ഒരുമാസം മുൻപ് കാണാതായ 2 വയസ്സുകാരി കൊല്ലപ്പെട്ടെന്ന് പൊലീസ്; രണ്ടാനച്ഛനും അമ്മയും അറസ്റ്റിൽ
/uploads/allimg/2025/12/1200278717206451022.jpgപുനലൂർ ∙ കാര്യറയിൽ നിന്ന് ഒരുമാസം മുൻപ് കാണാതായ 2 വയസ്സുകാരിയെ തമിഴ്നാട്ടിൽ കൊലപ്പെടുത്തിയെന്നു പൊലീസ്. കുട്ടിയുടെ അമ്മയെയും രണ്ടാനച്ഛനെയും തമിഴ്നാട് പൊലീസ് അറസ്റ്റ് ചെയ്തു. കാര്യറ സ്വദേശിനി കലാസൂര്യയുടെമകൾ അനശ്വരയാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് കലാസൂര്യയും ഭർത്താവ് തെങ്കാശി പുളിയറ ഭഗവതിപുരം സ്വദേശി കണ്ണനുമാണ് പിടിയിലായത്. ഒരു മാസം മുൻപാണ് അനശ്വരയെ കൊലപ്പെടുത്തിയത്. അനശ്വരയെ കാണാനില്ലെന്നു പറഞ്ഞ് കലാസൂര്യയുടെ അമ്മ സന്ധ്യ കഴിഞ്ഞ ചൊവ്വാഴ്ച രാത്രി 10നു പുനലൂർ പൊലീസിൽ പരാതി നൽകിയിരുന്നു.
[*] Also Read സമാധാന ചർച്ചകൾ തുടരുന്നതിനിടെ യുക്രെയ്‌നിൽ വൻ റഷ്യൻ ആക്രമണം, തൊടുത്തത് 653 ഡ്രോണുകളും 51 മിസൈലുകളും
സംഭവം സംബന്ധിച്ച് പുനലൂർ പൊലീസ് പറയുന്നത്: പുനലൂരിലുള്ള അകന്ന ബന്ധുവിനോടൊപ്പം താമസിച്ചിരുന്ന കലാസൂര്യയെ സ്റ്റേഷനിൽ എത്തിച്ച് കുട്ടിയെക്കുറിച്ച് അന്വേഷിച്ചു.വിശദമായി ചോദ്യം ചെയ്തപ്പോൾ ഒരു മാസം മുൻപു രാത്രിയിൽകണ്ണൻ മധുര ചെക്കാനൂരണി കോഴി ഫാമിൽ വെച്ചു മദ്യലഹരിയിൽ അനശ്വരയെ കൊലപ്പെടുത്തിയതായി പറഞ്ഞു. തുടർന്നു മധുര ജില്ലയിലെ ചെക്കാനൂരണി പൊലീസ് സ്റ്റേഷനിലെത്തി അന്വേഷണം നടത്തിയതിലൂടെ അനശ്വരയെ കൊലപ്പെടുത്തിയതും മറവു ചെയ്തതും കണ്ടെത്തി. കലാസൂര്യ കുട്ടിയുടെ മൃതദേഹം മറവു ചെയ്യാൻ സഹായിച്ചതായി മനസ്സിലാക്കിയതോടെ ഇരുവരെയും ചെക്കാനൂരണി പൊലീസ് അറസ്റ്റ് ചെയ്തു. English Summary:
Two-Year-Old Girl Murdered: Stepfather and Mother Arrested in Tamil Nadu
Pages:
[1]