ദക്ഷിണാഫ്രിക്കയിലെ മദ്യശാലയിൽ വെടിവയ്പ്പ്; മൂന്ന് കുട്ടികൾ ഉൾപ്പെടെ 11 പേർ കൊല്ലപ്പെട്ടു, 14 പേർക്ക് പരുക്ക്
/uploads/allimg/2025/12/2044670102327269254.jpgകേപ്ടൗൺ∙ ദക്ഷിണാഫ്രിക്കയുടെ തലസ്ഥാനമായ പ്രിട്ടോറിയയ്ക്ക് സമീപമുള്ള ഒരു ടൗൺഷിപ്പിലെ അനധികൃത മദ്യശാലയിൽ നടന്ന കൂട്ടവെടിവയ്പ്പിൽ മൂന്ന് കുട്ടികൾ ഉൾപ്പെടെ 11 പേർ കൊല്ലപ്പെട്ടു. 14 പേർക്ക് പരുക്കേറ്റു. ഇവരുടെ വിശദാംശങ്ങൾ പൊലീസ് പുറത്തു വിട്ടിട്ടില്ല.
[*] Also Read വിവാഹമോചനം നിഷേധിച്ചു, ഭർത്താവിനെ കൊല്ലാൻ നിർദേശിച്ച് ഭാര്യ; വനത്തിനുള്ളിൽ കൊണ്ടുപോയി കത്തിച്ച് സഹോദരൻ
പ്രിട്ടോറിയയുടെ പടിഞ്ഞാറുള്ള സോൾസ്‌വില്ലെ ടൗൺഷിപ്പിലെ ലൈസൻസില്ലാത്ത ബാറിൽ ശനിയാഴ്ച പുലർച്ചെയാണ് വെടിവയ്പ്പ് നടന്നത്. കൊല്ലപ്പെട്ട കുട്ടികളിൽ മൂന്ന് വയസ്സുള്ള ഒരു ആൺകുട്ടിയും 12 വയസ്സുള്ള ഒരു ആൺകുട്ടിയും, 16 വയസ്സുള്ള ഒരു പെൺകുട്ടിയും ഉൾപ്പെടുന്നു. മൂന്ന് പ്രതികൾക്കായി തിരച്ചിൽ നടത്തുന്നതായി പൊലീസ് അറിയിച്ചു.
[*] Also Read കേന്ദ്രമോ പുതിയ ചട്ടമോ വിമാന യാത്രക്കാരെ ചതിച്ചത്? ഇന്ത്യയിൽ പൈലറ്റുമാരെ കിട്ടാനില്ല; ‘വ്യോമയാന വിദഗ്ധർക്കു പകരം ഐഎഎസുകാർ!’
അപരിചിതരായ മൂന്ന് തോക്കുധാരികൾ ആളുകൾ മദ്യപിക്കുന്ന സ്ഥലത്ത് പ്രവേശിച്ച് വെടിവയ്ക്കുകയായിരുന്നെന്ന് പൊലീസ് വക്താവ് പറഞ്ഞു. വെടിവയ്പ്പിന്റെ കാരണം വ്യക്തമല്ല. ലൈസൻസില്ലാത്ത മദ്യശാലകളുടെ കാര്യത്തിൽ ഗുരുതരമായ വെല്ലുവിളികളാണ് പൊലീസ് നേരിടുന്നത്. കൂട്ട വെടിവയ്പ്പുകൾ ഇത്തരം മദ്യശാലകളിലാണ് നടക്കുന്നത്.
/uploads/allimg/2025/12/3749328324459034519.svg/uploads/allimg/2025/12/5169591000727746036.svg
[*] കേന്ദ്രമോ പുതിയ ചട്ടമോ വിമാന യാത്രക്കാരെ ചതിച്ചത്? ഇന്ത്യയിൽ പൈലറ്റുമാരെ കിട്ടാനില്ല; ‘വ്യോമയാന വിദഗ്ധർക്കു പകരം ഐഎഎസുകാർ!’
[*]
[*]
/uploads/allimg/2025/12/1209760266757410025.jpg
[*] വായ്പ നേരത്തേ അടച്ചു തീർക്കാം, പലിശയിൽ ലക്ഷങ്ങൾ ലാഭിക്കാം; റീപോ നിരക്ക് കുറച്ചതിന്റെ നേട്ടം എങ്ങനെ സ്വന്തമാക്കാം? എഫ്ഡി ഇട്ടവരും ശ്രദ്ധിക്കണം
[*]
[*]
/uploads/allimg/2025/12/1209760266757410025.jpg
[*] എന്തുകൊണ്ട് ആ ബന്ധം ‘തുല്യ’മല്ല? ‘എംഎൽഎയ്ക്കുണ്ട് പ്രിവിലേജ്, രാഹുൽ ഇങ്ങനെ ഓടുകയാണോ വേണ്ടത്?’
[*]
[*]
/uploads/allimg/2025/12/1209760266757410025.jpg
MORE PREMIUM STORIES
ലോകത്ത് ഏറ്റവും കൂടുതൽ കൊലപാതകങ്ങൾ നടക്കുന്നത് ദക്ഷിണാഫ്രിക്കയിലാണ്. 2024ൽ, ഒരു ദിവസം ശരാശരി 70ൽ അധികം കൊലപാതകങ്ങളാണ് രാജ്യത്തു നടന്നത്. ഒരു വർഷം 26,000ൽ അധികം കൊലപാതകങ്ങൾ. English Summary:
Mass Shooting in illegal Liquor Store in South Africa: Police are investigating the incident, highlighting the country\“s struggle with gun violence and illegal establishments.
Pages:
[1]