽ കേന്ദ്രം ഭരിച്ചിരുന്ന കോൺഗ്രസ് സർക്കാർ ജമാഅത്തെ ഇസ്‌ലാമിയെ നിരോധിച്ചു. അതുകൊണ്ട് തന്നെ 1996ലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് അവർ വോട്ട് ചെയ്യാൻ തയാറായില്ല. കോൺഗ്രസിനെതിരെയുള്ള പ്രതിഷേധ വോട്ടെന്ന നിലയിലാണ് ജമാഅത്തെ ഇസ്‌ലാമി വോട്ടവകാശം വിനിയോഗിച്ചത്. പിന്നീട് പലഘട്ടത്തിലും പല രാഷ്ട്രീയ നിലപാടുകൾ സ്വീകരിച്ചു. 2006-11 ഘട്ടത്തിൽ വി.എസ് സർക്കാർ അധികാരത്തിലിരുന്നപ്പോൾ ഇടതുവിരുദ്ധ സഖ്യത്തിനു നേതൃത്വം നൽകിയത് ജമാഅത്തെ ഇസ്‌ലാമിയുടെ യുവജന സംഘടനയായ സോളിഡാരിറ്റിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
[*] Also Read അയ്യപ്പ ഭക്തരും വിദേശികളും കുടുങ്ങി, ടിക്കറ്റ് റദ്ദാക്കി കൂടുതൽ തുകയ്ക്ക് ബുക്കിങ്; ഹോട്ടൽ സൗകര്യവും ഇല്ല
ഒരുഘട്ടത്തിലും ജമാഅത്തെ ഇസ്‌ലാമിയുടെ പിന്തുണ തേടി പോകേണ്ട ഗതികേട് ഞങ്ങൾക്കുണ്ടായിട്ടില്ല. അവർക്ക് ഗുഡ് സർട്ടിഫിക്കറ്റ് നൽകിയിട്ടുമില്ല. ഇപ്പോൾ യുഡിഎഫിന്റെ അജൻഡ തീരുമാനിക്കുന്നത് ജമാഅത്തെ ഇസ്‌ലാമിയാണ്. നാല് വോട്ടിനും രണ്ട് സീറ്റിനും വേണ്ടി ആരുമായും കൂട്ടുകൂടാൻ യുഡിഎഫ് തയാറാവുന്നു. ബിജെപിയുമായി ഒത്തുപോകാൻ കഴിയുമെങ്കിൽ അവർ അതിനും തയാറാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
/uploads/allimg/2025/12/3749328324459034519.svg/uploads/allimg/2025/12/5169591000727746036.svg
[*] കേന്ദ്രമോ പുതിയ ചട്ടമോ വിമാന യാത്രക്കാരെ ചതിച്ചത്? ഇന്ത്യയിൽ പൈലറ്റുമാരെ കിട്ടാനില്ല; ‘വ്യോമയാന വിദഗ്ധർക്കു പകരം ഐഎഎസുകാർ!’
[*]
[*]
/uploads/allimg/2025/12/1209760266757410025.jpg
[*] വായ്പ നേരത്തേ അടച്ചു തീർക്കാം, പലിശയിൽ ലക്ഷങ്ങൾ ലാഭിക്കാം; റീപോ നിരക്ക് കുറച്ചതിന്റെ നേട്ടം എങ്ങനെ സ്വന്തമാക്കാം? എഫ്ഡി ഇട്ടവരും ശ്രദ്ധിക്കണം
[*]
[*]
/uploads/allimg/2025/12/1209760266757410025.jpg
[*] എന്തുകൊണ്ട് ആ ബന്ധം ‘തുല്യ’മല്ല? ‘എംഎൽഎയ്ക്കുണ്ട് പ്രിവിലേജ്, രാഹുൽ ഇങ്ങനെ ഓടുകയാണോ വേണ്ടത്?’
[*]
[*]
/uploads/allimg/2025/12/1209760266757410025.jpg
MORE PREMIUM STORIES
English Summary:
Pinarayi Vijayan criticizes UDF\“s agenda: Pinarayi Vijayan criticizes UDF\“s agenda, alleging Jamaat-e-Islami\“s influence. He claims Jamaat-e-Islami initially voted for Congress and accuses UDF of aligning with anyone for votes, even suggesting potential BJP cooperation.
Pages:
[1]