ആഭ്യന്തര സർവീസുകൾക്ക് നിരക്ക് നിശ്ചയിച്ച് കേന്ദ്രം; രാഹുലിന്റെ അറസ്റ്റ് താൽക്കാലികമായി തടഞ്ഞ് ഹൈക്കോടതി
/uploads/allimg/2025/12/8507018408863933952.jpgഇൻഡിഗോ വിമാന പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ വിമാനയാത്രാനിരക്ക് കുത്തനെ കൂട്ടുന്ന വിമാനക്കമ്പനികൾക്ക് കേന്ദ്രം മൂക്കുകയറിടുന്നു എന്നതായിരുന്നു ഇന്നത്തെ പ്രധാനവാർത്തകളിലൊന്ന്.ദിവസങ്ങളായി തുടരുന്ന പ്രതിസന്ധിക്ക് ഒടുവിലായിരുന്നു കേന്ദ്രത്തിന്റെ നടപടി. ഇതോടൊപ്പം തന്നെ രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് താൽക്കാലികമായിഹൈക്കോടതി തടഞ്ഞെന്നതും രാഹുൽ ഈശ്വറിന് ജാമ്യമില്ലെന്ന വാർത്തയും ഒപ്പമെത്തി. സെൻസസിന് പോയ വനം വകുപ്പ് ജീവനക്കാരൻ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടതും അനിൽ അംബാനിയുടെ 1120 കോടിയുടെ സ്വത്ത് കൂടി ഇ.ഡി കണ്ടുകെട്ടിയെന്നതും ചർച്ചയായി. ഇവ ഒരിക്കൽ കൂടി വിശദമായി വായിക്കാം.
ഇൻഡിഗോ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ വിമാനയാത്രാനിരക്ക് കുത്തനെ കൂട്ടുന്ന വിമാനക്കമ്പനികൾക്ക് മൂക്കുകയറിടാൻ കേന്ദ്രം. പ്രതിസന്ധി ബാധിക്കപ്പെട്ട റൂട്ടുകളിലെ യാത്രാക്കൂലിക്ക് കേന്ദ്രം പരിധി നിശ്ചയിച്ച് ഉത്തരവിട്ടു. ഇതിനു മുകളിലുള്ള നിരക്ക് ഈടാക്കാൻ പാടില്ല. കോവിഡ് കാലത്താണ് സമാനമായ നിയന്ത്രണം കേന്ദ്രം ഏർപ്പെടുത്തിയത്. വിമാനക്കമ്പനികൾ അസാധാരണമാംവിധം ഉയർന്ന വിമാനക്കൂലി ഈടാക്കുന്നതിനെക്കുറിച്ചുള്ള ആശങ്കകൾ ഗൗരവമായെടുത്തിട്ടുണ്ടെന്ന് വ്യോമയാനമന്ത്രാലയം അറിയിച്ചു.
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ പീഡന പരാതി നല്‍കിയ യുവതിയെ സമൂഹമാധ്യമത്തില്‍ അധിക്ഷേപിച്ചുവെന്ന കേസില്‍ അറസ്റ്റിലായ രാഹുല്‍ ഈശ്വറിന് ജാമ്യമില്ല. അഡീഷനല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് ഹര്‍ജി പരിഗണിച്ചത്. ഏഴ് ദിവസമായി രാഹുൽ ഈശ്വർ ജയിലിലാണ്. ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ നല്‍കിയ ജാമ്യഹര്‍ജി രാഹുല്‍ ഈശ്വർ പിന്‍വലിച്ചിരുന്നു.
/uploads/allimg/2025/12/3749328324459034519.svg/uploads/allimg/2025/12/5169591000727746036.svg
[*] കേന്ദ്രമോ പുതിയ ചട്ടമോ വിമാന യാത്രക്കാരെ ചതിച്ചത്? ഇന്ത്യയിൽ പൈലറ്റുമാരെ കിട്ടാനില്ല; ‘വ്യോമയാന വിദഗ്ധർക്കു പകരം ഐഎഎസുകാർ!’
[*]
[*]
/uploads/allimg/2025/12/1209760266757410025.jpg
[*] വായ്പ നേരത്തേ അടച്ചു തീർക്കാം, പലിശയിൽ ലക്ഷങ്ങൾ ലാഭിക്കാം; റീപോ നിരക്ക് കുറച്ചതിന്റെ നേട്ടം എങ്ങനെ സ്വന്തമാക്കാം? എഫ്ഡി ഇട്ടവരും ശ്രദ്ധിക്കണം
[*]
[*]
/uploads/allimg/2025/12/1209760266757410025.jpg
[*] എന്തുകൊണ്ട് ആ ബന്ധം ‘തുല്യ’മല്ല? ‘എംഎൽഎയ്ക്കുണ്ട് പ്രിവിലേജ്, രാഹുൽ ഇങ്ങനെ ഓടുകയാണോ വേണ്ടത്?’
[*]
[*]
/uploads/allimg/2025/12/1209760266757410025.jpg
MORE PREMIUM STORIES
രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് താൽക്കാലികമായി തടഞ്ഞ് ഹൈക്കോടതി. രാഹുൽ മാങ്കൂട്ടത്തിൽ നൽകിയ മുൻകൂർ ജാമ്യഹർജിയിലാണ് കോടതിയുടെ നിർദേശം. കേസ് പരിഗണിക്കുന്ന ഈ മാസം 15 വരെയാണ് ജസ്റ്റിസ് കെ.ബാബു അറസ്റ്റ് തടഞ്ഞിരിക്കുന്നത്. കേസിൽ വിശദമായി വാദം കേൾക്കണമെന്ന് വ്യക്തമാക്കിക്കൊണ്ടാണ് കോടതിയുടെ ഉത്തരവ്.
അട്ടപ്പാടി വനത്തിൽ കടുവ സെൻസസിനു പോയ വനം ജീവനക്കാരൻ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. പുതൂർ ഫോറസ്റ്റ് സ്റ്റേഷനിലെ വാച്ചർ കാളിമുത്തുവാണ് (52) മരിച്ചത്. അഗളി നെല്ലിപ്പതി ഉന്നതിയിലാണ് വീട്. ഇന്നലെ രാവിലെ 2 സഹപ്രവർത്തകരോടൊപ്പം മുള്ളി വനത്തിൽ ബ്ലോക്ക് 12ലെ കടുവ കണക്കെടുപ്പിനു പോയതായിരുന്നു. തിരികെ വരുന്നതിനിടയിൽ കാട്ടാനയുടെ മുന്നിൽ അകപ്പെട്ടു. കൂടെയുള്ളവർ ഓടി രക്ഷപ്പെട്ടെങ്കിലും കാളിമുത്തുവിനെ ആന ആക്രമിക്കുകയായിരുന്നു. മൃതദേഹം അഗളി ഗവ.ആശുപത്രിയിൽ.
വായ്പത്തട്ടിപ്പ് കേസിൽ റിലയൻസ് ഗ്രൂപ്പ് ചെയർമാൻ അനിൽ അംബാനിയുടെ കൂടുതൽ സ്വത്തുക്കൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കണ്ടുകെട്ടി. കഴിഞ്ഞ ദിവസം 1120 കോടി രൂപയുടെ സ്വത്തുക്കൾ കൂടി കണ്ടുകെട്ടിയതോടെ ഇ.ഡി പിടിച്ചെടുത്ത ആകെ ആസ്തികളുടെ മൂല്യം 10,117 കോടി രൂപയായി. 17,000 കോടിയിലേറെ രൂപയുടെ തട്ടിപ്പ് നടത്തിയെന്ന കേസിൽ നേരത്തേ അനിൽ അംബാനിയെ ഇ.ഡി ചോദ്യം ചെയ്തിരുന്നു.English Summary:
TODAY\“S RECAP-6-12-2025
Pages:
[1]