ഇന്‍ഡിഗോയ്ക്കെതിരെ നടപടിക്ക് കേന്ദ്രം; സിഇഒയെ പുറത്താക്കിയേക്കും, കനത്ത പിഴ ചുമത്തും
/uploads/allimg/2025/12/6145129374095101880.jpgന്യൂഡല്‍ഹി∙ പൈലറ്റ് ക്ഷാമംമൂലം ആയിരത്തിലേറെ വിമാന സർവീസുകൾ റദ്ദാക്കിയതിനെ തുടർന്ന് യാത്രക്കാർ വലഞ്ഞ സംഭവത്തിൽ ഇന്‍ഡിഗോ എയര്‍ലൈനെതിരെ കടുത്ത നടപടി സ്വീകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നു. ഇന്‍ഡിഗോ സിഇഒ പീറ്റര്‍ എല്‍ബേഴ്‌സിനെ പുറത്താക്കുന്നത് കേന്ദ്രം പരിഗണിക്കുകയാണെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. ഇന്‍ഡിഗോയ്ക്ക് കനത്ത പിഴ ചുമത്താനും സര്‍ക്കാര്‍ തയാറെടുക്കുകയാണ്.രാജ്യത്തെ ഏറ്റവും വലിയ വിമാന കമ്പനിയാണ് ഇന്‍ഡിഗോ.
[*] Also Read ‘IndiGo അല്ല, ഇനി മുതൽ ItDidntGo’; യാത്ര മുടക്കത്തിൽ ഇൻഡിഗോയ്ക്ക് വ്യാപക ട്രോൾ
വ്യോമയാന മന്ത്രാലയം ഇന്‍ഡിഗോ അധികൃതരെ വിളിച്ചുവരുത്തി. ഇൻഡിഗോയ്ക്കെതിരെ നടപടിയുണ്ടാകുമെന്ന് വ്യോമയാന മന്ത്രി റാം മോഹൻ നായിഡു ഇന്നലെ വ്യക്തമാക്കിയിരുന്നു. ഇന്ന് 850ൽ താഴെ സർവീസുകളാണ് റദ്ദാക്കിയതെന്ന് ഇൻഡിഗോ അറിയിച്ചു. വെള്ളിയാഴ്ച ആയിരത്തിലേറെ സർവീസുകളാണ് റദ്ദാക്കിയത്. ഇൻഡിഗോ വിമാനങ്ങൾ റദ്ദാക്കപ്പെട്ടതോടെ വിമാന ടിക്കറ്റ് നിരക്കുകൾ ഉയർന്നിരുന്നു. ഇതോടെ ടിക്കറ്റ് നിരക്കുകൾക്ക് കേന്ദ്ര സർക്കാർ പരിധി ഏർപ്പെടുത്തി.
[*] Also Read വിമാനം റദ്ദാക്കിയാൽ പകരം ടിക്കറ്റ് എങ്ങനെ കിട്ടും? ഇതു ചെയ്താൽ മാത്രം നഷ്ടപരിഹാരം! യാത്രയിൽ പരുക്കേറ്റാൽ 1.3 കോടി വരെ; ഫ്ലൈറ്റ് യാത്രക്കാർ അറിയേണ്ടതെല്ലാം...
ഇൻഡിഗോ ടിക്കറ്റ് കാൻസലേഷനുകളുമായി ബന്ധപ്പെട്ട എല്ലാ റീഫണ്ടും ഞായറാഴ്ച രാത്രി 8നു മുൻപായി യാത്രക്കാർക്ക് നൽകണമെന്നു കേന്ദ്രം ഉത്തരവിട്ടു. റീഷെഡ്യൂളിങ് ചാർജുകൾ ഈടാക്കാൻ പാടില്ല. റീഫണ്ടിൽ കാലതാമസം വരുത്തിയാൽ കർശന നടപടിയുണ്ടാകും. നവംബർ ഒന്നിനു പ്രാബല്യത്തിലായ പൈലറ്റ് ഡ്യൂട്ടി ചട്ടത്തിലെ ചില വ്യവസ്ഥകളിൽ 2026 ഫെബ്രുവരി 10 വരെ ഇൻഡിഗോയ്ക്ക് ഇളവു നൽകി. അസാധാരണമായ യാത്രാപ്രതിസന്ധി കണക്കിലെടുത്താണിത്.
/uploads/allimg/2025/12/3749328324459034519.svg/uploads/allimg/2025/12/5169591000727746036.svg
[*] കേന്ദ്രമോ പുതിയ ചട്ടമോ വിമാന യാത്രക്കാരെ ചതിച്ചത്? ഇന്ത്യയിൽ പൈലറ്റുമാരെ കിട്ടാനില്ല; ‘വ്യോമയാന വിദഗ്ധർക്കു പകരം ഐഎഎസുകാർ!’
[*]
[*]
/uploads/allimg/2025/12/1209760266757410025.jpg
[*] വായ്പ നേരത്തേ അടച്ചു തീർക്കാം, പലിശയിൽ ലക്ഷങ്ങൾ ലാഭിക്കാം; റീപോ നിരക്ക് കുറച്ചതിന്റെ നേട്ടം എങ്ങനെ സ്വന്തമാക്കാം? എഫ്ഡി ഇട്ടവരും ശ്രദ്ധിക്കണം
[*]
[*]
/uploads/allimg/2025/12/1209760266757410025.jpg
[*] എന്തുകൊണ്ട് ആ ബന്ധം ‘തുല്യ’മല്ല? ‘എംഎൽഎയ്ക്കുണ്ട് പ്രിവിലേജ്, രാഹുൽ ഇങ്ങനെ ഓടുകയാണോ വേണ്ടത്?’
[*]
[*]
/uploads/allimg/2025/12/1209760266757410025.jpg
MORE PREMIUM STORIES
ഇന്നും ആയിരത്തിൽ താഴെ സർവീസുകൾ റദ്ദാക്കേണ്ടി വരുമെന്ന് കമ്പനി സിഇഒ പീറ്റർ എൽബേഴ്സ് അറിയിച്ചു. ഡിജിസിഎ നൽകിയ ഇളവിന്റെ അടിസ്ഥാനത്തിൽ ഡിസംബർ 10നും 15നും ഇടയിൽ സർവീസുകൾ പൂർവസ്ഥിതിയിലെത്തുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. ‘ഒറ്റരാത്രി കൊണ്ട് പരിഹരിക്കാൻ കഴിയുന്ന പ്രശ്നമല്ലെന്നാണ്’ ഇൻഡിഗോയുടെ വിശദീകരണം. ഇൻഡിഗോ സംഭവം അന്വേഷിക്കാനായി ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) നാലംഗ ഉന്നതതലസമിതിയെ നിയോഗിച്ചു. 15 ദിവസത്തിനകം റിപ്പോർട്ട് നൽകണം.English Summary:
Indigo flight cancellations have caused major disruptions for passengers: The government is considering action against Indigo, including a potential penalty and the removal of CEO Peter Elbers, following widespread flight cancellations due to pilot shortages.
Pages:
[1]