രാഹുലിന് സംരക്ഷണം ഒരുക്കിയത് കർണാടക നേതാക്കൾ? പൊലീസ് നീക്കം ചോർത്തിയത് ആ അഭിഭാഷക; കേസ് ഒതുക്കാൻ ഗൾഫിൽ ഫ്ലാറ്റ്?
/uploads/allimg/2025/12/1560292354951560997.jpgതിരുവനന്തപുരം∙ പീഡനക്കേസില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ എവിടെ ഉണ്ടെന്ന് അറിയുന്ന ഒരേ ഒരാള്‍ മുഖ്യമന്ത്രിയാണെന്ന് കോണ്‍ഗ്രസും രാഹുലിനെ ഒളിപ്പിച്ചിരിക്കുന്നത് കോണ്‍ഗ്രസാണെന്നു മുഖ്യമന്ത്രിയും പരസ്പരം പഴിചാരുമ്പോള്‍ പത്താം ദിവസവും രാഹുലിനെ പിടികൂടാനാകാതെ പൊലീസ്. ഹൈക്കോടതി അറസ്റ്റ് തടഞ്ഞതോടെ കര്‍ണാടകയില്‍ തമ്പടിച്ചിരിക്കുന്ന പൊലീസ് സംഘവും നാട്ടിലേക്കു മടങ്ങും. രാഹുലിന്റെ ഒളിത്താവളം കര്‍ണാടകയിലെ ഉള്‍ഗ്രാമങ്ങള്‍ കേന്ദീകരിച്ചാണെന്ന നിഗമനത്തില്‍ ബാഗല്ലൂരും ഹൊസൂരും കേന്ദ്രീകരിച്ച വ്യാപകമായ തിരച്ചിലായിരുന്നു ഇവര്‍. പാലക്കാടുനിന്ന് പൊള്ളാച്ചിയില്‍ എത്തി തമിഴ്നാട് അതിര്‍ത്തിയിലുള്ള ബാഗല്ലൂര്‍ വഴി ബെംഗളൂരുവിലേക്കു കടന്ന രാഹുല്‍ അറസ്റ്റ് താല്‍ക്കാലികമായി തടഞ്ഞതിനാല്‍ ഇനി പുറത്തുവന്നേക്കും. അതേസമയം, രണ്ടാമത്തെ ബലാത്സംഗക്കേസില്‍ പൊലീസിന്റെ തുടര്‍ നടപടികള്‍ എന്തെന്നുള്ളതും രാഹുലിന് നിര്‍ണായകമാണ്.
[*] Also Read രാഹുലിന് ആശ്വാസം: അറസ്റ്റ് തൽക്കാലത്തേക്ക് തടഞ്ഞ് ഹൈക്കോടതി; കേസ് 15ന് പരിഗണിക്കും
നേതാക്കള്‍ സംരക്ഷിക്കുന്നു?
കർണാടകയിലുള്ള സ്വാധീനമുള്ള നേതാക്കളുടെ സംരക്ഷണം ഉള്ളതു കൊണ്ടാണ് രാഹുലിന് വലമുറിച്ച് കടന്നുകളയാന്‍ കഴിഞ്ഞതെന്നാണ് പൊലീസ് പറയുന്നത്. പൊലീസിന്റെ രഹസ്യനീക്കങ്ങള്‍ അവസാനനിമിഷമാണ് രാഹുലിന് ചോര്‍ന്നുകിട്ടിയിരുന്നത്. രാഹുലിന്റെ സഹായികളെ ചോദ്യം ചെയ്തതില്‍നിന്ന് ആദ്യഘട്ടത്തില്‍ വിവരങ്ങള്‍ ലഭിച്ചെങ്കിലും കൂടുതല്‍ മുന്നോട്ടുപോകാന്‍ പൊലീസ് സംഘത്തിനും കഴിഞ്ഞില്ല. പൊലീസ് പെട്ടെന്നു തന്നെ ബെംഗളൂരു വരെ എത്തിയതോടെ കൂടുതല്‍ ജാഗ്രതയിലായിരുന്നു രാഹുലിനെ സംരക്ഷിക്കുന്നവരുടെ നീക്കങ്ങള്‍.
/uploads/allimg/2025/12/3749328324459034519.svg/uploads/allimg/2025/12/5169591000727746036.svg
[*] കേന്ദ്രമോ പുതിയ ചട്ടമോ വിമാന യാത്രക്കാരെ ചതിച്ചത്? ഇന്ത്യയിൽ പൈലറ്റുമാരെ കിട്ടാനില്ല; ‘വ്യോമയാന വിദഗ്ധർക്കു പകരം ഐഎഎസുകാർ!’
[*]
[*]
/uploads/allimg/2025/12/1209760266757410025.jpg
[*] വായ്പ നേരത്തേ അടച്ചു തീർക്കാം, പലിശയിൽ ലക്ഷങ്ങൾ ലാഭിക്കാം; റീപോ നിരക്ക് കുറച്ചതിന്റെ നേട്ടം എങ്ങനെ സ്വന്തമാക്കാം? എഫ്ഡി ഇട്ടവരും ശ്രദ്ധിക്കണം
[*]
[*]
/uploads/allimg/2025/12/1209760266757410025.jpg
[*] എന്തുകൊണ്ട് ആ ബന്ധം ‘തുല്യ’മല്ല? ‘എംഎൽഎയ്ക്കുണ്ട് പ്രിവിലേജ്, രാഹുൽ ഇങ്ങനെ ഓടുകയാണോ വേണ്ടത്?’
[*]
[*]
/uploads/allimg/2025/12/1209760266757410025.jpg
MORE PREMIUM STORIES
ബെംഗളൂരുവിലെ മലയാളിയായ അഭിഭാഷകയുടെ സംരക്ഷണയിലാണ് രാഹുല്‍ എന്നാണ് പൊലീസിന്റെ നിഗമനം. പൊലീസിന്റെ നീക്കങ്ങള്‍ രാഹുലിന് ചോര്‍ന്നുകിട്ടിയിരുന്നത് ഇവര്‍ വഴിയാണെന്നാണ് സംശയിക്കുന്നത്. അഭിഭാഷകയുടെയും ചില റിയല്‍ എസ്‌റ്റേറ്റ് സംഘങ്ങളുടെയും നിയന്ത്രണത്തില്‍ വന്‍കിട റിസോര്‍ട്ടുകളിലും ഫാംഹൗസുകളിലുമാണ് ഒളിത്താവളങ്ങള്‍ ഒരുക്കിയിരിക്കുന്നത്. കേരളാ പൊലീസ് അതിര്‍ത്ത് കടന്നതു മുതല്‍ കൃത്യമായി വിവരങ്ങള്‍ ഇവര്‍ക്കു ചോര്‍ന്നു കിട്ടിയിരുന്നു. രണ്ടു തവണ പൊലീസ് സംഘം എത്തുന്നതിനു തൊട്ടുമുന്‍പ് മാത്രമാണ് രാഹുല്‍ കടന്നുകളഞ്ഞത്. അഭിഭാഷകയുടെ സഹായിയെ കസ്റ്റഡിയില്‍ എടുത്തു ചോദ്യം ചെയ്തതില്‍നിന്നാണു പൊലീസിനു ചില ഒളിയിടങ്ങളെക്കുറിച്ച് അറിയാന്‍ കഴിഞ്ഞത്. ചില വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഇന്നു രാവിലെ തിരച്ചിലിനുള്ള നീക്കം നടത്തുന്നതിനിടെയാണ് ഹൈക്കോടതി അറസ്റ്റ് തടഞ്ഞത്.
രണ്ടാമത്തെ കേസില്‍ കടുപ്പമുള്ള വകുപ്പുകള്‍?
[*] Also Read എന്തുകൊണ്ട് ആ ബന്ധം ‘തുല്യ’മല്ല? ‘എംഎൽഎയ്ക്കുണ്ട് പ്രിവിലേജ്, രാഹുൽ ഇങ്ങനെ ഓടുകയാണോ വേണ്ടത്?’
രാഹുലിനെ രണ്ടാമത്തെ കേസിലും കുടുക്കാന്‍ നിര്‍ണായകമായ നീക്കമാണ് പൊലീസ് നടത്തുന്നത്. രാഹുലിനെതിരെ കെപിസിസി നേതൃത്വത്തിന് ഇമെയിലില്‍ പരാതി നല്‍കിയ ബെംഗളൂരുവില്‍നിന്നുള്ള ഇരുപത്തിമൂന്നുകാരിയുമായി പൊലീസ് ഫോണില്‍ സംസാരിച്ചു. ഉടന്‍ തന്നെ ഇവരുടെ മൊഴിയെടുക്കും. രാഹുലിന്റെ മുന്‍കൂര്‍ജാമ്യ ഹര്‍ജി ഹൈക്കോടതി പരിഗണിക്കുമ്പോള്‍ പുതിയ പരാതിയുടെ ഗൗരവസ്വഭാവവും യുവതിയുമായി സംസാരിച്ച വിവരവും പൊലീസ് കോടതിയെ അറിയിക്കും. ആദ്യകേസില്‍ ബലാത്സംഗമല്ല, ഉഭയസമ്മതപ്രകാരമുള്ള ലൈംഗികബന്ധം ആയിരുന്നു എന്ന വാദം രാഹുലിന് ഉന്നയിക്കാനുള്ള അവസരം ലഭിച്ചിരുന്നു. എന്നാല്‍ രണ്ടാമത്തെ കേസില്‍ വിവാഹവാഗ്ദാനം നല്‍കി ക്രൂരമായി ബലാത്സംഗം ചെയ്തുവെന്ന പരാതിയാണ് യുവതി ഉന്നയിച്ചിരിക്കുന്നത്. ഈ കേസില്‍ കൂടുതല്‍ കടുപ്പമുള്ള ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി രാഹുലിനെ കുടുക്കാനുള്ള ഒരുക്കത്തിലാണ് പൊലീസ്.
കേസ് ഒതുക്കാന്‍ ഗള്‍ഫില്‍ ഫ്ലാറ്റും വാഗ്ദാനം?
ഇതിനിടെ രാഹുലിനെതിരെ കൂടുതല്‍ പരാതികള്‍ വരാനുള്ള സാധ്യതയും പൊലീസ് തള്ളിക്കളയുന്നില്ല. നേമം ഭാഗത്തുനിന്ന് രാഹുലിനെതിരെ കൂടുതല്‍ ഗൗരവസ്വഭാവമുള്ള ആരോപണം ഉയര്‍ന്നിരുന്നു. ഇതു സംബന്ധിച്ചും പൊലീസ് വിവരശേഖരണം നടത്തിയിട്ടുണ്ട്. പല കേസുകളിലും പരാതി നല്‍കാന്‍ ആളുകള്‍ തയാറാകാതിരിക്കുന്നതാണ് പ്രധാന വെല്ലുവിളി എന്നാണ് പൊലീസ് വൃത്തങ്ങള്‍ പറയുന്നത്. ഗള്‍ഫില്‍ ഫ്ളാറ്റ് ഉള്‍പ്പെടെ വാഗ്ദാനം ചെയ്ത് ഇരകളെ സ്വാധീനിക്കാനുള്ള നീക്കം നടക്കുന്നതായും രഹസ്യാന്വേഷണ വിഭാഗത്തിനു ചിലര്‍ വിവരം നല്‍കിയിട്ടുണ്ട്. ഇത്തരം കാര്യങ്ങളുടെ വിശ്വാസ്യതയും അന്വേഷണഘട്ടത്തിലാണ്. English Summary:
Rahul Mamkootathil case involves allegations of rape, with the accused Congress leader evading arrest. Kerala Police are investigating the matter, while political accusations fly between Congress and the Chief Minister regarding Rahul\“s whereabouts. The case continues to develop with potential new complaints and allegations of attempts to influence victims.
Pages:
[1]