deltin33 Publish time 2025-12-7 23:21:21

ട്രെയിനിൽ നിന്ന് കഞ്ചാവ് പൊതികൾ പുറത്തേക്ക്; പൊലീസിനെ വിളിച്ച് നാട്ടുകാർ, യുവതി പിടിയിൽ

/uploads/allimg/2025/12/2054491805779067225.jpg



കൊച്ചി ∙ ട്രെയിനിൽ നിന്ന് എറിഞ്ഞു കൊടുത്ത കഞ്ചാവ് കൊണ്ടു പോകുന്നതിനിടയിൽ യുവതി പിടിയിൽ. ഒഡീഷ കണ്ഡമാൽ സ്വദേശിനി ശാലിനി ബല്ലാർ സിങ്ങിനെ (24)യാണ് നെടുമ്പാശേരി പൊലീസ് പിടികൂടിയത്. ഞായറാഴ്ച പുലർച്ചെ നെടുവന്നൂരാണ് സംഭവം.

തീവണ്ടിയിൽ നിന്ന് എന്തോ പൊതികൾ വലിച്ചെറിയുന്നത് കണ്ട് നാട്ടുകാർ പൊലീസിനെ വിളിച്ചറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസ് സ്ഥലത്തെത്തിയപ്പോൾ പൊതികൾ ശേഖരിച്ച് പോകുന്ന യുവതിയെയാണ് കണ്ടത്. യുവതിയുടെ ബാഗിൽ നാല് പൊതികളിലായി തീവണ്ടിയിൽ നിന്നും എറിഞ്ഞു കൊടുത്ത 8 കിലോ കഞ്ചാവാണ് ഉണ്ടായിരുന്നത്.

[*] Also Read തോക്ക് ചൂണ്ടി തട്ടിക്കൊണ്ടു‌പോയി, ക്വട്ടേഷൻ സംഘം മദ്യപിച്ചു ബോധംകെട്ടു; രഹസ്യസങ്കേതത്തിൽനിന്ന് രക്ഷപ്പെട്ട് വ്യവസായി


റെയിൽവേ സ്റ്റേഷനുകളിൽ പരിശോധന ശക്തമാക്കിയതോടെയാണ് കഞ്ചാവ് കടത്തുകാർ പുതിയതന്ത്രം പരീക്ഷിച്ചത്. ആളൊഴിഞ്ഞ സ്ഥലം നേരത്തെ കണ്ടുവയ്ക്കും. തീവണ്ടിയിൽ കൊണ്ടുവരുന്ന കഞ്ചാവ് ആ ഭാഗത്ത് എത്തുമ്പോൾ പുറത്തേക്ക് എറിയും. അവിടെ കാത്തു നിൽക്കുന ആളുകൾ കഞ്ചാവുമായി സ്ഥലം വിടും. പിടിയിലായ യുവതി നേരത്തെ ഈ രീതിയിൽ കഞ്ചാവ് കടത്തിയിട്ടുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.
/uploads/allimg/2025/12/3749328324459034519.svg/uploads/allimg/2025/12/5169591000727746036.svg

[*] ഉഗ്രൻ തണുപ്പായി, കുന്നിൻചെരിവുകൾ തിളങ്ങുന്നു; ക്രിസ്മസ് മിസോറമിൽ ആയാലോ? പെർമിറ്റ് എടുത്താൽ കാണാം കാഴ്ചകളും അദ്ഭുതപ്പെടുത്തും മനുഷ്യരെയും

   [*]
   [*]
/uploads/allimg/2025/12/1209760266757410025.jpg   
[*] വിമാനം റദ്ദാക്കിയാൽ പകരം ടിക്കറ്റ് എങ്ങനെ കിട്ടും? ഇതു ചെയ്താൽ മാത്രം നഷ്ടപരിഹാരം! യാത്രയിൽ പരുക്കേറ്റാൽ 1.3 കോടി വരെ; ഫ്ലൈറ്റ് യാത്രക്കാർ അറിയേണ്ടതെല്ലാം...

   [*]
   [*]
/uploads/allimg/2025/12/1209760266757410025.jpg   
[*] അന്ന് ആദ്യം മഴയ്ക്കു പഴി! മഴയില്ലാത്തപ്പോൾ വീണ്ടും ദേശീയപാത ഇടിയാൻ കാരണം റെഡിമെയ്ഡ് ഭിത്തിയോ? ഉറപ്പും വീതിയും കൂട്ടൽ ഇനി പ്രായോഗികമോ!

   [*]
   [*]
/uploads/allimg/2025/12/1209760266757410025.jpg   
MORE PREMIUM STORIES
English Summary:
Woman Arrested for Smuggling Ganja from Train: Ganja smuggling is on the rise, with a recent arrest in Nedumbassery. Police apprehended a woman transporting 8 kg of ganja thrown from a train, revealing a new method employed by smugglers to bypass railway station checks.
Pages: [1]
View full version: ട്രെയിനിൽ നിന്ന് കഞ്ചാവ് പൊതികൾ പുറത്തേക്ക്; പൊലീസിനെ വിളിച്ച് നാട്ടുകാർ, യുവതി പിടിയിൽ

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com