ഗോവയിൽ നൈറ്റ് ക്ലബ്ബിൽ തീപിടിത്തം: 23 മരണം; റസ്റ്ററന്റ് പ്രവർത്തിച്ചത് അനുമതിയില്ലാതെ– വിഡിയോ
/uploads/allimg/2025/12/2941356658084607499.jpgപനാജി∙ ഗോവ ബാഗ ബീച്ചിലെ നൈറ്റ് ക്ലബ്ബിൽ തീപിടിത്തം. 23പേർ മരിച്ചു. ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചാണ് അപകടം ഉണ്ടായത്. മരിച്ചവരിൽ നാല് വിദേശികളുമുണ്ട്. മരിച്ചവരിൽ ഏറെയും ജീവനക്കാരാണ്. റസ്റ്ററന്റിന് അനുമതി ഇല്ലായിരുന്നു എന്ന് അന്വേഷണത്തിൽ വ്യക്തമായി. ശക്തമായ നടപടികളുണ്ടാകുമെന്ന് മുഖ്യമന്ത്രി പ്രമോദ് സാവന്ത് പറഞ്ഞു. മരിച്ചവരെയെല്ലാം തിരിച്ചറിഞ്ഞു. പരുക്കേറ്റവർ ആശുപത്രിയിൽ ചികിത്സയിലാണ്.
[*] Also Read കുരീപ്പുഴയിൽ മത്സ്യബന്ധന ബോട്ടുകൾക്ക് തീപിടിച്ചു; 10 ബോട്ട് കത്തിനശിച്ചു, അപകടം ഭക്ഷണം പാകം ചെയ്യുന്നതിനിടെ
മരിച്ചവരിൽ 3 സ്ത്രീകളും 20 പുരുഷൻമാരുമുണ്ട്. ‘‘റസ്റ്ററന്റിൽ ജോലി ചെയ്യുന്ന പ്രദേശവാസികളാണ് മരിച്ചവരിൽ ഏറെയും. ഗോവയിൽ പ്രവർത്തിക്കുന്ന ക്ലബ്ബുകളുടെ സുരക്ഷാ ഓഡിറ്റ് നടത്തും. ഇനി ഇത്തരം അപകടം ഉണ്ടാകാതിരിക്കാൻ നടപടികളെടുക്കും’’– ബിജെപി എംഎൽഎ മൈക്കിൾ ലോബോ മാധ്യമങ്ങളോട് പറഞ്ഞു.
23 people were killed in a fire at a popular nightclub in Goa‼️ https://t.co/gr5fRnyOks pic.twitter.com/9KCJJu44tn— #𝕎𝕒𝕣 ℍ𝕠𝕣𝕚𝕫𝕠𝕟 (@WarHorizon) December 7, 2025
‘‘സംഭവത്തെക്കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. തീപിടിത്തത്തിന്റെ കാരണവും അഗ്നി സുരക്ഷാ മാനദണ്ഡങ്ങളും കെട്ടിട നിയമങ്ങളും പാലിച്ചിരുന്നോ എന്നും അന്വേഷണത്തിൽ പരിശോധിക്കും. ഉത്തരവാദികളെന്ന് കണ്ടെത്തുന്നവർ കർശനമായ നടപടി നേരിടേണ്ടിവരും’’–മുഖ്യമന്ത്രി പ്രമോദ് സാവന്ത് പറഞ്ഞു.
#WATCH | Goa CM Pramod Sawant visits the spot where 23 people died after a fire broke out at a restaurant in North Goa’s Arpora. pic.twitter.com/H1KBLJ7DjT— ANI (@ANI) December 6, 2025
/uploads/allimg/2025/12/3749328324459034519.svg/uploads/allimg/2025/12/5169591000727746036.svg
[*] വിമാനം റദ്ദാക്കിയാൽ പകരം ടിക്കറ്റ് എങ്ങനെ കിട്ടും? ഇതു ചെയ്താൽ മാത്രം നഷ്ടപരിഹാരം! യാത്രയിൽ പരുക്കേറ്റാൽ 1.3 കോടി വരെ; ഫ്ലൈറ്റ് യാത്രക്കാർ അറിയേണ്ടതെല്ലാം...
[*]
[*]
/uploads/allimg/2025/12/1209760266757410025.jpg
[*] അന്ന് ആദ്യം മഴയ്ക്കു പഴി! മഴയില്ലാത്തപ്പോൾ വീണ്ടും ദേശീയപാത ഇടിയാൻ കാരണം റെഡിമെയ്ഡ് ഭിത്തിയോ? ഉറപ്പും വീതിയും കൂട്ടൽ ഇനി പ്രായോഗികമോ!
[*]
[*]
/uploads/allimg/2025/12/1209760266757410025.jpg
[*] വായ്പ നേരത്തേ അടച്ചു തീർക്കാം, പലിശയിൽ ലക്ഷങ്ങൾ ലാഭിക്കാം; റീപോ നിരക്ക് കുറച്ചതിന്റെ നേട്ടം എങ്ങനെ സ്വന്തമാക്കാം? എഫ്ഡി ഇട്ടവരും ശ്രദ്ധിക്കണം
[*]
[*]
/uploads/allimg/2025/12/1209760266757410025.jpg
MORE PREMIUM STORIES
English Summary:
Goa Nightclub Fire resulted in 23 fatalities at Baga Beach due to a gas cylinder explosion: The incident involved both staff and foreign nationals, prompting a government investigation and promises of strict action regarding the restaurant\“s lack of permits.
Pages:
[1]