LHC0088 Publish time 2025-12-8 00:51:06

50 വർഷം മുമ്പ് വധശ്രമം, കഷ്ടപ്പെട്ട് പ്രതിയെ പിടിച്ച് പൊലീസ്; സംഭവമേ മറന്നുപോയി പരാതിക്കാരി, വെറുതെ വിട്ട് കോടതി

/uploads/allimg/2025/12/2871209505815275152.jpg



മുംബൈ∙ കേസ് അന്വേഷണം അനന്തമായി വൈകിയാൽ എന്തു സംഭവിക്കും? പ്രതിയെ പിടികൂടിയാലും കുറ്റക്കാരനാണെന്നു തെളിയിക്കാൻ പൊലീസ് പ്രയാസപ്പെടും. ഇതിന് ഉദാഹരണമാണ് മുംബൈയിൽ നടന്ന സംഭവം. 50 വർഷം മുമ്പ് നടന്ന വധശ്രമക്കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. എന്നാൽ, പരാതിക്കാരി അങ്ങനെയൊരു സംഭവമേ മറന്നുപോയി. ഇതോടെ പ്രതിയെ കോടതിക്ക് വെറുതെവിടേണ്ടിവന്നു.

[*] Also Read തീപ്പിടിത്തത്തിനു കാരണം നിശാ ക്ലബ്ബിലെ ‘ഫയർ ഷോ’; കൂടുതൽ പേരും മരിച്ചത് ശ്വാസം മുട്ടി, അറസ്റ്റ് - വിഡിയോ


1977 ഒക്ടോബർ 20ന് നരിമാൻ പോയിന്റിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. നരിമാൻ പോയിന്റ് സ്വദേശിയായ കലേക്കർ എന്നയാൾ പരാതിക്കാരിയായ സ്ത്രീയെ കത്തികൊണ്ട് കുത്തുകയായിരുന്നു. ഇവർക്ക് സാരമായി പരുക്കേറ്റു. കൊളാബ പൊലീസ് കേസെടുത്ത് പ്രതിയെ അന്നു തന്നെ അറസ്റ്റു ചെയ്തു. ജയിലിൽ കഴിയവേ പ്രതി ജാമ്യത്തിലിറങ്ങി മുങ്ങി. പിന്നീട് ഇയാളെ പിടികൂടാൻ സാധിച്ചില്ല. 48 വർഷത്തോളം ഇയാൾ പുറത്തായിരുന്നു.

[*] Also Read ഉഗ്രൻ തണുപ്പായി, കുന്നിൻചെരിവുകൾ തിളങ്ങുന്നു; ക്രിസ്മസ് മിസോറമിൽ ആയാലോ? പെർമിറ്റ് എടുത്താൽ കാണാം കാഴ്ചകളും അദ്ഭുതപ്പെടുത്തും മനുഷ്യരെയും


ഒടുവിൽ, ഏറെക്കാലമായി തീർപ്പാകാത്ത വാറന്റ് കേസുകൾ തീർക്കുന്നതിനിടെ ഇക്കഴിഞ്ഞ ഒക്ടോബർ 14നാണ് 73കാരനായ പ്രതി അറസ്റ്റിലാകുന്നത്. കേസിൽ കോടതിയിൽ വാദം നടക്കുന്നതിനിടെ, തനിക്ക് അങ്ങനെയൊരു സംഭവം പോലും ഓർമയില്ലെന്ന് പരാതിക്കാരി അറിയിക്കുകയായിരുന്നു. പ്രതിയെ അറിയില്ലെന്നും പറഞ്ഞു. ഇതോടെ പ്രോസിക്യൂഷന്റെ കേസ് നിലനിൽക്കാതായി. തുടർന്ന് കോടതി 73കാരനെ വിട്ടയയ്ക്കുകയായിരുന്നു.
/uploads/allimg/2025/12/3749328324459034519.svg/uploads/allimg/2025/12/5169591000727746036.svg

[*] ഉഗ്രൻ തണുപ്പായി, കുന്നിൻചെരിവുകൾ തിളങ്ങുന്നു; ക്രിസ്മസ് മിസോറമിൽ ആയാലോ? പെർമിറ്റ് എടുത്താൽ കാണാം കാഴ്ചകളും അദ്ഭുതപ്പെടുത്തും മനുഷ്യരെയും

   [*]
   [*]
/uploads/allimg/2025/12/1209760266757410025.jpg   
[*] വിമാനം റദ്ദാക്കിയാൽ പകരം ടിക്കറ്റ് എങ്ങനെ കിട്ടും? ഇതു ചെയ്താൽ മാത്രം നഷ്ടപരിഹാരം! യാത്രയിൽ പരുക്കേറ്റാൽ 1.3 കോടി വരെ; ഫ്ലൈറ്റ് യാത്രക്കാർ അറിയേണ്ടതെല്ലാം...

   [*]
   [*]
/uploads/allimg/2025/12/1209760266757410025.jpg   
[*] അന്ന് ആദ്യം മഴയ്ക്കു പഴി! മഴയില്ലാത്തപ്പോൾ വീണ്ടും ദേശീയപാത ഇടിയാൻ കാരണം റെഡിമെയ്ഡ് ഭിത്തിയോ? ഉറപ്പും വീതിയും കൂട്ടൽ ഇനി പ്രായോഗികമോ!

   [*]
   [*]
/uploads/allimg/2025/12/1209760266757410025.jpg   
MORE PREMIUM STORIES
English Summary:
Victim Forgets Attempted Murder, Accused Released: Case investigation delays can lead to justice not being served, as exemplified by a recent Mumbai case where a 50-year-old attempted murder case resulted in the accused\“s release due to the victim\“s memory loss.
Pages: [1]
View full version: 50 വർഷം മുമ്പ് വധശ്രമം, കഷ്ടപ്പെട്ട് പ്രതിയെ പിടിച്ച് പൊലീസ്; സംഭവമേ മറന്നുപോയി പരാതിക്കാരി, വെറുതെ വിട്ട് കോടതി

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com