deltin33 Publish time 2025-12-7 21:21:15

‘സ്ഥലവും സമയവും അറിയിച്ചാൽ മതി, സംവാദത്തിന് തയ്യാർ’; കെ.സിയുടെ വെല്ലുവിളി ഏറ്റെടുത്ത് മുഖ്യമന്ത്രി

/uploads/allimg/2025/12/6138110779374658422.jpg



കോഴിക്കോട്∙ പാർലമെന്റിലെ യുഡിഎഫ് എംപിമാരുടെ പ്രകടനം സംബന്ധിച്ച് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ ഉന്നയിച്ച പരസ്യസംവാദത്തിനുള്ള വെല്ലുവിളി മുഖ്യമന്ത്രി പിണറായി വിജയൻ ഏറ്റെടുത്തു. സംവാദത്തിന് തയ്യാറാണെന്നും സ്ഥലവും സമയവും അറിയിച്ചാൽ മതിയെന്നും മുഖ്യമന്ത്രി കോഴിക്കോട്ട് മാധ്യമങ്ങളോട് പ്രതികരിച്ചു.

[*] Also Read ‘രാഹുലിന് രാഷ്ട്രീയ നേതൃത്വത്തിന്റെ സംരക്ഷണമുണ്ട്; അറസ്റ്റ് തടഞ്ഞത് സ്വാഭാവിക നടപടി’


‘‘കേരളത്തിൽ നിന്നുള്ള യുഡിഎഫ് എംപിമാരുടെ കേരള വിരുദ്ധത ഒരിക്കൽക്കൂടി മറനീക്കി പുറത്തുവന്നിരിക്കുകയാണ്. അതിനുള്ള മറുപടിയാണ് കെ.സി.വേണുഗോപാലിനെ പോലെയുള്ളവരിൽ നിന്ന് ജനങ്ങൾ പ്രതീക്ഷിക്കുന്നത്. അല്ലാതെ, ഇക്കാര്യത്തിൽ സംവാദം നടത്തിക്കളയാം എന്നുള്ള വെല്ലുവിളിയല്ല’’ –മുഖ്യമന്ത്രി പറഞ്ഞു.

[*] Also Read ‌വികസനത്തുടർച്ചയ്ക്ക് എൽഡിഎഫ് ജയിക്കണം: മുഖ്യമന്ത്രി


കേരളത്തിന്റെ വികസന വിഷയങ്ങൾ പാർലമെന്റിൽ ഉന്നയിക്കുന്നതിൽ യുഡിഎഫ് എംപിമാർ പരാജയപ്പെട്ടുവെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയാണ് രാഷ്ട്രീയ വാക്പോരിന് തുടക്കമിട്ടത്. ഇതിനു മറുപടിയായാണ് കെ.സി. വേണുഗോപാൽ മുഖ്യമന്ത്രിയെ പരസ്യസംവാദത്തിന് വെല്ലുവിളിച്ചത്.
/uploads/allimg/2025/12/3749328324459034519.svg/uploads/allimg/2025/12/5169591000727746036.svg

[*] ഉഗ്രൻ തണുപ്പായി, കുന്നിൻചെരിവുകൾ തിളങ്ങുന്നു; ക്രിസ്മസ് മിസോറമിൽ ആയാലോ? പെർമിറ്റ് എടുത്താൽ കാണാം കാഴ്ചകളും അദ്ഭുതപ്പെടുത്തും മനുഷ്യരെയും

   [*]
   [*]
/uploads/allimg/2025/12/1209760266757410025.jpg   
[*] വിമാനം റദ്ദാക്കിയാൽ പകരം ടിക്കറ്റ് എങ്ങനെ കിട്ടും? ഇതു ചെയ്താൽ മാത്രം നഷ്ടപരിഹാരം! യാത്രയിൽ പരുക്കേറ്റാൽ 1.3 കോടി വരെ; ഫ്ലൈറ്റ് യാത്രക്കാർ അറിയേണ്ടതെല്ലാം...

   [*]
   [*]
/uploads/allimg/2025/12/1209760266757410025.jpg   
[*] അന്ന് ആദ്യം മഴയ്ക്കു പഴി! മഴയില്ലാത്തപ്പോൾ വീണ്ടും ദേശീയപാത ഇടിയാൻ കാരണം റെഡിമെയ്ഡ് ഭിത്തിയോ? ഉറപ്പും വീതിയും കൂട്ടൽ ഇനി പ്രായോഗികമോ!

   [*]
   [*]
/uploads/allimg/2025/12/1209760266757410025.jpg   
MORE PREMIUM STORIES


പിഎം ശ്രീ പദ്ധതി കരാറിൽ ജോൺ ബ്രിട്ടാസ് എംപി ഇടനിലക്കാരനായെന്ന കേന്ദ്രമന്ത്രിയുടെ വെളിപ്പെടുത്തലിനെ തുടർന്ന്, ബ്രിട്ടാസിനെ ന്യായീകരിച്ചും യുഡിഎഫ് എംപിമാരുടെ പാർലമെന്റിലെ പ്രവർത്തനത്തെ വിമർശിച്ചും മുഖ്യമന്ത്രി രംഗത്തെത്തിയിരുന്നു. ഇതിനോടുള്ള പ്രതികരണമായാണ് കെ.സി.വേണുഗോപാൽ സംവാദത്തിനു വെല്ലുവിളിച്ചത്. യുഡിഎഫ് എംപിമാർ കേരളത്തിന്റെ ജനകീയ വിഷയങ്ങൾ സഭയിൽ ഉന്നയിക്കുന്നതിൽ പിന്നാക്കം പോയി എന്ന് മുഖ്യമന്ത്രിക്കു തെളിയിക്കാൻ കഴിഞ്ഞാൽ പരസ്യമായി മാപ്പ് പറയാൻ താൻ തയ്യാറാണെന്നായിരുന്നു വേണുഗോപാൽ പറഞ്ഞത്.

[*] Also Read കിലോയ്ക്ക് 2,750 രൂപ! 70 മരങ്ങളിൽ നിന്ന് ലക്ഷങ്ങൾ വരുമാനം, കേരളത്തിൽ ഇതാദ്യ സംഭവം; ഇത് ജോസഫിന്റെ മാത്രം വിജയം


‘‘മുഖ്യമന്ത്രിയെപ്പോലെ ഒരാൾ ഇത്തരം നുണകൾ പറയരുത്. കച്ചവടത്തിന് വേണ്ടിയുള്ള ഡീലിന്റെ ഇടനിലക്കാരാകാൻ യുഡിഎഫ് എംപിമാരെ കിട്ടില്ല’’ എന്നാണ് വേണുഗോപാൽ വിമർശിച്ചത്. മുഖ്യമന്ത്രിക്കു വേണ്ടിയാണ് ജോൺ ബ്രിട്ടാസ് മധ്യസ്ഥത വഹിച്ചതെന്ന് ഇപ്പോൾ സിപിഐക്ക് പോലും മനസ്സിലായിട്ടുണ്ടാകുമെന്നും സിപിഎം പല കാര്യങ്ങളിലും ഇത്തരം ഇടനില പ്രവർത്തനങ്ങൾ നടത്തുന്നുണ്ടെന്നും വേണുഗോപാൽ ആരോപിച്ചിരുന്നു. English Summary:
Pinarayi Vijayan Accepts KC Venugopal\“s Debate Challenge: The debate focuses on the performance of UDF MPs in Parliament and their handling of Kerala\“s development issues.
Pages: [1]
View full version: ‘സ്ഥലവും സമയവും അറിയിച്ചാൽ മതി, സംവാദത്തിന് തയ്യാർ’; കെ.സിയുടെ വെല്ലുവിളി ഏറ്റെടുത്ത് മുഖ്യമന്ത്രി

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com