കയ്യെത്തും ദൂരത്തെത്തി പൊലീസ്, കടന്നു കളഞ്ഞ് രാഹുൽ; കാരണം ‘കർണാടക ഫാക്ടർ’, ‘ക്ലൈമാക്സ്’ തിരഞ്ഞെടുപ്പ് ദിനത്തിൽ?
/uploads/allimg/2025/12/2639427256026563402.jpgതിരുവനന്തപുരം∙ ലൈംഗിക പീഡന കേസിൽ ഉൾപ്പെട്ട രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ഒളിവിൽപോയി 10 ദിവസം കഴിഞ്ഞിട്ടും പിടികൂടാനാകാതെ പൊലീസ്. തദ്ദേശ തിരഞ്ഞെടുപ്പിന് ഒരു ദിവസം മാത്രം ശേഷിക്കേ, രാഷ്ട്രീയ നേട്ടത്തിനായാണോ അറസ്റ്റ് വൈകിക്കുന്നതെന്ന ചോദ്യമുയരുന്നു. ബെംഗളൂരുവിൽ ഉന്നതബന്ധങ്ങളുടെ മറവിൽ ഒളിവിൽ കഴിയുന്നതായി സംശയിക്കുന്ന രാഹുലിനെ പൊലീസ് തൊടാത്തതോ, തൊടാനാകാത്തതോ?
[*] Also Read രാഹുൽ വിവാദം സർക്കാരിന് ആയുധമെന്ന് ആരോപണം: അറസ്റ്റ് ‘വൈകുന്നത്’ മനഃപൂർവം; രാഷ്ട്രീയലക്ഷ്യമെന്ന് കോൺഗ്രസ്
നവംബർ 27നാണ് രാഹുലിനെതിരെ യുവതി മുഖ്യമന്ത്രിക്ക് പരാതി നൽകിയത്. പരാതി പൊലീസിനു കൈമാറിയതോടെ, തിരഞ്ഞെടുപ്പ് പ്രചാരണ രംഗത്തായിരുന്ന രാഹുൽ ഒളിവിൽപോയി. രാഹുൽ എവിടെയാണെന്ന് കണ്ടെത്തിയിട്ടും പിടികൂടാൻ പൊലീസിനു കഴിഞ്ഞില്ല. ഒരുവട്ടമല്ല, പലവട്ടം. കാരണം ‘കർണാടക ഫാക്ടർ’ ആണെന്നാണ് സേനയിലെ സംസാരം. കർണാടകയിലെ രാഷ്ട്രീയ നേതൃത്വത്തിന്റെയും അധികൃതരുടെയും സംരക്ഷണ വലയം ഭേദിച്ച് അകത്തു കടക്കാൻ പൊലീസിനു കഴിഞ്ഞില്ല. കേരള പൊലീസ് അതിർത്തിയിൽ എത്തിയപ്പോൾ ആ വിവരം രാഹുലിലെത്തി. അടുത്ത ലൊക്കേഷനിലേക്ക് രാഹുൽ പോയി. കൃത്യമായ പ്ലാനിങിലാണ് രാഹുൽ നീങ്ങുന്നതെന്ന് അന്വേഷണ സംഘം പറയുന്നു.
[*] Also Read ‘അവർക്ക് ചില പ്രധാന കാര്യങ്ങൾ പറയാനുണ്ട്; അത് കേട്ടിട്ടു പോരെ എന്നു കോടതി ചോദിച്ചു’: രാഹുലിന്റെ അഭിഭാഷകൻ
ബെംഗളൂരുവിലെ ഫാം ഹൗസുകളിലാണ് രാഹുലിന്റെ ഒളിവു ജീവിതമെന്ന് പൊലീസ് പറയുന്നു. ഉന്നതരുടെ ഫാം ഹൗസുകളിൽ പരിശോധന നടത്താന്‍ തടസ്സങ്ങളുണ്ട്. കർണാടക പൊലീസിന്റെ സഹകരണം ലഭിക്കുന്നുമില്ല. കർണാടകയിലെ ഉന്നത ഉദ്യോഗസ്ഥരെ കേരളത്തിൽനിന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ബന്ധപ്പെട്ടിട്ടും സഹായം ലഭിച്ചില്ല. പത്തോളം ഒളിത്താവളങ്ങൾ രാഹുൽ ഇതിനകം മാറിയതായി പൊലീസിനു വിവരം ലഭിച്ചു. ഒരിക്കൽ, പൊലീസ് ഒളിയിടത്തിൽ എത്തുന്നതിനു തൊട്ടു മുൻപാണ് രാഹുൽ കടന്നുകളഞ്ഞത്. പൊലീസിൽനിന്ന് വിവരങ്ങള്‍ ചോരുന്നതായി സംശയിക്കാൻ ഇതാണ് കാരണം. അന്വേഷണ സംഘം ഇന്നലെ ബെംഗളൂരുവിൽനിന്ന് മടങ്ങി.
/uploads/allimg/2025/12/3749328324459034519.svg/uploads/allimg/2025/12/5169591000727746036.svg
[*] വിമാനം റദ്ദാക്കിയാൽ പകരം ടിക്കറ്റ് എങ്ങനെ കിട്ടും? ഇതു ചെയ്താൽ മാത്രം നഷ്ടപരിഹാരം! യാത്രയിൽ പരുക്കേറ്റാൽ 1.3 കോടി വരെ; ഫ്ലൈറ്റ് യാത്രക്കാർ അറിയേണ്ടതെല്ലാം...
[*]
[*]
/uploads/allimg/2025/12/1209760266757410025.jpg
[*] അന്ന് ആദ്യം മഴയ്ക്കു പഴി! മഴയില്ലാത്തപ്പോൾ വീണ്ടും ദേശീയപാത ഇടിയാൻ കാരണം റെഡിമെയ്ഡ് ഭിത്തിയോ? ഉറപ്പും വീതിയും കൂട്ടൽ ഇനി പ്രായോഗികമോ!
[*]
[*]
/uploads/allimg/2025/12/1209760266757410025.jpg
[*] വായ്പ നേരത്തേ അടച്ചു തീർക്കാം, പലിശയിൽ ലക്ഷങ്ങൾ ലാഭിക്കാം; റീപോ നിരക്ക് കുറച്ചതിന്റെ നേട്ടം എങ്ങനെ സ്വന്തമാക്കാം? എഫ്ഡി ഇട്ടവരും ശ്രദ്ധിക്കണം
[*]
[*]
/uploads/allimg/2025/12/1209760266757410025.jpg
MORE PREMIUM STORIES
പരാതി ലഭിച്ചയുടനെ രാഹുലിനെ അറസ്റ്റു ചെയ്യാനുള്ള അവസരം പൊലീസ് ഉപയോഗപ്പെടുത്തിയില്ലെന്ന് സേനയ്ക്കുള്ളിൽ തന്നെ ആക്ഷേപമുണ്ട്. തുടർന്നുള്ള ദിവസങ്ങളിൽ രാഹുൽ കേരളത്തിൽ വിവിധയിടങ്ങളിൽ ഒളിവില്‍ കഴിഞ്ഞതായി വിവരം ലഭിച്ചിട്ടും അറസ്റ്റിനു കഴിഞ്ഞില്ല. തിരഞ്ഞെടുപ്പ് ദിവസം രാഹുലിനെ അറസ്റ്റു ചെയ്ത് രാഷ്ട്രീയ നേട്ടത്തിനായാണ് സർക്കാർ ശ്രമിക്കുന്നതെന്നാണ് പ്രതിപക്ഷ ആരോപണം.
[*] Also Read എന്തുകൊണ്ട് ആ ബന്ധം ‘തുല്യ’മല്ല? ‘എംഎൽഎയ്ക്കുണ്ട് പ്രിവിലേജ്, രാഹുൽ ഇങ്ങനെ ഓടുകയാണോ വേണ്ടത്?’
യുവതിയെ ബലാത്സംഗം ചെയ്യുകയും നിർബന്ധിച്ചു ഗർഭഛിദ്രം നടത്തുകയും ചെയ്തെന്ന കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ അറസ്റ്റ് ഹൈക്കോടതി ഇന്നലെ തടഞ്ഞിരുന്നു. ഹർജി അടുത്ത തവണ പരിഗണിക്കുന്ന 15 വരെ അറസ്റ്റ് ചെയ്യരുതെന്നാണു ജസ്റ്റിസ് കെ.ബാബുവിന്റെ ഉത്തരവ്. കേസ് ഡയറി ഹാജരാക്കാൻ പ്രോസിക്യൂഷൻ ഡയറക്ടർ ജനറലിനു (ഡിജിപി) ഹൈക്കോടതി നിർദേശം നൽകിയിട്ടുണ്ട്. ലൈംഗികപീഡനവുമായി ബന്ധപ്പെട്ടു റജിസ്റ്റർ ചെയ്ത രണ്ടാമത്തെ കേസിൽ രാഹുൽ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ തിരുവനന്തപുരം അഡിഷനൽ സെഷൻസ് കോടതി നാളെ പരിഗണിക്കും. അതുവരെ അറസ്റ്റ് തടയണമെന്ന ആവശ്യം കോടതി അംഗീകരിച്ചിട്ടില്ല. English Summary:
Rahul Mamkootathil MLA is absconding in connection with a sexual assault case, leading to police scrutiny and political controversy: The investigation is ongoing, with allegations of information leaks and potential political motives delaying the arrest.
Pages:
[1]