deltin33 Publish time 2025-12-7 01:21:15

‘ശബരിമല കേസുകളിൽ നടപടിയെന്ത്?’; മൂന്നു മാസമായിട്ടും മറുപടിയില്ല, സ്പീക്കർക്ക് കത്ത് നൽകി കോൺഗ്രസ്

/uploads/allimg/2025/12/6536085947713497763.jpg



തിരുവനന്തപുരം∙ ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് നടന്ന പ്രതിഷേധങ്ങളിൽ പങ്കെടുത്തവർക്ക് എതിരെയുള്ള കേസുകളിൽ എന്തു നടപടി എടുത്തു എന്ന നിയമസഭാ ചോദ്യത്തിന് മൂന്ന് മാസമായിട്ടും മറുപടി നൽകാത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് നിയമസഭാ കക്ഷി സെക്രട്ടറി എ.പി അനിൽകുമാർ സ്പീക്കർക്ക് കത്ത് നൽകി.

[*] Also Read ദർശനത്തിന് കിലോമീറ്റർ നീണ്ട നിര, ഇന്നലെ നട അടച്ചത് വൈകി; നെയ്യ് ശ്രീകോവിലിൽ നേരിട്ട് നൽകാനാവില്ല


യുവതീ പ്രവേശവുമായി ബന്ധപ്പെട്ട് പൊലീസ് എടുത്ത കേസുകളുടെ വിശദാംശങ്ങളാണ് നക്ഷത്ര ചിഹ്നമിടാത്തചോദ്യങ്ങളായി എ.പി.അനിൽകുമാർ ആവശ്യപ്പെട്ടത്. പഞ്ചായത്ത് തിരഞ്ഞെടുപ്പ് കാലത്ത് ഈ ചോദ്യങ്ങളുടെ ഉത്തരങ്ങൾ പുറത്തു വരുന്നത് സർക്കാരിനെ വെട്ടിലാക്കുമെന്ന ആശങ്കയുള്ളതുകൊണ്ടാണ് മറുപടി നൽകാത്തതെന്നാണ് കോൺഗ്രസ് പറയുന്നത്.

[*] Also Read ‘തെയ്യം കലാകാരന്മാർ അവരുടെ ദേഹം കൂടിയാണ് സമർപ്പിക്കുന്നത്: ജീവൻ അപകടപ്പെടുത്തി തെയ്യമാടുന്നവർക്ക് വേണം പരിഗണന’


ശബരിമല യുവതീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ട് 2018 മുതൽ നടന്ന പ്രക്ഷോഭങ്ങളിൽ സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ ആറായിരത്തിലധികം കേസുകൾ റജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രതികളാക്കപ്പെട്ടവരുടെ എണ്ണം 12,912. ശബരിമല പ്രക്ഷോഭകർക്കെതിരെയുള്ള കേസുകൾ പിൻവലിക്കുമെന്ന് 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പു കാലത്ത് ഇടതു മുന്നണിയും മുഖ്യമന്ത്രിയും വാഗ്ദാനം നൽകിയിരുന്നു. പൊതുമുതൽ നശിപ്പിച്ചതും പൊലീസിനെ ആക്രമിച്ചതും ഉൾപ്പെടെ ഗുരുതരകുറ്റങ്ങൾ ചുമത്തിയാണ് സമരം ചെയ്ത വിശ്വാസികൾക്കും ഹിന്ദുസംഘടനാ നേതാക്കൾക്കുമെതിരെ കേസെടുത്തിരിക്കുന്നത്.
/uploads/allimg/2025/12/3749328324459034519.svg/uploads/allimg/2025/12/5169591000727746036.svg

[*] കേന്ദ്രമോ പുതിയ ചട്ടമോ വിമാന യാത്രക്കാരെ ചതിച്ചത്? ഇന്ത്യയിൽ പൈലറ്റുമാരെ കിട്ടാനില്ല; ‘വ്യോമയാന വിദഗ്ധർക്കു പകരം ഐഎഎസുകാർ!’

   [*]
   [*]
/uploads/allimg/2025/12/1209760266757410025.jpg   
[*] വായ്പ നേരത്തേ അടച്ചു തീർക്കാം, പലിശയിൽ ലക്ഷങ്ങൾ ലാഭിക്കാം; റീപോ നിരക്ക് കുറച്ചതിന്റെ നേട്ടം എങ്ങനെ സ്വന്തമാക്കാം? എഫ്ഡി ഇട്ടവരും ശ്രദ്ധിക്കണം

   [*]
   [*]
/uploads/allimg/2025/12/1209760266757410025.jpg   
[*] എന്തുകൊണ്ട് ആ ബന്ധം ‘തുല്യ’മല്ല? ‘എംഎൽഎയ്ക്കുണ്ട് പ്രിവിലേജ്, രാഹുൽ ഇങ്ങനെ ഓടുകയാണോ വേണ്ടത്?’

   [*]
   [*]
/uploads/allimg/2025/12/1209760266757410025.jpg   
MORE PREMIUM STORIES


പമ്പയിൽ നടന്ന ആഗോളഅയ്യപ്പസംഗമത്തിന് മുൻപായി കേസുകൾ പിൻവലിക്കണമെന്ന് എൻഎസ്എസും, എസ്എൻഡിപിയും പ്രതിപക്ഷ രാഷ്ട്രീയ സംഘടനകളും ആവശ്യപ്പെട്ടിരുന്നു. സർക്കാർ ഇതുവരെ ഇക്കാര്യത്തിൽ കാര്യമായ ഒരു നീക്കവും നടത്തിയിട്ടില്ലെന്ന് പ്രതിപക്ഷം പറയുന്നു. English Summary:
Congress Leader Criticizes Government Delay on Sabarimala Women Entry Cases: . The opposition alleges that the government is withholding information due to political sensitivities and that promises to withdraw cases against protesters have not been fulfilled.
Pages: [1]
View full version: ‘ശബരിമല കേസുകളിൽ നടപടിയെന്ത്?’; മൂന്നു മാസമായിട്ടും മറുപടിയില്ല, സ്പീക്കർക്ക് കത്ത് നൽകി കോൺഗ്രസ്

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com