‘ബംഗ്ലദേശിലേക്ക് മടങ്ങണോ എന്ന് ഹസീനയ്ക്ക് തീരുമാനിക്കാം, ഇവിടെയെത്തിയത് പ്രത്യേക സാഹചര്യത്തിൽ’
/uploads/allimg/2025/12/6328323147944064773.jpg/uploads/allimg/2025/12/3671795529002673591.jpg
ന്യൂഡല്‍ഹി∙ സ്വന്തം രാജ്യത്തെ സാഹചര്യങ്ങളാണ് മുന്‍ ബംഗ്ലദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ (78) ഇന്ത്യയിലെത്തിച്ചതെന്നും ഇവിടുത്തെ താമസം അവരുടെ വ്യക്തിപരമായ തീരുമാനമാണെന്നും വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍. മടക്കവുമായി ബന്ധപ്പെട്ട കാര്യത്തില്‍ അവര്‍ തന്നെയാണ് തീരുമാനം എടുക്കേണ്ടതെന്നും ഹിന്ദുസ്ഥാൻ ടൈംസിന്റെ ലീഡർഷിപ്പ് ഉച്ചകോടിയിൽ ജയശങ്കർ പറഞ്ഞു.
[*] Also Read ബംഗ്ലദേശ് രാഷ്ട്രീയത്തെ ഒരുക്കിയ പെൺയുദ്ധം: പ്രഭാവം പോയ്മറഞ്ഞ് ‘ബാറ്റിൽ ഓഫ് ബീഗംസ്’; നിയമവാഴ്ചയെ വിഴുങ്ങിയ കലഹം
/uploads/allimg/2025/12/6614074897130356427.jpgഷെയ്ഖ് ഹസീന (ഫയൽ ചിത്രം ∙ ജെ.സുരേഷ്/ മനോരമ)
ഷെയ്ഖ് ഹസീന എത്രകാലം വേണമെങ്കിലും ഇന്ത്യയില്‍ താമസിക്കുന്നതിനെ സ്വാഗതം ചെയ്യുമോ എന്ന ചോദ്യത്തിന് ജയശങ്കറിന്റെ മറുപടി ഇങ്ങനെ: ‘‘ അത് വ്യത്യസ്തമായ വിഷയമാണ്. ഒരു പ്രത്യേക സാഹചര്യത്തിലാണ് ഹസീന ഇവിടെ എത്തിയത്. ആ സാഹചര്യം അവരെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട ഒന്നാണ്. അതുകൊണ്ടുതന്നെ ആ വിഷയത്തില്‍ തീരുമാനമെടുക്കേണ്ടത് ഹസീനയാണ്’’- ജയശങ്കർ പറഞ്ഞു.
[*] Also Read ഖാലിദ സിയ അതീവ ഗുരുതരാവസ്ഥയിൽ; വിദഗ്ധ ചികിത്സയ്ക്കായി ലണ്ടനിലേക്ക്, എയർ ആംബുലൻസ് നൽകാൻ ഖത്തർ
രാജ്യത്തെ വിദ്യാർഥി പ്രക്ഷോഭത്തെ തുടർന്ന് ഓഗസ്റ്റിലാണ് ഹസീന ഇന്ത്യയിലെത്തിയത്. ഷെയ്ഖ് ഹസീനയെ ഇടക്കാല സർക്കാർ നിയോഗിച്ച രാജ്യാന്തര ട്രൈബ്യൂണൽ നവംബർ 17ന് വധശിക്ഷയ്ക്കു വിധിച്ചിരുന്നു. കഴിഞ്ഞവർഷം ജൂലൈ–ഓഗസ്റ്റിൽ ഹസീനയുടെ സർക്കാരിനെതിരെ നടന്ന വിദ്യാർഥി പ്രക്ഷോഭം അടിച്ചമർത്തിയ പൊലീസ് നടപടികളുടെ പേരിലായിരുന്നു വിചാരണ. ആഭ്യന്തരമന്ത്രിയായിരുന്ന അസദുസ്സമാൻ ഖാൻ കമാലിനും വധശിക്ഷ വിധിച്ചിരുന്നു.
/uploads/allimg/2025/12/3749328324459034519.svg/uploads/allimg/2025/12/5169591000727746036.svg
[*] കേന്ദ്രമോ പുതിയ ചട്ടമോ വിമാന യാത്രക്കാരെ ചതിച്ചത്? ഇന്ത്യയിൽ പൈലറ്റുമാരെ കിട്ടാനില്ല; ‘വ്യോമയാന വിദഗ്ധർക്കു പകരം ഐഎഎസുകാർ!’
[*]
[*]
/uploads/allimg/2025/12/1209760266757410025.jpg
[*] വായ്പ നേരത്തേ അടച്ചു തീർക്കാം, പലിശയിൽ ലക്ഷങ്ങൾ ലാഭിക്കാം; റീപോ നിരക്ക് കുറച്ചതിന്റെ നേട്ടം എങ്ങനെ സ്വന്തമാക്കാം? എഫ്ഡി ഇട്ടവരും ശ്രദ്ധിക്കണം
[*]
[*]
/uploads/allimg/2025/12/1209760266757410025.jpg
[*] എന്തുകൊണ്ട് ആ ബന്ധം ‘തുല്യ’മല്ല? ‘എംഎൽഎയ്ക്കുണ്ട് പ്രിവിലേജ്, രാഹുൽ ഇങ്ങനെ ഓടുകയാണോ വേണ്ടത്?’
[*]
[*]
/uploads/allimg/2025/12/1209760266757410025.jpg
MORE PREMIUM STORIES
യുദ്ധക്കുറ്റങ്ങൾ വിചാരണ ചെയ്യാനായി രൂപീകരിച്ച ഇന്റർനാഷനൽ ക്രൈംസ് ട്രൈബ്യൂണലിൽ ഇടക്കാല സർക്കാർ അഴിച്ചുപണി നടത്തിയശേഷമായിരുന്നു ഹസീനയുടെ അസാന്നിധ്യത്തിൽ ഒരു മാസം നീണ്ട വിചാരണ. സമരക്കാരെ നിർദയം അടിച്ചമർത്തണമെന്നു ഹസീന നേരിട്ട് നിർദേശം നൽകിയതിനു തെളിവുകളുണ്ടെന്നാണു പ്രോസിക്യൂഷൻ വാദിച്ചത്. അന്നത്തെ പൊലീസ് മേധാവി ചൗധരി അബ്ദുല്ല അൽ മമൂനിനെ 5 വർഷം തടവിനും ശിക്ഷിച്ചു. വിചാരണയ്ക്കിടെ മാപ്പുസാക്ഷിയായതോടെയാണ് വധശിക്ഷയിൽനിന്ന് ഇദ്ദേഹത്തിന് ഇളവു ലഭിച്ചത്. ഐക്യരാഷ്ട്രസംഘടനയുടെ കണക്കുപ്രകാരം ജൂലൈ 15നും ഓഗസ്റ്റ് 5നുമിടയിൽ നടന്ന കലാപത്തിൽ ബംഗ്ലദേശിൽ 1400 പേരാണു കൊല്ലപ്പെട്ടത്.
ഫെബ്രുവരിയിൽ ബംഗ്ലദേശിൽ പാർലമെന്റ് തിരഞ്ഞെടുപ്പു നടത്താനിരിക്കെയാണു ഹസീനയ്ക്കെതിരെ നാടകീയമായ കോടതിവിധി വന്നത്. ഹസീനയുടെ കക്ഷിയായ അവാമി ലീഗിന് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് വിലക്കുണ്ട്. ട്രൈബ്യൂണൽ വിധിവന്ന ശേഷം ഷെയ്ഖ് ഹസീനയുടെ പിതാവും രാജ്യത്തിന്റെ സ്ഥാപകനുമായ ഷെയ്ഖ് മുജീബുർ റഹ്‌മാന്റെ ധാക്കയിലെ വസതിക്കു നേരെ ജനക്കൂട്ടത്തിന്റെ ആക്രമണമുണ്ടായി. ഷെയ്ഖ് ഹസീനയെയും അസദുസ്സമാൻ ഖാൻ കമാലിനെയും കൈമാറണമെന്നും ബംഗ്ലദേശ് ഇടക്കാല സർക്കാർ ഇന്ത്യയോട് ആവശ്യപ്പെട്ടിരുന്നു.English Summary:
S Jaishankar\“s Statement on Sheikh Hasina\“s Stay in India: Sheikh Hasina\“s stay in India is a personal decision based on her country\“s circumstances, according to S. Jaishankar.
Pages:
[1]