ശബരിമലയിലെ നിയന്ത്രണങ്ങൾ പിൻവലിച്ചു: ഇന്നലെ ദര്‍ശനം നടത്തിയത് 80,764 പേർ
/uploads/allimg/2025/12/2098427135521780058.jpgശബരിമല∙ ശബരിമലയിലെ നിയന്ത്രണങ്ങൾ പിൻവലിച്ചു. പതിനെട്ടാംപടി കയറ്റുന്നതും നെയ്യഭിഷേകവും സാധാരണ പോലെയായി. നിയന്ത്രണങ്ങൾ മാറിയതോടെ പതിനെട്ടാംപടി കയറാനുള്ള നീണ്ട ക്യൂവിന് അൽപം ആശ്വാസമുണ്ട്. സന്നിധാനം ഫോറസ്റ്റ് ഓഫിസ് പടി വരെയാണ് പുലർച്ചെ ക്യൂ ഉള്ളത്. വലിയ നടപ്പന്തലിലെ എല്ലാ ബാരിക്കേഡുകളും തിങ്ങി നിറഞ്ഞാണ് തീർഥാടകർ.
[*] Also Read ശബരിമലയിൽ അന്നദാനസദ്യ ഒന്നിടവിട്ട ദിവസങ്ങളിൽ; 3 ദിവസത്തിനുള്ളിൽ സദ്യ നൽകിത്തുടങ്ങുമെന്ന് ബോർഡ് പ്രസിഡന്റ്
ശനിയാഴ്ച എത്തിയ തീർഥാടകർക്ക് അഭിഷേകത്തിനുള്ള നെയ്യ് ശ്രീകോവിലിലേക്ക് നേരിട്ട്നൽകാൻ നിയന്ത്രണം ഉണ്ടായിരുന്നു. ഇന്ന് അതു മാറി. ഇരുമുടിക്കെട്ടിൽ കൊണ്ടുവരുന്ന നെയ് തേങ്ങ പൊട്ടിച്ച് പാത്രത്തിലാക്കി നെയ്യ് അഭിഷേകത്തിനായി നേരിട്ടു നൽകാൻ അവസരം ലഭിച്ചു. പുലർച്ചെ 3.30 ന് ആരംഭിച്ച നെയ്യഭിഷേകം തുടരുകയാണ്. അപ്പം, അരവണ പ്രസാദങ്ങൾ വാങ്ങാൻ കൗണ്ടറിനു മുൻപിലും നീണ്ട നിരയുണ്ട്. ദർശനം കഴിഞ്ഞവർ സന്നിധാനത്തു നിന്ന് വേഗം മലയിറങ്ങുന്നതിനാൽ കഴിഞ്ഞ ദിവസം കണ്ട തിക്കും തിരക്കും കുറഞ്ഞിട്ടുണ്ട്.
പതിനെട്ടാംപടിയിൽ പുതിയ പൊലീസ് സംഘമാണ് ഡ്യൂട്ടിയിലുള്ളത്. പരിചയ കുറവ് കാരണം പടി കയറ്റുന്നതിന്റെ വേഗം കുറവാണ്. മിനിറ്റിൽ പരമാവധി 65 പേർ വരെ മാത്രമാണ് പടി കയറുന്നത്. മിനിറ്റിൽ 80 പേർ വരെ കയറിയാൽ കാത്തുനിൽപ് കുറയും. വെള്ളിയാഴ്ച 9,9677 പേർ ദർശനം നടത്തി. വലിയ തിരക്ക് അനുഭവപ്പെട്ട ഇന്നലെ 80764 പേരാണ് ദർശനം നടത്തിയത്.
/uploads/allimg/2025/12/3749328324459034519.svg/uploads/allimg/2025/12/5169591000727746036.svg
[*] വിമാനം റദ്ദാക്കിയാൽ പകരം ടിക്കറ്റ് എങ്ങനെ കിട്ടും? ഇതു ചെയ്താൽ മാത്രം നഷ്ടപരിഹാരം! യാത്രയിൽ പരുക്കേറ്റാൽ 1.3 കോടി വരെ; ഫ്ലൈറ്റ് യാത്രക്കാർ അറിയേണ്ടതെല്ലാം...
[*]
[*]
/uploads/allimg/2025/12/1209760266757410025.jpg
[*] അന്ന് ആദ്യം മഴയ്ക്കു പഴി! മഴയില്ലാത്തപ്പോൾ വീണ്ടും ദേശീയപാത ഇടിയാൻ കാരണം റെഡിമെയ്ഡ് ഭിത്തിയോ? ഉറപ്പും വീതിയും കൂട്ടൽ ഇനി പ്രായോഗികമോ!
[*]
[*]
/uploads/allimg/2025/12/1209760266757410025.jpg
[*] വായ്പ നേരത്തേ അടച്ചു തീർക്കാം, പലിശയിൽ ലക്ഷങ്ങൾ ലാഭിക്കാം; റീപോ നിരക്ക് കുറച്ചതിന്റെ നേട്ടം എങ്ങനെ സ്വന്തമാക്കാം? എഫ്ഡി ഇട്ടവരും ശ്രദ്ധിക്കണം
[*]
[*]
/uploads/allimg/2025/12/1209760266757410025.jpg
MORE PREMIUM STORIES
English Summary:
Sabarimala pilgrimage experiences ease as restrictions are lifted, allowing smoother access to the 18 steps and direct offering of ghee for Neyyabhishekam: The temple is managing crowds effectively with adjustments in police duty and darshan timings, ensuring a better experience for devotees. Pilgrims can now offer ghee directly for Neyyabhishekam.
Pages:
[1]