കോഴിക്കോടു നിന്നുള്ള 2 ഇൻഡിഗോ സർവിസുകൾ റദ്ദാക്കി; ദമ്മാം വിമാനം വൈകുന്നു
/uploads/allimg/2025/12/6531699068044299635.jpgകോഴിക്കോട്∙ കോഴിക്കോട് രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് ഇന്ന് പുറപ്പെടേണ്ടിയിരുന്ന 2 ഇൻഡിഗോ സർവീസുകൾ റദ്ദാക്കി. രാത്രി 9 മണിക്കുള്ള കോഴിക്കോട്–ഡൽഹി വിമാനം (6E 2773), രാത്രി 7.55നുള്ള കോഴിക്കോട്–ബെംഗളൂരു വിമാനം (6E 153) എന്നിവയാണ് റദ്ദാക്കിയത്.
[*] Also Read ‘ഇൻഡിഗോ ഇനിയെങ്കിലും നിങ്ങൾ നന്നാകൂ...; ഞാൻ അവരെ പ്രാകി, ഫലിച്ചോ എന്നറിയില്ല, നേർവഴിക്കു പോകുന്ന സ്ഥാപനമല്ല’
രാവിലെ പുറപ്പെടേണ്ടിയിരുന്ന കോഴിക്കോട്–ദമ്മാം വിമാനം ആദ്യം ഉച്ചയ്ക്ക് 2.50ലേക്കും പിന്നീട് വൈകീട്ട് 6 മണിയിലേക്കും നീട്ടിയിരിക്കുകയാണ്. യാത്രക്കാർ എയർലൈനിൽ നിന്നുള്ള എസ്എംഎസ് അപ്ഡേറ്റുകൾ ശ്രദ്ധിക്കണമെന്ന് വിമാനത്താവള അധികൃതർ അറിയിച്ചു.
FAQ
ചോദ്യം: ഇൻഡിഗോയുടെ പ്രതിസന്ധിക്ക് കാരണമെന്ത്?
ഉത്തരം: ഡിജിസിഎയുടെ പുതിയ ചട്ടങ്ങൾ നടപ്പാക്കിയതിനെ തുടർന്നുണ്ടായ പൈലറ്റ് ക്ഷാമം ആണ് രാജ്യവ്യാപകമായി ഇൻഡിഗോ സർവീസുകൾ മുടങ്ങാൻ കാരണം. ഇന്ത്യയിലെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ഇൻഡിഗോ സമീപ വർഷങ്ങളിലെ ഏറ്റവും ഗുരുതരമായ പ്രവർത്തന തകർച്ചകളിലൊന്നാണ് നേരിടുന്നത്. രാജ്യത്തുടനീളം വിമാനങ്ങൾ കൂട്ടത്തോടെ റദ്ദാക്കുകയും കാലതാമസം നേരിടുകയും ചെയ്യുന്നതിനെ തുടർന്നാണ് ഇത്. ഈ ചട്ടങ്ങൾ നടപ്പാക്കാൻ രണ്ടു വർഷം കേന്ദ്രം സാവകാശം കൊടുത്തിരുന്നു.
ചോദ്യം: സർക്കാർ നിലപാട്?
ഉത്തരം: പ്രതിസന്ധി കണക്കിലെടുത്ത് ഇൻഡിഗോയ്ക്ക് ഭാഗികമായ ഇളവുകൾ നൽകിയിട്ടുണ്ട്. അതേസമയം, പൈലറ്റുമാരുടെ ഡ്യൂട്ടി സമയവുമായി ബന്ധപ്പെട്ട ഡിജിസിഎയുടെ ഉത്തരവു പൂർണമായും മരവിപ്പിച്ചിട്ടില്ല.
ചോദ്യം: ഇൻഡിഗോയുടെ പ്രതികരണം?
ഉത്തരം: ഡിസംബർ 5നും 15നും ഇടയിൽ റദ്ദാക്കുന്ന എല്ലാ സർവീസുകൾക്കും മുഴുവൻ റീഫണ്ട് നൽകുമെന്ന് ഇൻഡിഗോ പ്രഖ്യാപിച്ചു. ബുദ്ധിമുട്ട് നേരിടുന്ന യാത്രക്കാർക്ക് താമസസൗകര്യം ഒരുക്കും. വിമാനത്താവളങ്ങളിൽ കാത്തിരിക്കുന്നവർക്കു ഭക്ഷണം നൽകും. സാധ്യമായ സ്ഥലങ്ങളിലെല്ലാം ലോഞ്ച് ആക്സസ് നൽകുമെന്നും ഇൻഡിഗോ അറിയിച്ചു. English Summary:
Indigo Flights Cancelled at Kozhikode Airport: Two Indigo flights were cancelled, and one flight to Dammam was rescheduled, leading to inconvenience for passengers.
Pages:
[1]