‘രാഹുൽ മാങ്കൂട്ടത്തിലിനെ തൊട്ടാൽ കൊന്നു തള്ളും’: നടി റിനിക്ക് വധഭീഷണി, അസഭ്യം വിളിച്ചു; പൊലീസിൽ പരാതി
/uploads/allimg/2025/12/2220371643030269867.jpgകൊച്ചി ∙ രാഹുൽ മാങ്കൂട്ടത്തിൽ വിഷയം ആദ്യമായി പൊതുശ്രദ്ധയിൽ കൊണ്ടുവന്ന നടിയും മാധ്യമ പ്രവർത്തകയുമായ റിനി ആൻ ജോർജിന് വധഭീഷണി. ‘രാഹുൽ മാങ്കൂട്ടത്തിലിനെ തൊട്ടാൽ കൊന്നു തള്ളും’ എന്നായിരുന്നു റിനിയുടെ വടക്കൻ പറവൂരിലെ വീടിനു മുന്നിലെത്തി രണ്ടു പേർ ഭീഷണി മുഴക്കിയത്. പിന്നാലെ റിനി പൊലീസിൽ പരാതി നൽകി. ഇനിയും ഇത്തരം ശ്രമങ്ങളുണ്ടാവുമെന്നാണ് കരുതുന്നതെന്നും എന്നാൽ ഭയപ്പെടുന്നില്ലെന്നും റിനി പറഞ്ഞു.
[*] Also Read ‘സഹോദരിമാർക്ക് നീതി കിട്ടുന്നതിൽ ചാരിതാർഥ്യമുണ്ട്; സ്ത്രീകളുടെ വിജയത്തിന്റെ തുടക്കമാണിത്’: റിനി
ഇന്നലെ രാത്രി ഒമ്പതു മണിയോടെ ഒരു വ്യക്തി വീടിനു മുന്നിലെത്തി ഗെയ്റ്റ് തുറക്കാൻ ശ്രമിച്ചെന്ന് റിനി പറയുന്നു. ശബ്ദം കേട്ട് വീട്ടുകാർ ഇറങ്ങി വന്നപ്പോൾ അയാൾ സ്കൂട്ടറുമെടുത്ത് സ്ഥലം വിട്ടു. അതത്ര കാര്യമാക്കിയില്ലെന്നും എന്നാൽ 10 മണിയോടെ മറ്റൊരാൾ വീടിനു മുന്നിലെത്തി ഭീഷണി മുഴക്കുകയായിരുന്നുവെന്നും റിനി പറഞ്ഞു.
[*] Also Read ‘അത്തരം വേദികളിൽ ഇനിയും പോകും, പല കാര്യങ്ങളും തുറന്നുപറഞ്ഞാൽ പ്രത്യാഘാതം താങ്ങില്ല’
‘‘രാഹുൽ മാങ്കൂട്ടത്തിലിനെ തൊട്ടാൽ നിന്നെ കൊന്നുതള്ളുമെന്നായിരുന്നു ഭീഷണി. അതിനൊപ്പം കുറെ അസഭ്യങ്ങളും വിളിച്ചു പറഞ്ഞു. പിന്നാലെ അയാൾബൈക്ക് എടുത്തു പോയി. ഹെൽമെറ്റ് വച്ചിരുന്നതിനാൽ ആളെ തിരിച്ചറിയാനായില്ല’’– റിനി പറഞ്ഞു. ഇന്ന് രാവിലെയാണ് റിനി പൊലീസിൽ പരാതി നൽകിയത്.
/uploads/allimg/2025/12/3749328324459034519.svg/uploads/allimg/2025/12/5169591000727746036.svg
[*] കേന്ദ്രമോ പുതിയ ചട്ടമോ വിമാന യാത്രക്കാരെ ചതിച്ചത്? ഇന്ത്യയിൽ പൈലറ്റുമാരെ കിട്ടാനില്ല; ‘വ്യോമയാന വിദഗ്ധർക്കു പകരം ഐഎഎസുകാർ!’
[*]
[*]
/uploads/allimg/2025/12/1209760266757410025.jpg
[*] വായ്പ നേരത്തേ അടച്ചു തീർക്കാം, പലിശയിൽ ലക്ഷങ്ങൾ ലാഭിക്കാം; റീപോ നിരക്ക് കുറച്ചതിന്റെ നേട്ടം എങ്ങനെ സ്വന്തമാക്കാം? എഫ്ഡി ഇട്ടവരും ശ്രദ്ധിക്കണം
[*]
[*]
/uploads/allimg/2025/12/1209760266757410025.jpg
[*] എന്തുകൊണ്ട് ആ ബന്ധം ‘തുല്യ’മല്ല? ‘എംഎൽഎയ്ക്കുണ്ട് പ്രിവിലേജ്, രാഹുൽ ഇങ്ങനെ ഓടുകയാണോ വേണ്ടത്?’
[*]
[*]
/uploads/allimg/2025/12/1209760266757410025.jpg
MORE PREMIUM STORIES
ആദ്യമായാണ് വീടിനു മുന്നിലെത്തി ഇത്തരത്തിലുള്ള ഭീഷണിയുണ്ടാകുന്നത്. നേരത്തെ കമന്റുകളിലും മെസേജുകളിലും ഭീഷണിയുണ്ടായിരുന്നു. എന്നാൽ അതൊന്നും കാര്യമാക്കാറുണ്ടായിരുന്നില്ല. സൈബർ പൊലീസിനു പരാതി നൽകിയിരുന്നു. ഇത്തരത്തിലുള്ള ശ്രമങ്ങൾ ഇനിയും ഉണ്ടാകുമെന്നാണ് കരുതുന്നത്. പക്ഷേ പേടിയൊന്നുമില്ല. ഇതൊന്നും കണ്ട് ഭയപ്പെടുന്ന വ്യക്തിയല്ല താനെന്നും റിനി പറഞ്ഞു.
Disclaimer : വാർത്തയുടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @rinianngeorge എന്ന എക്സ് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്. English Summary:
Rini Ann George, an actress and journalist, received a death threat at her home in Kerala: Following the incident, Rini has filed a police complaint and remains unafraid despite potential future attempts to intimidate her.
Pages:
[1]