ഇൻഡിഗോ പണിമുടക്കിയത് മുതലാക്കി മറ്റു വിമാനക്കമ്പനികൾ; യാത്രാക്കൂലിക്ക് കേന്ദ്രത്തിന്റെ പരിധി, വീണ്ടും നിരക്ക് നിയന്ത്രണം
/uploads/allimg/2025/12/2963761188031362336.jpgന്യൂഡൽഹി∙ ഇൻഡിഗോ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ വിമാനയാത്രാനിരക്ക് കുത്തനെ കൂട്ടുന്ന വിമാനക്കമ്പനികൾക്ക് മൂക്കുകയറിടാൻ കേന്ദ്രം. പ്രതിസന്ധി ബാധിക്കപ്പെട്ട റൂട്ടുകളിലെ യാത്രാക്കൂലിക്ക് കേന്ദ്രം പരിധി നിശ്ചയിച്ച് കമ്പനികൾക്ക് ഉത്തരവിട്ടു. ഇതിനു മുകളിലുള്ള നിരക്ക് ഈടാക്കാൻ പാടില്ല. കോവിഡ് കാലത്താണ് സമാനമായ നിയന്ത്രണം കേന്ദ്രം ഏർപ്പെടുത്തിയത്. വിമാനക്കമ്പനികൾ അസാധാരണമാംവിധം ഉയർന്ന വിമാനക്കൂലി ഈടാക്കുന്നതിനെക്കുറിച്ചുള്ള ആശങ്കകൾ ഗൗരവമായെടുത്തിട്ടുണ്ടെന്ന് വ്യോമയാനമന്ത്രാലയം അറിയിച്ചു. അവസരം മുതലെടുത്ത് യാത്രാക്കൂലി കൂട്ടുന്നതിൽനിന്ന് യാത്രക്കാരെ സംരക്ഷിക്കുന്നതിനായി എല്ലാ ബാധിത റൂട്ടുകളിലും മന്ത്രാലയം അതിന്റെ നിയന്ത്രണ അധികാരങ്ങൾ ഉപയോഗപ്പെടുത്തിയതായി അറിയിച്ചു.
[*] Also Read ‘രാഹുൽ മാങ്കൂട്ടത്തിലിനെ തൊട്ടാൽ കൊന്നു തള്ളും’: നടി റിനിക്ക് വധഭീഷണി, അസഭ്യം വിളിച്ചു; പൊലീസിൽ പരാതി
സ്ഥിതിഗതികൾ സാധാരണഗതിയിൽ എത്തുംവരെ ഈ നിയന്ത്രണംവിമാനനിരക്കുകൾ നിരീക്ഷിക്കുന്ന തുടരുമെന്നും മന്ത്രാലയം അറിയിച്ചു. ഇൻഡിഗോ സർവീസുകൾ താറുമാറായതിനു പിന്നാലെ മറ്റ് വിമാനക്കമ്പനികളിലെ യാത്രാക്കൂലി കുത്തനെ കൂട്ടിയിരുന്നു. ഇൻഡിഗോ സർവീസ് റദ്ദായവർക്ക് ഇത് വൻതിരിച്ചടിയായി. ഇന്ന് ഡൽഹിയിൽനിന്ന് തിരുവനന്തപുരത്തേക്കുള്ള നോൺ–സ്റ്റോപ്പ് എയർ ഇന്ത്യ ടിക്കറ്റിന് 55,955 മുതൽ 64,557 രൂപ വരെയാണ് നിരക്ക്. കൊച്ചിയിലേക്കുള്ള ടിക്കറ്റ് നിരക്ക് 38,000 രൂപ കടന്നു. യാത്രാക്കൂലി കൂട്ടരുതെന്നു കഴിഞ്ഞ ദിവസം വ്യോമയാനമന്ത്രി തന്നെ കമ്പനികൾക്ക് നിർദേശം നൽകിയിരുന്നെങ്കിലും ഇത് മുഖവിലയ്ക്കെടുത്തില്ലെന്നാണ് നിരക്കുകൾ വ്യക്തമാക്കുന്നത്.
[*] Also Read ‘രാഹുലിന് രാഷ്ട്രീയ നേതൃത്വത്തിന്റെ സംരക്ഷണമുണ്ട്; അറസ്റ്റ് തടഞ്ഞത് സ്വാഭാവിക നടപടി’
അത്യാവശ്യയാത്രകൾ നടത്തുന്നവരാണ് ഏറെ വലഞ്ഞത്. ഇൻഡിഗോയ്ക്ക് ആധിപത്യമുള്ള ഒട്ടേറെ റൂട്ടുകളുണ്ട്. ഇവിടങ്ങളിൽ മറ്റ് വിമാനങ്ങൾ കുറവായതിനാൽ യാത്രക്ലേശം രൂക്ഷമാണ്. സ്പൈസ്ജെറ്റ് അടക്കമുള്ള കമ്പനികൾ ഡൽഹി പോലെയുള്ള പ്രധാന വിമാനത്താവളങ്ങൾ കേന്ദ്രീകരിച്ചുള്ള സർവീസുകൾ കൂട്ടി.
/uploads/allimg/2025/12/3749328324459034519.svg/uploads/allimg/2025/12/5169591000727746036.svg
[*] കേന്ദ്രമോ പുതിയ ചട്ടമോ വിമാന യാത്രക്കാരെ ചതിച്ചത്? ഇന്ത്യയിൽ പൈലറ്റുമാരെ കിട്ടാനില്ല; ‘വ്യോമയാന വിദഗ്ധർക്കു പകരം ഐഎഎസുകാർ!’
[*]
[*]
/uploads/allimg/2025/12/1209760266757410025.jpg
[*] വായ്പ നേരത്തേ അടച്ചു തീർക്കാം, പലിശയിൽ ലക്ഷങ്ങൾ ലാഭിക്കാം; റീപോ നിരക്ക് കുറച്ചതിന്റെ നേട്ടം എങ്ങനെ സ്വന്തമാക്കാം? എഫ്ഡി ഇട്ടവരും ശ്രദ്ധിക്കണം
[*]
[*]
/uploads/allimg/2025/12/1209760266757410025.jpg
[*] എന്തുകൊണ്ട് ആ ബന്ധം ‘തുല്യ’മല്ല? ‘എംഎൽഎയ്ക്കുണ്ട് പ്രിവിലേജ്, രാഹുൽ ഇങ്ങനെ ഓടുകയാണോ വേണ്ടത്?’
[*]
[*]
/uploads/allimg/2025/12/1209760266757410025.jpg
MORE PREMIUM STORIES
ഇൻഡിഗോ പ്രതിസന്ധിയുണ്ടായത് സർക്കാരിന്റെ ‘കുത്തക’ മാതൃക മൂലമാണെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി കുറ്റപ്പെടുത്തിയിരുന്നു. രാജ്യത്തെ സാധാരണക്കാരാണ് ഇതിന് വിലകൊടുക്കുന്നത്. എല്ലാ മേഖലകളിലും ന്യായമായ മത്സരമാണുണ്ടാകേണ്ടതെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ ഏറ്റവും വലിയ വിമാനക്കമ്പനിയാണ് ഇൻഡിഗോ. English Summary:
Airfare hike: Airfare hike is being addressed by the government due to the Indigo crisis. The aviation ministry is imposing fare caps on affected routes to protect passengers from exorbitant price increases, and monitoring fares to ensure stability.
Pages:
[1]