സ്ഥാനാർഥിയുടെ സ്വർണവും പണവും കവർന്നെന്ന് പരാതി; ഒപ്പമുണ്ടായിരുന്ന പ്രവർത്തകനെതിരെ ആരോപണം
/uploads/allimg/2025/12/1542716879028275830.jpgപോത്തൻകോട്∙ സ്ഥാനാർഥിയുടെ വീട്ടിൽനിന്നും 25,000 രൂപയും അര പവന്റെ സ്വർണ മോതിരവും മോഷ്ടിച്ചെന്ന് പരാതി. പോത്തൻകോട് പഞ്ചായത്ത് അയിരൂപ്പാറ വാർഡിലെ യുഡിഎഫ് സ്ഥാനാർഥി ആർ.വിജയനാണ് പൊലീസിൽ പരാതി നൽകിയത്. പ്രചാരണത്തിന് ഒപ്പം ഉണ്ടായിരുന്ന പ്രവർത്തകനാണ് മോഷണത്തിന് പിന്നിലെന്നാണു വിജയന്റെ ആരോപണം. എന്നാൽ പരാതി കെട്ടിച്ചമച്ചതാണെന്നു സംശയമുണ്ടെന്ന് പോത്തൻകോട് പൊലീസ് പറഞ്ഞു.
[*] Also Read മദ്യലഹരിയിൽ പീഡനം; ചോര വാർന്ന് നാലു വയസുകാരി, 25 കാരനെ അറസ്റ്റ് ചെയ്ത് ഡൽഹി പൊലീസ്
ദിവസവും വീട് പൂട്ടിപ്പോകുന്ന സ്ഥാനാർഥി സംഭവ ദിവസം വാതിൽ അടയ്ക്കാൻ മറന്നുപോയെന്നാണു പറയുന്നത്. കയ്യിൽ കിടന്ന മോതിരം അന്നു വീട്ടിൽ ഊരിവച്ചെന്നും പറയുന്നു. പരാതിക്കാരനും ആരോപണ വിധേയനും തമ്മിൽ നേരത്തേ പണമിടപാട് ഉണ്ടായിരുന്നുവെന്നാണ് വിവരം. പരാതിക്കു കാരണം വ്യക്തി വൈരാഗ്യമാണെന്നു സംശയിക്കുന്നതിനാൽ കേസെടുത്തില്ലെന്നും പൊലീസ് അറിയിച്ചു. English Summary:
Theft complaint filed by a UDF candidate in Pothancode: alleging a party worker stole money and a gold ring. Police suspect the complaint is fabricated due to prior financial dealings and personal animosity between the involved parties.
Pages:
[1]