‘ഇൻഡിഗോ ഇനിയെങ്കിലും നിങ്ങൾ നന്നാകൂ...; ഞാൻ അവരെ പ്രാകി, ഫലിച്ചോ എന്നറിയില്ല, നേർവഴിക്കു പോകുന്ന സ്ഥാപനമല്ല’
/uploads/allimg/2025/12/7099390965355166207.jpgകണ്ണൂർ∙ ഇൻഡിഗോ വിമാനക്കമ്പനി നേർവഴിക്കു പോകുന്ന സ്ഥാപനമല്ലെന്ന് നേരത്തെ അറിയാമെന്ന് സിപിഎം നേതാവ് ഇ.പി.ജയരാജൻ. കമ്പനിയെ താൻ പ്രാകിയിട്ടുണ്ട്. അത് ഫലിച്ചോ എന്നറിയില്ല. ഇനിയെങ്കിലും നന്നാകൂ എന്നു മാത്രമേ ഇൻഡിഗോ കമ്പനിയോട് പറയാനുള്ളൂ എന്നും ജയരാജൻ പറഞ്ഞു. ഇൻഡിഗോ വിമാന സർവീസുകൾ മുടങ്ങിയതിനെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
[*] Also Read ഇന്‍ഡിഗോയ്‌ക്കെതിരെ നടപടിക്ക് കേന്ദ്രം; സിഇഒയ്ക്ക് കാരണം കാണിക്കൽ നോട്ടിസ്, കനത്ത പിഴ ചുമത്തിയേക്കും
‘‘അന്നേ അറിയാം... നേർവഴിക്ക് പോകുന്ന സ്ഥാപനമല്ലെന്ന്. അന്ന് അവർ എടുത്ത നിലപാട് അങ്ങനെയായിരുന്നു. കോൺഗ്രസിന്റെ ഡൽഹിയിലെ നേതാക്കൾ ഇൻഡിഗോയുമായി സംസാരിച്ചാണ് എനിക്കെതിരായി ഉപരോധം ഏർപ്പെടുത്തിയത്. അന്നേ എനിക്ക് അറിയാം മാനേജ്മെന്റ് തെറ്റായ നിലപാട് എടുക്കുന്നവരാണെന്ന്. ഞാൻ ഇൻഡിഗോ ബഹിഷ്ക്കരിച്ചു. പിന്നീട് സീതാറാം യെച്ചൂരി മരിച്ചപ്പോൾ അടിയന്തരമായി ഡൽഹിയിലെത്താനാണ് ഇൻഡിഗോയിൽ കയറിയത്. അന്ന് ഞാൻ പറഞ്ഞതെല്ലാം ശരിയാണ്. അംഗീകൃത നിരക്കിനേക്കാൾ കൂടുതലാണ് ഇൻഡിഗോ വാങ്ങുന്നത്. ഞാൻ പ്രാകിയിട്ടുണ്ട്. അത് ഫലിച്ചോ എന്നറിയില്ല. ഇൻഡിഗോ മാനേജ്മെന്റിനെപ്പറ്റി എല്ലാവർക്കും മനസ്സിലായി. ഇപ്പോഴെങ്കിലും തിരുത്താൻ തയാറാകണം. ഇനിയെങ്കിലും നന്നാകൂ, നല്ല രീതിയിൽ വ്യവസായം നടത്തൂ എന്നാണ് അവരോട് പറയാനുള്ളത്’’–ഇ.പി.ജയരാജൻ പറഞ്ഞു.
[*] Also Read കേന്ദ്രമോ പുതിയ ചട്ടമോ വിമാന യാത്രക്കാരെ ചതിച്ചത്? ഇന്ത്യയിൽ പൈലറ്റുമാരെ കിട്ടാനില്ല; ‘വ്യോമയാന വിദഗ്ധർക്കു പകരം ഐഎഎസുകാർ!’
2022 ജൂൺ 13ന് കണ്ണൂരിൽനിന്ന് തിരുവനന്തപുരത്തേക്ക് വന്ന ഇൻഡിഗോ വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോൺഗ്രസുകാർ പ്രതിഷേധിച്ചത് തടഞ്ഞതിനെ തുടർന്നാണ് ഇ.പി.ജയരാജന് യാത്രാവിലക്ക് ഏർപ്പെടുത്തിയത്. സ്വർണക്കടത്തു കേസിലെ പ്രതി സ്വപ്നയുടെ വെളിപ്പെടുത്തലുകളെ തുടർന്നാണ് രണ്ടു യൂത്ത് കോൺഗ്രസ് പ്രവർത്തകർ വിമാനത്തിനുള്ളിൽ പ്രതിഷേധിച്ചത്. വിമാനം തിരുവനന്തപുരം വിമാനത്താവളത്തിൽ ലാൻഡ് ചെയ്തശേഷമായിരുന്നു പ്രതിഷേധം. മുദ്രാവാക്യം വിളിച്ച് മുന്നോട്ടു നീങ്ങിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഇ.പി.ജയരാജൻ സീറ്റുകൾക്കിടയിലേക്ക് തള്ളിയിട്ടു.
/uploads/allimg/2025/12/3749328324459034519.svg/uploads/allimg/2025/12/5169591000727746036.svg
[*] വിമാനം റദ്ദാക്കിയാൽ പകരം ടിക്കറ്റ് എങ്ങനെ കിട്ടും? ഇതു ചെയ്താൽ മാത്രം നഷ്ടപരിഹാരം! യാത്രയിൽ പരുക്കേറ്റാൽ 1.3 കോടി വരെ; ഫ്ലൈറ്റ് യാത്രക്കാർ അറിയേണ്ടതെല്ലാം...
[*]
[*]
/uploads/allimg/2025/12/1209760266757410025.jpg
[*] അന്ന് ആദ്യം മഴയ്ക്കു പഴി! മഴയില്ലാത്തപ്പോൾ വീണ്ടും ദേശീയപാത ഇടിയാൻ കാരണം റെഡിമെയ്ഡ് ഭിത്തിയോ? ഉറപ്പും വീതിയും കൂട്ടൽ ഇനി പ്രായോഗികമോ!
[*]
[*]
/uploads/allimg/2025/12/1209760266757410025.jpg
[*] വായ്പ നേരത്തേ അടച്ചു തീർക്കാം, പലിശയിൽ ലക്ഷങ്ങൾ ലാഭിക്കാം; റീപോ നിരക്ക് കുറച്ചതിന്റെ നേട്ടം എങ്ങനെ സ്വന്തമാക്കാം? എഫ്ഡി ഇട്ടവരും ശ്രദ്ധിക്കണം
[*]
[*]
/uploads/allimg/2025/12/1209760266757410025.jpg
MORE PREMIUM STORIES
യൂത്ത് കോൺഗ്രസ് പ്രവർത്തകരെ അറസ്റ്റ് ചെയ്തു റിമാൻഡ് ചെയ്തു. ഇൻഡിഗോ അന്വേഷണം ആരംഭിച്ചു. മുഖ്യമന്ത്രിക്ക് എതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് രണ്ട് ആഴ്ചത്തേക്കും തടഞ്ഞ ഇ.പി. ജയരാജന് മൂന്ന് ആഴ്ചത്തെ വിമാന യാത്രാവിലക്കും ഏർപ്പെടുത്തി. ഇതോടെ ഇൻഡിഗോ വിമാനത്തിലെ യാത്ര അവസാനിപ്പിക്കുന്നതായി ജയരാജൻ പ്രഖ്യാപിച്ചു. കണ്ണൂരിലേക്കും തിരിച്ച് തിരുവനന്തപുരത്തേക്കും ഇൻഡിഗോ ആയിരുന്നു അന്ന് പ്രധാനമായി സർവീസ് നടത്തിയിരുന്നത്. മറ്റു വിമാനങ്ങളില്ലാത്തതിനാൽ ജയരാജന്റെ യാത്ര പിന്നീട് ട്രെയിനിലായി.English Summary:
E.P. Jayarajan criticizes Indigo Airlines: Stating he knew they were not a well-managed company. He hopes they improve their operations in the future, following past issues.
Pages:
[1]