Chikheang Publish time 2025-12-6 21:51:20

നഗരസഭയിൽ അടിമുടി അഴിമതിയെന്ന് ബിജെപി; പാർട്ടിക്കാർക്ക് ഉപകരാറുകൾ നൽകി, കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിനു കത്ത്

/uploads/allimg/2025/12/8030061480432703998.jpg



തിരുവനന്തപുരം∙ നഗരസഭയില്‍ നടന്ന അഴിമതികള്‍ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിനും നഗരകാര്യ മന്ത്രാലയത്തിനും കത്തു നല്‍കി. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ആണ് മാധ്യമങ്ങളെ ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ കോർപറേഷൻ രേഖാമൂലം ചെലവാക്കിയത് ആയിരം കോടി കേന്ദ്ര ഫണ്ട് ഉൾപ്പടെ ഇരുപതിനായിരം കോടി രൂപയാണെന്നും അത്രയും തുകയുടെ വികസനം നടന്നിരുന്നെങ്കിൽ തിരുവനന്തപുരം നഗരത്തിന്റെ ഗതി തന്നെ മാറിയേനെ എന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

[*] Also Read ‘രാഹുലിന് രാഷ്ട്രീയ നേതൃത്വത്തിന്റെ സംരക്ഷണമുണ്ട്; അറസ്റ്റ് തടഞ്ഞത് സ്വാഭാവിക നടപടി’


കോർപറേഷനിൽ വാഹനങ്ങളുടെ അറ്റകുറ്റപ്പണികളെക്കുറിച്ച് രേഖകൾ ഇല്ല. എല്ലാ വാഹനങ്ങളും നാശമായ അവസ്ഥയിലാണ്. പുതിയ വാഹനങ്ങൾ വാങ്ങിയതിലും വൻ ക്രമക്കേടുകളാണ്. 2023-24 ലെ ഓഡിറ്റ് റിപ്പോർട്ട് പ്രകാരം, മാലിന്യ സംസ്കരണ ആവശ്യങ്ങൾക്കായി വാങ്ങിയ 50 ഇ- റിക്ഷകൾ ചാർജിങ് സംവിധാനവും ഗുണനിലവാരവും ഇല്ലാത്തത് കാരണം വാറണ്ടിക്ക് മുൻപു തന്നെ ഒരു മാസം പോലും ഉപയോഗിക്കാതെ നശിച്ചു. ധാരാളം വാഹനങ്ങൾ ഉണ്ടങ്കിലും നഗരസഭ പുറത്തു നിന്നു വാഹനങ്ങൾ വാടകയ്ക്ക് എടുത്ത് അതിലും അഴിമതി കാണിക്കുന്നു എന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

[*] Also Read ഒരു മിനിറ്റുപോലും കളയാതെ പറന്നിട്ടും ഇൻ‍ഡിഗോ അടിപതറി? ഫ്ലൈറ്റ് റദ്ദാക്കലല്ല പരിഹാരം; പൈലറ്റുമാർ മാറിനിൽക്കുന്നത് യാത്രക്കാർക്കുകൂടി വേണ്ടി!


മത്സ്യ തൊഴിലാളി മേഖലയിലെ കുട്ടികൾക്ക് നൽകാനായി 1,629 ലാപ്ടോപ്പുകൾ അഞ്ച് കോടിയിൽപ്പരം രൂപയ്ക്ക് വാങ്ങിയിട്ടുണ്ടങ്കിലും അത് ആ മേഖലയിലെ കുട്ടികൾക്ക് കൊടുത്തതായി രേഖകൾ ഇല്ല.2.21 കോടി ചെലവാക്കി 8,835 തെരുവ് നായകളെ വന്ധ്യംകരിച്ചു എന്ന് രേഖയുണ്ടാക്കിയത് പച്ച കള്ളമാണന്നും രാജീവ് ചന്ദ്രശേഖർ ആരോപിച്ചു. സ്മാർട്ട് സിറ്റി പദ്ധതിയുടെ നൂറ് കോടി ഉപയോഗിച്ച് സർക്കാർ ഓഫിസുകളിൽ സോളർ ഊർജ പദ്ധതി നടപ്പിലാക്കാൻ യോഗ്യത ഇല്ലാത്ത അനെർട്ടിനെ ഏൽപ്പിച്ചു. അതിലൂടെ പാർട്ടിക്കാർക്ക് ഉപ കരാറുകൾ നൽകി ക്രമക്കേടും അഴിമതിയും നടത്തി പദ്ധതി അവതാളത്തിലാക്കിയെന്നും രാജീവ് ചന്ദ്രശേഖർ ആരോപിച്ചു.
/uploads/allimg/2025/12/3749328324459034519.svg/uploads/allimg/2025/12/5169591000727746036.svg

[*] കേന്ദ്രമോ പുതിയ ചട്ടമോ വിമാന യാത്രക്കാരെ ചതിച്ചത്? ഇന്ത്യയിൽ പൈലറ്റുമാരെ കിട്ടാനില്ല; ‘വ്യോമയാന വിദഗ്ധർക്കു പകരം ഐഎഎസുകാർ!’

   [*]
   [*]
/uploads/allimg/2025/12/1209760266757410025.jpg   
[*] വായ്പ നേരത്തേ അടച്ചു തീർക്കാം, പലിശയിൽ ലക്ഷങ്ങൾ ലാഭിക്കാം; റീപോ നിരക്ക് കുറച്ചതിന്റെ നേട്ടം എങ്ങനെ സ്വന്തമാക്കാം? എഫ്ഡി ഇട്ടവരും ശ്രദ്ധിക്കണം

   [*]
   [*]
/uploads/allimg/2025/12/1209760266757410025.jpg   
[*] എന്തുകൊണ്ട് ആ ബന്ധം ‘തുല്യ’മല്ല? ‘എംഎൽഎയ്ക്കുണ്ട് പ്രിവിലേജ്, രാഹുൽ ഇങ്ങനെ ഓടുകയാണോ വേണ്ടത്?’

   [*]
   [*]
/uploads/allimg/2025/12/1209760266757410025.jpg   
MORE PREMIUM STORIES


പത്ത് വർഷം പഴക്കമുള്ള സുലഭ് ടോയിലറ്റുകളിൽ സ്മാർട്ട് സിറ്റി എന്ന് ബോർഡ് വച്ച് ഒന്നര കോടി രൂപയുടെ അഴിമതി നടത്തിയെന്നും നികുതി പിരിവിൽ വ്യക്തികളിൽ നിന്ന് വാങ്ങിയ ചെക്ക് പണമാക്കാതെ അഴിമതി നടത്തുന്നു എന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. നഗരസഭയുടെ പാലിയേറ്റീവ് കെയർ സംവിധാനത്തിൽ പോലും ഇരട്ട ടെൻഡർ വിളിച്ച് അഴിമതി കാണിച്ചു. പട്ടിക ജാതി വിഭാഗങ്ങൾക്ക് വേണ്ടി ചെലവഴിച്ചത് അനുവദിച്ചതിന്റെ 2% തുക മാത്രമാണന്നും സ്കൂളുകളിൽ മൾട്ടി മീഡിയ സ്ഥാപിക്കുന്നതിൽ കോടികളുടെ ക്രമക്കേടും മാനസിക വൈകല്യമുള്ള കുട്ടികൾക്കായുള്ള പദ്ധതിയിൽ പോലും മുപ്പത് ലക്ഷത്തിന്റെ ക്രമക്കേടും നടന്നുവെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

പേരൂർക്കട വാർഡിൽ, ഇല്ലാത്ത നീന്തൽ കുളത്തിന്റെ പേരിൽ 1.40 കോടി രൂപയും, തീരെ ശാസ്ത്രീയമല്ലാതെ നിർമിച്ച തമ്പാനൂരിലെ പാർക്കിങ് പ്ലാസയുടെ പേരിലും വൻ തട്ടിപ്പുകൾ നടത്തി. തട്ടിപ്പു നടത്തിയ മേയറിനും കുട്ടാളികൾക്കും എതിരെ തെരഞ്ഞടുപ്പ് കഴിഞ്ഞാലും ബിജെപിയുടെ പ്രതിരോധം തുടരുമെന്നും അഴിമതി രഹിത ഭരണം നടക്കുന്ന തിരുവനന്തപുരം നഗരസഭയാണ് ലക്ഷ്യമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.English Summary:
BJP Alleges Massive Corruption in Thiruvananthapuram Corporation: BJP alleges significant irregularities in waste management, e-rickshaw procurement, laptop distribution, and stray dog sterilization programs, amounting to thousands of crores of rupees.
Pages: [1]
View full version: നഗരസഭയിൽ അടിമുടി അഴിമതിയെന്ന് ബിജെപി; പാർട്ടിക്കാർക്ക് ഉപകരാറുകൾ നൽകി, കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിനു കത്ത്

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com