‘ഞങ്ങളും ഡിജിറ്റൽ അറസ്റ്റിലാണ് സർ’; തട്ടിപ്പിന്റെ വാർത്ത പത്രത്തിൽ വായിച്ചു, തിരിച്ചറിഞ്ഞ് രക്ഷപ്പെട്ട് ദമ്പതികൾ
/uploads/allimg/2025/12/3987023622225071528.jpgകണ്ണൂർ ∙ സൈബർ തട്ടിപ്പിനെക്കുറിച്ചുള്ള പത്രവാർത്ത വായിക്കാനിടയായതോടെ സമാന തട്ടിപ്പിൽനിന്ന് ദമ്പതികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. കണ്ണൂർ സൈബർ ക്രൈം പൊലീസ് തട്ടിപ്പിൽ നിന്ന് നേരത്തെ ഡോക്ടർ ദമ്പതികളെ രക്ഷപ്പെടുത്തിയിരുന്നു. ഈ കേസിനെക്കുറിച്ചുള്ള പത്രവാർത്ത വായിച്ചതോടെയാണ് മറ്റൊരു ദമ്പതികൾ തങ്ങളും തട്ടിപ്പിൽ കുടുങ്ങിയെന്ന് മനസ്സിലാക്കിയത്. തലേദിവസം ഇവരെ ഡിജിറ്റൽ അറസ്റ്റിൽ നിർത്തുകയും ഭീഷണിക്ക് വഴങ്ങി പണം നൽകുന്ന ഘട്ടം വരെ എത്തുകയും ചെയ്തിരുന്നു. തൊട്ടടുത്ത ദിവസമാണ് ഡോക്ടർ ദമ്പതികളെ തട്ടിപ്പിൽ നിന്നു രക്ഷിച്ച പത്രവാർത്ത കണ്ടത്. തുടർന്ന് പൊലീസിൽ ബന്ധപ്പെടുകയായിരുന്നു.
[*] Also Read തിയറ്ററിലെ ദൃശ്യങ്ങൾ ചോർത്തിയത് ജീവനക്കാരോ? ഐപി അഡ്രസുകൾ തേടി അന്വേഷണസംഘം, ദൃശ്യങ്ങള്‍ കണ്ടവരും കുടുങ്ങും
ദമ്പതികളുടെ പേരിൽ ഒരു സൈബർ കുറ്റകൃത്യം നടന്നിട്ടുണ്ടെന്നും നടപടികളുടെ ഭാഗമായി വിഡിയോ കോളിൽ ഹാജരാകണമെന്നുമാണ് സിബിഐ, ട്രായ് ഉദ്യോഗസ്ഥരെന്ന് പരിചയപ്പെടുത്തി വിളിച്ചവർ ആവശ്യപ്പെട്ടത്. ഇതിനു പിന്നാലെ, ബാങ്ക് അക്കൗണ്ടിൽ സൂക്ഷിച്ചിരിക്കുന്ന പണം സുപ്രീംകോടതിയുടെ നിരീക്ഷണത്തിലുള്ള അക്കൗണ്ടിലേക്ക് താൽക്കാലികമായി മാറ്റണമെന്നും കേസ് ഒത്തുതീർപ്പാക്കി പണം തിരിച്ചുതരും എന്നും അറിയിച്ചു. കുറ്റകൃത്യത്തിന് ഉപയോഗിച്ച സിം കാർഡ് ദമ്പതികളുടെ പേരിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ആധാർ കാർഡ് ഉപയോഗിച്ച് തുറന്ന അക്കൗണ്ടിലേക്കു തട്ടിപ്പു പണം വന്നുവെന്നും ദമ്പതികളെ വിശ്വസിപ്പിച്ചു. തെളിവെന്ന പേരിൽ ഇരയുടെ പേരോടുകൂടി വ്യാജമായി സൃഷ്ടിച്ച എഫ്‌ഐആർ കോപ്പി, എടിഎം കാർഡ് എന്നിവയുടെ ചിത്രങ്ങളും അയച്ച് നൽകി.
[*] Also Read ‘കോടതിയുടെ അക്കൗണ്ടിലേക്ക് പണം മാറ്റണം’; വിഡിയോ കോളിൽ ‘സിബിഐ’, പൊലീസ് ഇടപെടലിൽ തട്ടിപ്പിൽ നിന്നു രക്ഷപ്പെട്ട് ഡോക്ടർ ദമ്പതികൾ
പിറ്റേന്ന് പത്രത്തിലെ തട്ടിപ്പ് വാർത്ത വായിച്ചപ്പോഴാണ് ഇതേ സാഹചര്യത്തിലാണല്ലോ തങ്ങളും എന്ന് തിരിച്ചറിഞ്ഞത്. വാർത്തയിൽ പറഞ്ഞ അതേ സന്ദേശങ്ങളാണ് ഇവർക്കും ലഭിച്ചത്. ദമ്പതികൾ ഉടൻ കണ്ണൂർ സിറ്റി സൈബർ പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ടു. പൊലീസിന്റെ നിർദേശാനുസരണം തട്ടിപ്പുകാരിൽനിന്ന് രക്ഷപ്പെടുകയായിരുന്നു.
/uploads/allimg/2025/12/3749328324459034519.svg/uploads/allimg/2025/12/5169591000727746036.svg
[*] കേന്ദ്രമോ പുതിയ ചട്ടമോ വിമാന യാത്രക്കാരെ ചതിച്ചത്? ഇന്ത്യയിൽ പൈലറ്റുമാരെ കിട്ടാനില്ല; ‘വ്യോമയാന വിദഗ്ധർക്കു പകരം ഐഎഎസുകാർ!’
[*]
[*]
/uploads/allimg/2025/12/1209760266757410025.jpg
[*] വായ്പ നേരത്തേ അടച്ചു തീർക്കാം, പലിശയിൽ ലക്ഷങ്ങൾ ലാഭിക്കാം; റീപോ നിരക്ക് കുറച്ചതിന്റെ നേട്ടം എങ്ങനെ സ്വന്തമാക്കാം? എഫ്ഡി ഇട്ടവരും ശ്രദ്ധിക്കണം
[*]
[*]
/uploads/allimg/2025/12/1209760266757410025.jpg
[*] എന്തുകൊണ്ട് ആ ബന്ധം ‘തുല്യ’മല്ല? ‘എംഎൽഎയ്ക്കുണ്ട് പ്രിവിലേജ്, രാഹുൽ ഇങ്ങനെ ഓടുകയാണോ വേണ്ടത്?’
[*]
[*]
/uploads/allimg/2025/12/1209760266757410025.jpg
MORE PREMIUM STORIES
English Summary:
Couple Saved from Cyber Fraud After Reading Newspaper: Cyber fraud awareness saved a couple from a scam in Kannur after reading a newspaper report about a similar incident.
Pages:
[1]