വ്യവസായിയെ തോക്കുചൂണ്ടി തട്ടിക്കൊണ്ടുപോയി; അക്രമി സംഘമെത്തിയത് മുഖംമൂടി ധരിച്ച്, കാറിന്റെ ചില്ലുകൾ തകർത്തു
/uploads/allimg/2025/12/1542716879028275830.jpgപാലക്കാട്∙ വ്യവസായിയെ തോക്കുചൂണ്ടി തട്ടിക്കൊണ്ടുപോയതായി പരാതി. ചെറുതുരുത്തി കൂട്ടുപാത പാതയില്‍ തിരുമിറ്റക്കോട് പഞ്ചായത്തിലെ കോഴിക്കാട്ടിരി പാലത്തിന് സമീപം രാത്രിയിലാണ് സംഭവം. കാറിൽ സഞ്ചരിക്കുകയായിരുന്ന കോഴിക്കോട്ടെ സ്വകാര്യ ആശുപത്രി ഡയറക്ടര്‍ മുഹമ്മദലിയെയാണ് തട്ടിക്കൊണ്ടു പോയതെന്നാണ് പ്രാഥമിക വിവരം.
[*] Also Read ലഹരി ഉപയോഗിച്ച ശേഷം പൊലീസുകാരെ ആക്രമിച്ചു; കൊച്ചിയിൽ സഹോദരങ്ങൾ അറസ്റ്റിൽ
മുഖം മൂടിധരിച്ചെത്തിയ സംഘമാണ് അക്രമണം നടത്തിയതെന്നാണ് പറയുന്നത്. പാലത്തിന് സമീപമെത്തിയപ്പോള്‍ കാറിന് കുറുകെ വാഹനമിട്ട് അക്രമം നടത്തുകയായിരുന്നു. കാറിന്റെ ചില്ലുകള്‍ തകര്‍ത്ത നിലയിലാണ്. അക്രമണം നടത്തിയവരെ കുറിച്ച് കൂടുതല്‍വിവരങ്ങള്‍ ലഭ്യമല്ലെന്ന് ചാലിശ്ശേരി പൊലീസ് പറഞ്ഞു. റോഡില്‍ ആളില്ലാതെ കിടക്കുന്ന കാര്‍ ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ വിവരം പൊലീസില്‍ അറിയിക്കുകയിരുന്നു.English Summary:
Businessman Kidnapped Near Kozhikatti Bridge in Palakkad: police are investigating the crime, which brings attention to the need for improved safety measures and community vigilance.
Pages:
[1]