കുരീപ്പുഴയിൽ മത്സ്യബന്ധന ബോട്ടുകൾക്ക് തീപിടിച്ചു; 10 ബോട്ട് കത്തിനശിച്ചു, അപകടം ഭക്ഷണം പാകം ചെയ്യുന്നതിനിടെ
/uploads/allimg/2025/12/2859257412718612878.jpgകൊല്ലം∙ കുരീപ്പുഴയിൽ 10 മത്സ്യബന്ധന ബോട്ടുകൾ കത്തിനശിച്ചു. 6 യൂണിറ്റ് ഫയർഫോഴ്സ് സ്ഥലത്തെത്തി. തീ അണയ്ക്കാനുള്ള ശ്രമം തുടരുന്നു. ഭക്ഷണം പാകം ചെയ്യുന്നതിനിടയിലാണ് തീപിടിച്ചതെന്നാണ് പ്രാഥമിക നിഗമനം.
[*] Also Read ചാലിശ്ശേരിയിൽ വ്യാപാര സ്ഥാപനങ്ങളിൽ തീപിടിത്തം; മൂന്നു കടകൾക്കു തീപിടിച്ചു
നിരവധി ബോട്ടുകളും ഒരു ഫൈബർ വള്ളവും സ്ഥലത്ത് ഉണ്ടായിരുന്നു. 8 ബോട്ടുകൾ സ്ഥലത്തുനിന്ന് മാറ്റി. അല്ലെങ്കിൽ കൂടുതൽ അപകടം ഉണ്ടാകുമായിരുന്നു. ‘‘ രാത്രി ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു. ബോട്ടുകൾ പെട്ടെന്ന് കത്തുകയായിരുന്നു. ഗ്യാസ് ആയതിനാൽ ആര്‍ക്കും അടുക്കാനായില്ല. പൊലീസ് എത്തിയെങ്കിലും രക്ഷാപ്രവർത്തനത്തിനു ബുദ്ധിമുട്ടി. വഴി ഇല്ലാത്തതിനാൽ രക്ഷാപ്രവർത്തനം വൈകി. പൊട്ടിത്തെറി ഉണ്ടാവുകയും ചെയ്തു’’–നാട്ടുകാരിയായ ഡാലിയ പറഞ്ഞു.
‘‘ബോട്ടുകൾ പൂർണമായി കത്തി. പലതും കത്തി വെള്ളത്തിലേക്ക് താഴ്ന്നു’’–നാട്ടുകാരനായ അനിൽകുമാർ പറഞ്ഞു.
/uploads/allimg/2025/12/3749328324459034519.svg/uploads/allimg/2025/12/5169591000727746036.svg
[*] വിമാനം റദ്ദാക്കിയാൽ പകരം ടിക്കറ്റ് എങ്ങനെ കിട്ടും? ഇതു ചെയ്താൽ മാത്രം നഷ്ടപരിഹാരം! യാത്രയിൽ പരുക്കേറ്റാൽ 1.3 കോടി വരെ; ഫ്ലൈറ്റ് യാത്രക്കാർ അറിയേണ്ടതെല്ലാം...
[*]
[*]
/uploads/allimg/2025/12/1209760266757410025.jpg
[*] അന്ന് ആദ്യം മഴയ്ക്കു പഴി! മഴയില്ലാത്തപ്പോൾ വീണ്ടും ദേശീയപാത ഇടിയാൻ കാരണം റെഡിമെയ്ഡ് ഭിത്തിയോ? ഉറപ്പും വീതിയും കൂട്ടൽ ഇനി പ്രായോഗികമോ!
[*]
[*]
/uploads/allimg/2025/12/1209760266757410025.jpg
[*] വായ്പ നേരത്തേ അടച്ചു തീർക്കാം, പലിശയിൽ ലക്ഷങ്ങൾ ലാഭിക്കാം; റീപോ നിരക്ക് കുറച്ചതിന്റെ നേട്ടം എങ്ങനെ സ്വന്തമാക്കാം? എഫ്ഡി ഇട്ടവരും ശ്രദ്ധിക്കണം
[*]
[*]
/uploads/allimg/2025/12/1209760266757410025.jpg
MORE PREMIUM STORIES
English Summary:
Kollam boat fire incident destroys boats in Kureepuzha: The fire incident is under investigation, and further details are emerging.
Pages:
[1]