സമാധാന ചർച്ചകൾ തുടരുന്നതിനിടെ യുക്രെയ്‌നിൽ വൻ റഷ്യൻ ആക്രമണം, തൊടുത്തത് 653 ഡ്രോണുകളും 51 മിസൈലുകളും
/uploads/allimg/2025/12/7198988321692037012.jpg/uploads/allimg/2025/12/6814820802115978993.jpg
കീവ് ∙ യുക്രെയ്‌നിൽ സമീപ ദിവസങ്ങളിലെ ഏറ്റവും കനത്ത ആക്രമം നടത്തി റഷ്യ. 653 ഡ്രോണുകളും 51 മിസൈലുകളും യുക്രെയ്‌നിലേക്ക് തൊടുത്തെന്നാണ് റിപ്പോർട്ടുകൾ. എട്ടു പേർക്കു പരുക്കേറ്റു. യുക്രെയ്‌നിലെ 29 കേന്ദ്രങ്ങൾ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്നാണ് വിവരം. കീവിന്റെ തെക്കുപടിഞ്ഞാറുള്ള ഫാസ്റ്റിവ് പട്ടണത്തിലെ റെയിൽവേ ഹബ് ലക്ഷ്യമാക്കി നടത്തിയ ആക്രമണത്തിൽ പ്രധാന സ്റ്റേഷൻ കെട്ടിടം തകർന്നു.
/uploads/allimg/2025/12/4821901539199590285.jpgയുക്രെയ്‌നിലെ ഫാസ്റ്റിവ് പട്ടണത്തിൽ റഷ്യ നടത്തിയ ആക്രമണത്തിൽ തീപിടിത്തമുണ്ടായ റെയിൽവേ ഹബിലെ ദൃശ്യം. (Photo: SERHII OKUNEV / AFP)
സൈനിക-വ്യാവസായിക കേന്ദ്രങ്ങളെയും, ഊർജ, തുറമുഖ അടിസ്ഥാന സൗകര്യങ്ങളെയുമാണ് തങ്ങൾ ലക്ഷ്യമിട്ടതെന്ന് റഷ്യ അവകാശപ്പെട്ടു. എന്നാൽ റഷ്യ തൊടുത്ത ഭൂരിഭാഗം ഡ്രോണുകളും മിസൈലുകളും തകർത്തെന്ന് യുക്രെയ്‌ൻ അവകാശപ്പെട്ടു. ഫ്ലോറിഡയിൽ സമാധാന കരാറിലെ വ്യവസ്ഥകൾ സംബന്ധിച്ച് യുഎസും യുക്രെയ്‌നും തമ്മിലുള്ള ചർച്ചകൾ മൂന്നാം ദിവസത്തേക്കു കടക്കാനിരിക്കെയാണ് റഷ്യൻ ആക്രമണം. ട്രംപിന്റെ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ്, ട്രംപിന്റെ മരുമകൻ ജറീദ് കഷ്നർ എന്നിവരാണ് യുക്രെയ്‌ൻ പ്രതിനിധികളുമായി ചർച്ച നടത്തുന്നത്.
റഷ്യൻ ആക്രമണത്തെ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോ അപലപിച്ചു. യുക്രെയ്‌ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി, ബ്രിട്ടീഷ് പ്രധാനമന്ത്രി കിയ സ്റ്റാമെർ, ജർമൻ ചാൻസലർ ഫ്രീഡ്റിഷ് മെർസ് എന്നിവരുമായി ലണ്ടനിൽ കൂടിക്കാഴ്ച നടത്തുമെന്നും മക്രോ പറഞ്ഞു.
/uploads/allimg/2025/12/3749328324459034519.svg/uploads/allimg/2025/12/5169591000727746036.svg
[*] വിമാനം റദ്ദാക്കിയാൽ പകരം ടിക്കറ്റ് എങ്ങനെ കിട്ടും? ഇതു ചെയ്താൽ മാത്രം നഷ്ടപരിഹാരം! യാത്രയിൽ പരുക്കേറ്റാൽ 1.3 കോടി വരെ; ഫ്ലൈറ്റ് യാത്രക്കാർ അറിയേണ്ടതെല്ലാം...
[*]
[*]
/uploads/allimg/2025/12/1209760266757410025.jpg
[*] അന്ന് ആദ്യം മഴയ്ക്കു പഴി! മഴയില്ലാത്തപ്പോൾ വീണ്ടും ദേശീയപാത ഇടിയാൻ കാരണം റെഡിമെയ്ഡ് ഭിത്തിയോ? ഉറപ്പും വീതിയും കൂട്ടൽ ഇനി പ്രായോഗികമോ!
[*]
[*]
/uploads/allimg/2025/12/1209760266757410025.jpg
[*] വായ്പ നേരത്തേ അടച്ചു തീർക്കാം, പലിശയിൽ ലക്ഷങ്ങൾ ലാഭിക്കാം; റീപോ നിരക്ക് കുറച്ചതിന്റെ നേട്ടം എങ്ങനെ സ്വന്തമാക്കാം? എഫ്ഡി ഇട്ടവരും ശ്രദ്ധിക്കണം
[*]
[*]
/uploads/allimg/2025/12/1209760266757410025.jpg
MORE PREMIUM STORIES
English Summary:
Russia-Ukraine War: Russia Launches Massive Drone and Missile Attack on Ukraine Amid Peace Talks
Pages:
[1]