തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിലെ പരസ്യപ്രചാരണം അവസാനിച്ചു; സുഡാനിൽ ഡ്രോൺ ആക്രമണത്തിൽ 50 മരണം: ഇന്നത്തെ പ്രധാന വാർത്തകൾ
/uploads/allimg/2025/12/5264255117401466758.jpgതദ്ദേശ തിരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ട വോട്ടെടുപ്പ് നടക്കുന്ന 7 ജില്ലകളിൽ പരസ്യ പ്രചാരണത്തിന് പരിസമാപ്തി കുറിച്ച് ആവേശം നിറഞ്ഞ കലാശക്കൊട്ട് നടന്നതും സുഡാനിലെ കൊർദോഫാൻ മേഖലയിലുള്ള കലോകി പട്ടണത്തിൽ നടന്ന ഡ്രോൺ ആക്രമണത്തിൽ 33 കുട്ടികൾ ഉൾപ്പെടെ 50 പേർ കൊല്ലപ്പെട്ടതുമാണ് ഇന്നത്തെ പ്രധാന വാർത്തകളിൽ ചിലത്. യാത്ര മുടങ്ങിയവർക്ക് ഇന്‍ഡിഗോ എയർലൈൻസ് ടിക്കറ്റ് റീഫണ്ടായി ഇതുവരെ 610 കോടി രൂപ മടക്കി നല്‍കിയതും ജമാഅത്തെ ഇസ്‌ലാമിക്ക് ഗുഡ് സർട്ടിഫിക്കറ്റ് നൽകിയിട്ടില്ലെന്നും പറയേണ്ടത് അവരോടു പറഞ്ഞിട്ടുണ്ടെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടതും ശ്രദ്ധിക്കപ്പെട്ടു. ഗോവ ബാഗ ബീച്ചിലെ നൈറ്റ് ക്ലബ്ബിൽ തീപിടിത്തമുണ്ടായി 23പേർ മരണപ്പെട്ടതും കുരീപ്പുഴയിൽ 10 മത്സ്യബന്ധന ബോട്ടുകൾ കത്തിനശിച്ചതും ദാരുണ സംഭവമായി. വായിക്കാം ഇന്നത്തെ പ്രധാന വാർത്തകൾ ഒരിക്കൽക്കൂടി...
തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ട വോട്ടെടുപ്പ് നടക്കുന്ന 7 ജില്ലകളിൽ പരസ്യ പ്രചാരണത്തിന് പരിസമാപ്തി കുറിച്ച് ആവേശം നിറഞ്ഞ കലാശക്കൊട്ട്. റോഡ് ഷോകളും റാലികളുമായി സ്ഥാനാർഥികളും പ്രവർത്തകരും ടൗണുകളിൽ നിറഞ്ഞു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് ഇന്ന് പരസ്യപ്രചാരണം അവസാനിച്ചത്.
ഗോവ ബാഗ ബീച്ചിലെ നൈറ്റ് ക്ലബ്ബിൽ തീപിടിത്തം. 23പേർ മരിച്ചു. ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചാണ് അപകടം ഉണ്ടായത്. മരിച്ചവരിൽ നാല് വിദേശികളുമുണ്ട്. മരിച്ചവരിൽ ഏറെയും ജീവനക്കാരാണ്. റസ്റ്ററന്റിന് അനുമതി ഇല്ലായിരുന്നു എന്ന് അന്വേഷണത്തിൽ വ്യക്തമായി. ശക്തമായ നടപടികളുണ്ടാകുമെന്ന് മുഖ്യമന്ത്രി പ്രമോദ് സാവന്ത് പറഞ്ഞു.
/uploads/allimg/2025/12/3749328324459034519.svg/uploads/allimg/2025/12/5169591000727746036.svg
[*] ഉഗ്രൻ തണുപ്പായി, കുന്നിൻചെരിവുകൾ തിളങ്ങുന്നു; ക്രിസ്മസ് മിസോറമിൽ ആയാലോ? പെർമിറ്റ് എടുത്താൽ കാണാം കാഴ്ചകളും അദ്ഭുതപ്പെടുത്തും മനുഷ്യരെയും
[*]
[*]
/uploads/allimg/2025/12/1209760266757410025.jpg
[*] വിമാനം റദ്ദാക്കിയാൽ പകരം ടിക്കറ്റ് എങ്ങനെ കിട്ടും? ഇതു ചെയ്താൽ മാത്രം നഷ്ടപരിഹാരം! യാത്രയിൽ പരുക്കേറ്റാൽ 1.3 കോടി വരെ; ഫ്ലൈറ്റ് യാത്രക്കാർ അറിയേണ്ടതെല്ലാം...
[*]
[*]
/uploads/allimg/2025/12/1209760266757410025.jpg
[*] അന്ന് ആദ്യം മഴയ്ക്കു പഴി! മഴയില്ലാത്തപ്പോൾ വീണ്ടും ദേശീയപാത ഇടിയാൻ കാരണം റെഡിമെയ്ഡ് ഭിത്തിയോ? ഉറപ്പും വീതിയും കൂട്ടൽ ഇനി പ്രായോഗികമോ!
[*]
[*]
/uploads/allimg/2025/12/1209760266757410025.jpg
MORE PREMIUM STORIES
സുഡാനിലെ കൊർദോഫാൻ മേഖലയിലുള്ള കലോകി പട്ടണത്തിൽ നടന്ന ഡ്രോൺ ആക്രമണത്തിൽ 33 കുട്ടികൾ ഉൾപ്പെടെ 50 പേർ കൊല്ലപ്പെട്ടു. കുട്ടികളുടെ വിദ്യാലയത്തിനു നേർക്കാണ് ആക്രമണമുണ്ടായത്.
ജമാഅത്തെ ഇസ്‌ലാമിക്ക് ഗുഡ് സർട്ടിഫിക്കറ്റ് നൽകിയിട്ടില്ലെന്നും പറയേണ്ടത് അവരോടു പറഞ്ഞിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ജമാ അത്തെ ഇസ്‍ലാമി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. അവർ ആവശ്യപ്പെട്ടത് അനുസരിച്ച് എകെജി സെന്ററിലായിരുന്നു കൂടിക്കാഴ്ച.
യാത്ര മുടങ്ങിയവർക്ക് ഇന്‍ഡിഗോ എയർലൈൻസ് ടിക്കറ്റ് റീഫണ്ടായി ഇതുവരെ മടക്കി നല്‍കിയത് 610 കോടി രൂപ. ഞായറാഴ്ച രാത്രി എട്ടിനു മുന്‍പ് റീഫണ്ട് തുക നല്‍കണമെന്നാണ് കേന്ദ്രസര്‍ക്കാര്‍ നല്‍കിയ നിര്‍ദേശം. വിമാനത്താവളത്തില്‍ കുടുങ്ങിപ്പോയ 3000 ബാഗേജുകള്‍ യാത്രക്കാരുടെ വിലാസങ്ങളില്‍ കമ്പനി എത്തിച്ചുകൊടുത്തു.
കുരീപ്പുഴയിൽ 10 മത്സ്യബന്ധന ബോട്ടുകൾ കത്തിനശിച്ചു. 6 യൂണിറ്റ് ഫയർഫോഴ്സ് സ്ഥലത്തെത്തി. തീ അണയ്ക്കാനുള്ള ശ്രമം തുടരുന്നു. ഭക്ഷണം പാകം ചെയ്യുന്നതിനിടയിലാണ് തീപിടിച്ചതെന്നാണ് പ്രാഥമിക നിഗമനം
ശബരിമലയിലെ നിയന്ത്രണങ്ങൾ പിൻവലിച്ചു. പതിനെട്ടാംപടി കയറ്റുന്നതും നെയ്യഭിഷേകവും സാധാരണ പോലെയായി. നിയന്ത്രണങ്ങൾ മാറിയതോടെ പതിനെട്ടാംപടി കയറാനുള്ള നീണ്ട ക്യൂവിന് അൽപം ആശ്വാസമുണ്ട്. സന്നിധാനം ഫോറസ്റ്റ് ഓഫിസ് പടി വരെയാണ് പുലർച്ചെ ക്യൂ ഉള്ളത്. English Summary:
TODAY\“S RECAP-7-12-2025
Pages:
[1]