2 ജീവനക്കാരെ കുത്തി, 40 ലീറ്റർ മദ്യം നശിപ്പിച്ചു; ബാറിൽ യുവാവിന്റെ അക്രമം
/uploads/allimg/2025/12/2044670102327269254.jpgവണ്ടൂർ (മലപ്പുറം) ∙ പുളിക്കൽ സിറ്റി പാലസ് ബാറിൽ യുവാവ് 2 ജീവനക്കാരെ കുത്തിപ്പരുക്കേൽപ്പിച്ചു. കണ്ണൂർ മുള്ളരിക്കണ്ടി ആകാശ് (25), അഭിജിത്ത് (25) എന്നിവർക്കാണ് പരുക്കേറ്റത്. ആകാശിന്റെ വയറിൽ ആഴത്തിൽ മുറിവേറ്റു. ഇരുവരും താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. എറിയാട് തൊണ്ടിയിൽ താഴത്തെ വീട്ടിൽ ഷിബിലി (28) ആണ് ആക്രമണം നടത്തിയത്. ഇയാൾക്കും പരുക്കേറ്റതിനാൽ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
[*] Also Read തോക്ക് ചൂണ്ടി തട്ടിക്കൊണ്ടുപോയി, ക്വട്ടേഷൻ സംഘം മദ്യപിച്ചു ബോധംകെട്ടു; രഹസ്യസങ്കേതത്തിൽനിന്ന് രക്ഷപ്പെട്ട് വ്യവസായി
ഇന്ന് വൈകിട്ട് മൂന്നരയോടെയാണ് സംഭവം. ബാറിൽ എത്തിയ ഷിബിലി അക്രമാസക്തനായി കൗണ്ടറിൽ ഉണ്ടായിരുന്ന ജീവനക്കാരെ കുത്തി പരുക്കേൽപ്പിക്കുകയായിരുന്നു എന്ന് മാനേജർ പൊലീസിനു നൽകിയ പരാതിയിൽ പറയുന്നു. 40 ലീറ്ററോളം മദ്യം നശിപ്പിച്ചു. മേശയും കസേരയും ജനലും സിസിടിവി ക്യാമറയും അടിച്ചു തകർത്തതായും പരാതിയിലുണ്ട്. 2 മണിക്കൂറോളം പരിഭ്രാന്തി പരത്തിയ യുവാവിനെ പൊലീസ് എത്തി കീഴ്പെടുത്തുകയായിരുന്നു.
[*] Also Read സഞ്ചാർ സാഥിക്ക് വഴിതെറ്റി; വിജയ്‌ക്കൊപ്പം ‘അമ്മ’യുടെ വിശ്വസ്തൻ; വിമാന യാത്രക്കാരെ ആരാണ് ചതിച്ചത്? വായിക്കാം ടോപ് 5 പ്രീമിയം
ഇയാൾ നേരത്തെയും ബാറിലും താമസസ്ഥലത്തും എത്തി ജീവനക്കാരെ ആക്രമിച്ചിട്ടുണ്ടെന്നും ഈ സംഭവത്തിൽ കേസുണ്ടെന്നും ബാർ മാനേജർ പറഞ്ഞു. പരുക്കേറ്റവരുടെ മൊഴി പൊലീസ് ശേഖരിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തുകയാണ്.
/uploads/allimg/2025/12/3749328324459034519.svg/uploads/allimg/2025/12/5169591000727746036.svg
[*] ഉഗ്രൻ തണുപ്പായി, കുന്നിൻചെരിവുകൾ തിളങ്ങുന്നു; ക്രിസ്മസ് മിസോറമിൽ ആയാലോ? പെർമിറ്റ് എടുത്താൽ കാണാം കാഴ്ചകളും അദ്ഭുതപ്പെടുത്തും മനുഷ്യരെയും
[*]
[*]
/uploads/allimg/2025/12/1209760266757410025.jpg
[*] വിമാനം റദ്ദാക്കിയാൽ പകരം ടിക്കറ്റ് എങ്ങനെ കിട്ടും? ഇതു ചെയ്താൽ മാത്രം നഷ്ടപരിഹാരം! യാത്രയിൽ പരുക്കേറ്റാൽ 1.3 കോടി വരെ; ഫ്ലൈറ്റ് യാത്രക്കാർ അറിയേണ്ടതെല്ലാം...
[*]
[*]
/uploads/allimg/2025/12/1209760266757410025.jpg
[*] അന്ന് ആദ്യം മഴയ്ക്കു പഴി! മഴയില്ലാത്തപ്പോൾ വീണ്ടും ദേശീയപാത ഇടിയാൻ കാരണം റെഡിമെയ്ഡ് ഭിത്തിയോ? ഉറപ്പും വീതിയും കൂട്ടൽ ഇനി പ്രായോഗികമോ!
[*]
[*]
/uploads/allimg/2025/12/1209760266757410025.jpg
MORE PREMIUM STORIES
English Summary:
Youth Stabs Two in Vandoor Bar Attack: Vandoor bar attack resulted in injuries to two employees and significant property damage. A youth, identified as Shihili, stabbed the employees at Pulikkal City Palace bar in Malappuram district.
Pages:
[1]