ഏലത്തോട്ട തൊഴിലാളി, വിദ്യാർഥി കം സ്ഥാനാർഥി; പോരിന്റെ വഴിയിൽ ഈ 21 വയസ്സുകാരി
/uploads/allimg/2025/12/3635989184555655275.jpg/uploads/allimg/2025/12/1195207137429945326.jpg/uploads/allimg/2025/12/2422093518953317901.jpg
ഏലത്തോട്ട തൊഴിലാളി, ബിരുദാനന്തര ബിരുദ വിദ്യാർഥി ഇപ്പോൾ എൽഡിഎഫ് സ്ഥാനാർഥി. ആർത്തിയ അറമുഖം എന്ന 21 വയസ്സുകാരിസജീവമായ മേഖലകൾ ഏറെയാണ്. ഇടുക്കി ജില്ലയിലെ ഉടുമ്പൻചോല ഗ്രാമപഞ്ചായത്തിലെ 13 ാം വാർഡായ വെള്ളരിക്കമ്പാറയില്‍ നിന്നും തദ്ദേശപ്പോരിന് ഇറങ്ങുന്ന ആർത്തിയയ്ക്ക് കരുത്തുറ്റ തൊഴിലാളി രാഷ്ട്രീയവും സ്വന്തം ജീവിതാനുഭവങ്ങളും തന്നെയാണ് പ്രചോദനം. കന്നി അങ്കത്തിനിറങ്ങുമ്പോൾ പ്രതീക്ഷകൾ ഏറെയാണെന്നു പറയുന്നു ആർത്തിയ. യുഡിഎഫിനെ പ്രതിനിധീകരിക്കുന്ന മാലിനി രാജനാണ് എതിർ സ്ഥാനാർഥി. തിരഞ്ഞെടുപ്പ് വിശേഷങ്ങളുമായി ആർത്തിയ അറമുഖം മനോരമ ഓൺലൈനിനൊപ്പം.
[*] Also Read രാഹുൽ വിവാദം സർക്കാരിന് ആയുധമെന്ന് ആരോപണം: അറസ്റ്റ് ‘വൈകുന്നത്’ മനഃപൂർവം; രാഷ്ട്രീയലക്ഷ്യമെന്ന് കോൺഗ്രസ്
/uploads/allimg/2025/12/2219069138579248454.jpg/uploads/allimg/2025/12/4287564697395092750.jpg
അപ്രതീക്ഷിതം ഈ സ്ഥാനാർഥിത്വം
രാഷ്ട്രീയത്തിലേക്കുള്ള വരവ് തികച്ചും അപ്രതീക്ഷിതമായി സംഭവിച്ചതാണ്. പറയത്തക്ക രാഷ്ട്രീയ പശ്ചാത്തലമൊന്നുമില്ല എനിക്ക്. ബിരുദ പഠനകാലത്ത് വിദ്യാർഥി രാഷ്ട്രീയത്തിൽ സജീവമായിരുന്നു. കോളജ് തിരഞ്ഞെടുപ്പിൽ മത്സരിച്ചിട്ടുമുണ്ട്. ഇപ്പോൾ കട്ടപ്പന ഗവൺമെന്റ് കോളജിലെ എംഎ എക്കണോമിക്‌സ് വിദ്യാർഥിനിയാണ്.
/uploads/allimg/2025/12/3749328324459034519.svg/uploads/allimg/2025/12/5169591000727746036.svg
[*] വിമാനം റദ്ദാക്കിയാൽ പകരം ടിക്കറ്റ് എങ്ങനെ കിട്ടും? ഇതു ചെയ്താൽ മാത്രം നഷ്ടപരിഹാരം! യാത്രയിൽ പരുക്കേറ്റാൽ 1.3 കോടി വരെ; ഫ്ലൈറ്റ് യാത്രക്കാർ അറിയേണ്ടതെല്ലാം...
[*]
[*]
/uploads/allimg/2025/12/1209760266757410025.jpg
[*] അന്ന് ആദ്യം മഴയ്ക്കു പഴി! മഴയില്ലാത്തപ്പോൾ വീണ്ടും ദേശീയപാത ഇടിയാൻ കാരണം റെഡിമെയ്ഡ് ഭിത്തിയോ? ഉറപ്പും വീതിയും കൂട്ടൽ ഇനി പ്രായോഗികമോ!
[*]
[*]
/uploads/allimg/2025/12/1209760266757410025.jpg
[*] വായ്പ നേരത്തേ അടച്ചു തീർക്കാം, പലിശയിൽ ലക്ഷങ്ങൾ ലാഭിക്കാം; റീപോ നിരക്ക് കുറച്ചതിന്റെ നേട്ടം എങ്ങനെ സ്വന്തമാക്കാം? എഫ്ഡി ഇട്ടവരും ശ്രദ്ധിക്കണം
[*]
[*]
/uploads/allimg/2025/12/1209760266757410025.jpg
MORE PREMIUM STORIES
അവരെ ചേർത്തുപിടിക്കണം
സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടുന്ന കുടുംബമാണ് എന്റേത്. അച്ഛൻ 2 വർഷം മുൻപ് മരിച്ചു. അനിയനും ഞാനും അമ്മയുമാണ് വീട്ടിലുള്ളത്. അമ്മ കൂലിപ്പണിക്ക് പോകുന്നു. സാമ്പത്തിക പ്രശ്നങ്ങൾ കാരണം പഠനത്തിൽ ഒരു വർഷത്തെ ഇടവേള എടുത്ത് ഞാൻ ഏലത്തോട്ടത്തിൽ പണിക്കു പോയിരുന്നു. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരുടെ പ്രശ്നങ്ങൾ എനിക്കു മനസ്സിലാക്കാൻ സാധിക്കും. തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ തീരുമാനിച്ചതുപോലും സാമ്പത്തിക ക്ലേശങ്ങൾ നേരിടുന്നവരെ ചേർത്തുപിടിക്കാനാണ്.
[*] Also Read വിമാനം റദ്ദാക്കിയാൽ പകരം ടിക്കറ്റ് എങ്ങനെ കിട്ടും? ഇതു ചെയ്താൽ മാത്രം നഷ്ടപരിഹാരം! യാത്രയിൽ പരുക്കേറ്റാൽ 1.3 കോടി വരെ; ഫ്ലൈറ്റ് യാത്രക്കാർ അറിയേണ്ടതെല്ലാം...
വിജയപ്രതീക്ഷ വാനോളം
അച്ഛൻ മുൻപ് ലോക്കൽ കമ്മിറ്റി ഏരിയ സെക്രട്ടറി ആയിരുന്നു. അതുവഴിയാണ് സ്ഥാനാർഥിയാവാനുള്ള അവസരം ലഭിക്കുന്നത്. അമ്മയും മറ്റുകുടുംബാംഗങ്ങളും പൂർണ പിന്തുണയുമായി കൂടെ നിന്നു. പ്രചാരണത്തിനായി വീടുകളിൽ ചെല്ലുമ്പോൾ നല്ല സ്വീകരണമാണ് ലഭിക്കുന്നത്. പുതിയ തലമുറ ഭരണമേഖലയിൽ സജീവമാവണമെന്ന് അവർ ആഗ്രഹിക്കുന്നുണ്ട്. മകളെപ്പോലെ കണ്ട് അവർ എനിക്ക് വിജയാശംസകൾ നേരുകയും അനുഗ്രഹിക്കുകയും ചെയ്യുന്നു. വിജയപ്രതീക്ഷ ഏറെയാണ്. English Summary:
Aarthia Arumukham is an LDF candidate contesting from Udumbanchola Grama Panchayat. She is a postgraduate student and cardamom plantation worker who aims to represent the economically disadvantaged. Her campaign focuses on addressing their needs and bringing a fresh perspective to local governance.
Pages:
[1]