deltin33 Publish time 2025-12-7 12:51:09

ഇൻഡിഗോ സർവീസ് മുടക്കം; കൂടുതൽ ട്രെയിനുകൾ അനുവദിച്ച് റെയിൽവേ, കൂടുതൽ കോച്ചുകളും–പട്ടിക

/uploads/allimg/2025/12/5404141385722085313.jpg



തിരുവനന്തപുരം∙ ഇൻഡിഗോ വിമാന സർവീസുകൾ മുടങ്ങുന്ന സാഹചര്യത്തിൽ യാത്രക്കാരുടെ സൗകര്യത്തിനായി തിരക്കേറിയ റൂട്ടുകളിൽ പ്രത്യേക സർവീസുകളും അധിക കോച്ചുകളും അനുവദിച്ചു. തിരുവനന്തപുരം ഡിവിഷനിൽ അനുവദിച്ച പ്രത്യേക ട്രെയിനുകൾ:

[*] Also Read \“സ്ഥലമെത്തി, പക്ഷെ ബാഗില്ല\“: ഇന്‍ഡിഗോക്കെതിരെ പരാതിയുമായി യാത്രക്കാർ; സൗകര്യങ്ങൾ വർധിപ്പിച്ച് മുംബൈ വിമാനത്താവളം


∙ ഹസ്രത് നിസാമുദ്ദീൻ -തിരുവനന്തപുരം സെൻട്രൽ സൂപ്പർഫാസ്റ്റ് സ്പെഷൽ, ട്രെയിൻ നമ്പർ–04080: ഇന്നലെ ഹസ്രത് നിസാമുദ്ദീനിൽനിന്നു പുറപ്പെട്ടു. നാളെ ഉച്ചയ്ക്ക് 2.50ന് തിരുവനന്തപുരം സെൻട്രലിൽ എത്തും. കേരളത്തിൽ കാഞ്ഞങ്ങാട്, കണ്ണൂർ, കോഴിക്കോട്, ഷൊർണൂർ, തൃശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, ചങ്ങനാശേരി, കായംകുളം, കൊല്ലം, വർക്കല എന്നിവിടങ്ങളിൽ നിർത്തും.

∙ എറണാകുളം ജംക്‌ഷൻ-യെലഹങ്ക(ബെംഗളൂരു)- എറണാകുളം സ്പെഷൽ(06147/06148): ഇന്നു വൈകിട്ട് 4.20ന് എറണാകുളം ജംക്‌ഷനിൽനിന്ന് പുറപ്പെടും. തിരികെ യെലഹങ്കയിൽനിന്ന് നാളെ രാവിലെ 10ന് പുറപ്പെടും. ആലുവ, തൃശൂർ, ഷൊർണൂർ, പാലക്കാട് ജംക്‌ഷൻ എന്നിവിടങ്ങളിലും നിർത്തും.
/uploads/allimg/2025/12/3749328324459034519.svg/uploads/allimg/2025/12/5169591000727746036.svg

[*] വിമാനം റദ്ദാക്കിയാൽ പകരം ടിക്കറ്റ് എങ്ങനെ കിട്ടും? ഇതു ചെയ്താൽ മാത്രം നഷ്ടപരിഹാരം! യാത്രയിൽ പരുക്കേറ്റാൽ 1.3 കോടി വരെ; ഫ്ലൈറ്റ് യാത്രക്കാർ അറിയേണ്ടതെല്ലാം...

   [*]
   [*]
/uploads/allimg/2025/12/1209760266757410025.jpg   
[*] അന്ന് ആദ്യം മഴയ്ക്കു പഴി! മഴയില്ലാത്തപ്പോൾ വീണ്ടും ദേശീയപാത ഇടിയാൻ കാരണം റെഡിമെയ്ഡ് ഭിത്തിയോ? ഉറപ്പും വീതിയും കൂട്ടൽ ഇനി പ്രായോഗികമോ!

   [*]
   [*]
/uploads/allimg/2025/12/1209760266757410025.jpg   
[*] വായ്പ നേരത്തേ അടച്ചു തീർക്കാം, പലിശയിൽ ലക്ഷങ്ങൾ ലാഭിക്കാം; റീപോ നിരക്ക് കുറച്ചതിന്റെ നേട്ടം എങ്ങനെ സ്വന്തമാക്കാം? എഫ്ഡി ഇട്ടവരും ശ്രദ്ധിക്കണം

   [*]
   [*]
/uploads/allimg/2025/12/1209760266757410025.jpg   
MORE PREMIUM STORIES


∙ തിരുവനന്തപുരം നോർത്ത്-ചെന്നൈ എഗ്‌മൂർ-തിരുവനന്തപുരം നോർത്ത് എക്സ്പ്രസ് സ്പെഷൽ(06108/06107): ഇന്നു വൈകിട്ട് 3.45ന് തിരുവനന്തപുരം നോർത്തിൽനിന്ന് പുറപ്പെടും. തിരികെ നാളെ ഉച്ചയ്ക്ക് 1.50ന് ചെന്നൈ എഗ്‌മൂറിൽനിന്ന് പുറപ്പെടും. പാലക്കാട്, തൃശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, തിരുവല്ല, ചെങ്ങന്നൂർ, കൊല്ലം സ്റ്റേഷനുകളിലും നിർത്തും.

[*] Also Read 500 കി.മീ. വരെ 7,500 രൂപ: തോന്നുംപടി യാത്രാക്കൂലി കൂട്ടാനാവില്ല; വിമാനക്കമ്പനികൾക്ക് മൂക്കുകയറിട്ട് കേന്ദ്രം


കൂടുതൽ കോച്ച് അനുവദിച്ച ട്രെയിനുകൾ

∙ എംജിആർ ചെന്നൈ സെൻട്രൽ-തിരുവനന്തപുരം സെൻട്രൽ സൂപ്പർഫാസ്റ്റ് എക്സ്പ്രസ്(12695): 11 വരെ ഒരു സ്ലീപ്പർ കോച്ച് അധികം.

∙ തിരുവനന്തപുരം സെൻട്രൽ-എംജിആർ ചെന്നൈ സെൻട്രൽ സൂപ്പർഫാസ്റ്റ് എക്സ്പ്രസ്(12696): 12 വരെ ഒരു സ്ലീപ്പർ ക്ലാസ് കോച്ച് അധികം.

∙ ചെന്നൈ എഗ്‌മൂർ-കൊല്ലം ജംക്‌ഷൻ അനന്തപുരി എക്സ്പ്രസ്(20635): നാളെയും കൊല്ലം-ചെന്നൈ എഗ്‌മൂർ അനന്തപുരി എക്സ്പ്രസ്(20636) 9നും ഒരു സ്ലീപ്പർ ക്ലാസ് കോച്ച് അധികം.

∙ ആലപ്പുഴ-ഡോ.എംജിആർ ചെന്നൈ സെൻട്രൽ സൂപ്പർഫാസ്റ്റ് എക്സ്പ്രസ്(22640): ഇന്ന് ഒരു സ്ലീപ്പർ ക്ലാസ് കോച്ച് അധികം.

∙ തിരുവനന്തപുരം സെൻട്രൽ–കോഴിക്കോട്–തിരുവനന്തപുരം സെൻട്രൽ ജനശതാബ്ദി എക്സ്പ്രസ്(12076/12075): 11 വരെ ഒരു ചെയർകാർ കോച്ച് അധികം.

FAQ

ചോദ്യം: ഇൻഡിഗോയുടെ പ്രതിസന്ധിക്ക് കാരണമെന്ത്?

ഉത്തരം: ഡിജിസിഎയുടെ പുതിയ ചട്ടങ്ങൾ നടപ്പാക്കിയതിനെ തുടർന്നുണ്ടായ പൈലറ്റ് ക്ഷാമം ആണ് രാജ്യവ്യാപകമായി ഇൻഡിഗോ സർവീസുകൾ മുടങ്ങാൻ കാരണം. ഇന്ത്യയിലെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ഇൻഡിഗോ സമീപ വർഷങ്ങളിലെ ഏറ്റവും ഗുരുതരമായ പ്രവർത്തന തകർച്ചകളിലൊന്നാണ് നേരിടുന്നത്. രാജ്യത്തുടനീളം വിമാനങ്ങൾ കൂട്ടത്തോടെ റദ്ദാക്കുകയും കാലതാമസം നേരിടുകയും ചെയ്യുന്നതിനെ തുടർന്നാണ് ഇത്. ഈ ചട്ടങ്ങൾ നടപ്പാക്കാൻ രണ്ടു വർഷം കേന്ദ്രം സാവകാശം കൊടുത്തിരുന്നു.   

ചോദ്യം: സർക്കാർ നിലപാട്?

ഉത്തരം: പ്രതിസന്ധി കണക്കിലെടുത്ത് ഇൻഡിഗോയ്ക്ക് ഭാഗികമായ ഇളവുകൾ നൽകിയിട്ടുണ്ട്. അതേസമയം, പൈലറ്റുമാരുടെ ഡ്യൂട്ടി സമയവുമായി ബന്ധപ്പെട്ട ഡിജിസിഎയുടെ ഉത്തരവു പൂർണമായും മരവിപ്പിച്ചിട്ടില്ല.

ചോദ്യം: ഇൻഡിഗോയുടെ പ്രതികരണം?

ഉത്തരം: ഡിസംബർ 5നും 15നും ഇടയിൽ റദ്ദാക്കുന്ന എല്ലാ സർവീസുകൾക്കും മുഴുവൻ റീഫണ്ട് നൽകുമെന്ന് ഇൻഡിഗോ പ്രഖ്യാപിച്ചു. ബുദ്ധിമുട്ട് നേരിടുന്ന യാത്രക്കാർക്ക് താമസസൗകര്യം ഒരുക്കും. വിമാനത്താവളങ്ങളിൽ കാത്തിരിക്കുന്നവർക്കു ഭക്ഷണം നൽകും. സാധ്യമായ സ്ഥലങ്ങളിലെല്ലാം ലോഞ്ച് ആക്സസ് നൽകുമെന്നും ഇൻഡിഗോ അറിയിച്ചു. English Summary:
Train services in Kerala are being augmented with special trains and additional coaches due to IndiGo flight cancellations. These additions aim to facilitate passenger travel on busy routes. The railways have announced special trains from various locations to Thiruvananthapuram and other major cities in Kerala.
Pages: [1]
View full version: ഇൻഡിഗോ സർവീസ് മുടക്കം; കൂടുതൽ ട്രെയിനുകൾ അനുവദിച്ച് റെയിൽവേ, കൂടുതൽ കോച്ചുകളും–പട്ടിക

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com