LHC0088 Publish time 2025-12-7 05:51:24

‘ഇന്ത്യ-റഷ്യ ബന്ധം കൂടുതൽ ദൃഢമാക്കിയ ഡോണൾഡ് ട്രംപിന് നൊബേൽ പുരസ്കാരം നൽകണം; യുഎസ് ഇന്ത്യയോട് മാപ്പ് പറയണം’

/uploads/allimg/2025/12/4942700010937895786.jpg



വാഷിങ്‌ടൻ ∙ ഇന്ത്യ – റഷ്യ ബന്ധം കൂടുതൽ ദൃഢമായത് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നയങ്ങളുടെ ഫലമാണെന്നും ഇരുരാജ്യങ്ങളെയും കൂടുതൽ അടുപ്പിച്ചതിന് ട്രംപിന് നൊബേൽ പുരസ്കാരം നൽകണമെന്നും മുൻ പെന്റഗൺ ഉദ്യോഗസ്ഥൻ മൈക്കൽ റൂബിൻ. കഴിഞ്ഞ ഒരു വർഷമായി ഇന്ത്യയോട് മോശമായി പെരുമാറിയതിന് യുഎസ് ഇന്ത്യയോട് മാപ്പ് പറയണമെന്നും വാർത്താ ഏജൻസിയായ എഎൻഐയ്‌ക്കു നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.

[*] Also Read ‘ബംഗ്ലദേശിലേക്ക് മടങ്ങണോ എന്ന് ഹസീനയ്ക്ക് തീരുമാനിക്കാം, ഇവിടെയെത്തിയത് പ്രത്യേക സാഹചര്യത്തിൽ’


പാക്കിസ്‌ഥാന്റെ സംയുക്ത പ്രതിരോധ സേന മേധാവി അസിം മുനീർ യുഎസിൽ വന്നാൽ ആദരിക്കുന്നതിനു പകരം അറസ്റ്റു ചെയ്യുകയാണ് വേണ്ടതെന്ന് മൈക്കൽ റൂബിൻ പറ​ഞ്ഞു. അസിം മുനീറിനെ ജൂണിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വൈറ്റ് ഹൗസിൽ സ്വീകരിക്കുകയും അത്താഴവിരുന്ന് ഒരുക്കുകയും ചെയ്‌തതിനെ പരാമർശിച്ചായിരുന്നു മൈക്കൽ റൂബിന്റെ പ്രതികരണം. പാക്കിസ്ഥാനെ ഭീകരവാദം പ്രോത്സാഹിപ്പിക്കുന്ന രാജ്യമായി പ്രഖ്യാപിക്കണമെന്നും മൈക്കൽ റൂബിൻ ആവശ്യപ്പെട്ടു.

‘യുഎസ് പാക്കിസ്ഥാന്റെ പക്ഷം ചേരുന്നത് തന്ത്രപരമായി യുക്തിയല്ല. ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന രാജ്യമായി പാക്കിസ്ഥാനെ പ്രഖ്യാപിക്കണം. അസിം മുനീർ യുഎസിൽ വന്നാൽ ആദരിക്കുന്നതിനു പകരം അറസ്റ്റു ചെയ്യുകയാണ് വേണ്ടത്. അണിയറയിലെ നിശബ്ദമായ നയതന്ത്ര ചർച്ചകളാണ് ആവശ്യം. കഴിഞ്ഞ ഒരു വർഷമായി ഇന്ത്യയോട് പെരുമാറിയ രീതിക്ക് യുഎസിന്റെ ഭാഗത്തു നിന്ന് പരസ്യമായ ക്ഷമാപണം ഉണ്ടാകണം. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന് മാപ്പ് പറയാൻ ഇഷ്ടമല്ലായിരിക്കാം, എന്നാൽ യുഎസിന്റെയും ലോകത്തെ ജനാധിപത്യ രാജ്യങ്ങളുടെയും താൽപ്പര്യങ്ങൾ ഒരു വ്യക്തിയുടെ ഈഗോയെക്കാൾ വളരെ വലുതാണ്, അതെത്ര വലുതാണെങ്കിലും’ – മൈക്കൽ റൂബിൻ പറഞ്ഞു. ജോർജ് ബുഷിന്റെ ഭരണകാലത്ത് പ്രതിരോധ വകുപ്പ് ഉദ്യോഗസ്ഥനായിരുന്നു മൈക്കൽ റൂബിൻ.
/uploads/allimg/2025/12/3749328324459034519.svg/uploads/allimg/2025/12/5169591000727746036.svg

[*] വിമാനം റദ്ദാക്കിയാൽ പകരം ടിക്കറ്റ് എങ്ങനെ കിട്ടും? ഇതു ചെയ്താൽ മാത്രം നഷ്ടപരിഹാരം! യാത്രയിൽ പരുക്കേറ്റാൽ 1.3 കോടി വരെ; ഫ്ലൈറ്റ് യാത്രക്കാർ അറിയേണ്ടതെല്ലാം...

   [*]
   [*]
/uploads/allimg/2025/12/1209760266757410025.jpg   
[*] അന്ന് ആദ്യം മഴയ്ക്കു പഴി! മഴയില്ലാത്തപ്പോൾ വീണ്ടും ദേശീയപാത ഇടിയാൻ കാരണം റെഡിമെയ്ഡ് ഭിത്തിയോ? ഉറപ്പും വീതിയും കൂട്ടൽ ഇനി പ്രായോഗികമോ!

   [*]
   [*]
/uploads/allimg/2025/12/1209760266757410025.jpg   
[*] വായ്പ നേരത്തേ അടച്ചു തീർക്കാം, പലിശയിൽ ലക്ഷങ്ങൾ ലാഭിക്കാം; റീപോ നിരക്ക് കുറച്ചതിന്റെ നേട്ടം എങ്ങനെ സ്വന്തമാക്കാം? എഫ്ഡി ഇട്ടവരും ശ്രദ്ധിക്കണം

   [*]
   [*]
/uploads/allimg/2025/12/1209760266757410025.jpg   
MORE PREMIUM STORIES
English Summary:
\“Arrest Asim Munir\“: Ex-Pentagon Official Slams US Policy, Demands Apology to India
Pages: [1]
View full version: ‘ഇന്ത്യ-റഷ്യ ബന്ധം കൂടുതൽ ദൃഢമാക്കിയ ഡോണൾഡ് ട്രംപിന് നൊബേൽ പുരസ്കാരം നൽകണം; യുഎസ് ഇന്ത്യയോട് മാപ്പ് പറയണം’

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com