പാക്ക് ഷെല്ലാക്രമണം: അഫ്ഗാനിസ്ഥാനിൽ 5 മരണം; നാലു പേർക്ക് പരുക്ക്
/uploads/allimg/2025/12/1578965718044742262.jpgകാബൂൾ ∙ അതിർത്തിയിൽ പാക്കിസ്ഥാൻ നടത്തിയ ഷെല്ലാക്രമണത്തിൽ 5 അഫ്ഗാൻ പൗരന്മാർ കൊല്ലപ്പെട്ടതായി താലിബാൻ വക്താവ് സബിയുള്ള മുജാഹിദ് അറിയിച്ചു. നാലു സിവിലിയൻമാരും ഒരു സൈനികനുമാണ് കൊല്ലപ്പെട്ടത്. നാലു പേർക്ക് പരുക്കേറ്റു. കാണ്ടഹാർ പ്രവിശ്യയിലെ സ്പിൻ ബോൾഡക് ജില്ലയിലാണ് ആക്രമണമുണ്ടായത്.
[*] Also Read ‘ഇന്ത്യ-റഷ്യ ബന്ധം കൂടുതൽ ദൃഢമാക്കിയ ഡോണൾഡ് ട്രംപിന് നൊബേൽ പുരസ്കാരം നൽകണം; യുഎസ് ഇന്ത്യയോട് മാപ്പ് പറയണം’
ചമൻ അതിർത്തിയിൽ അഫ്ഗാൻ സൈനികർ ആക്രമണം നടത്തിയതായി പാക്കിസ്ഥാൻ പ്രധാനമന്ത്രിയുടെ വക്താവ് പറഞ്ഞു. എന്നാൽ പാക്കിസ്ഥാൻ ആക്രമണം നടത്തിയതോടെയാണ് തിരിച്ചടിച്ചതെന്ന് താലിബാൻ വക്താവ് സബിയുള്ള മുജാഹിദ് പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മിലുള്ള അതിർത്തിത്തർക്കം പരിഹരിക്കാൻ സൗദി അറേബ്യയുടെ മധ്യസ്ഥതയിൽ സമാധാന ചർച്ച നടക്കുന്നതിനിടെയാണ് ആക്രമണം. ഒക്ടോബറിൽ ഇരുരാജ്യങ്ങളും തമ്മിലുണ്ടായ അതിർത്തി സംഘർഷത്തിൽ സൈനികരുൾപ്പെടെ കൊല്ലപ്പെട്ടിരുന്നു. English Summary:
Pakistan Shelling: Taliban Claims Pakistan Shelling Killed 5 Afghans Amidst Border Tensions
Pages:
[1]