വൻ ജനക്കൂട്ടമെത്തും, പാർക്കിങ് പ്രശ്നമാകും; ടിവികെ റാലിക്ക് അനുമതി നിഷേധിച്ച് പൊലീസ്
/uploads/allimg/2025/12/9141914566303226177.jpgചെന്നൈ∙ വിജയ്‌യുടെ പാർട്ടിയായ ടിവികെ ഡിസംബർ 16ന് ഈറോഡ് നടത്താൻ നിശ്ചയിച്ച റാലിക്ക് പൊലീസ് അനുമതി നൽകിയില്ല. ഈറോഡ്–പെരുന്തുറൈ റോഡിലെ ഗ്രൗണ്ടിൽ റാലി നടത്താനായിരുന്നു പാർട്ടി അനുമതി തേടിയത്. എന്നാൽ, സ്ഥലം സന്ദർശിച്ചതിനു പിന്നാലെ പൊലീസ് സൂപ്രണ്ട് എ.സുജാത അനുമതി നൽകാനാവില്ലെന്ന് അറിയിക്കുകയായിരുന്നു.
[*] Also Read \“ആകെ അയ്യായിരം പേർ, പ്രത്യേക പ്രവേശനം\“: കരൂർ ദുരന്തത്തിന് ശേഷം വിജയ്‌യുടെ റാലിക്ക് കടുത്ത നിയന്ത്രണം
70,000 പേരെ പ്രതീക്ഷിക്കുന്നതായാണ് ടിവികെ അറിയിച്ചത്. വൻ ജനക്കൂട്ടമുണ്ടാകുമെന്നതും വാഹനങ്ങൾ പാർക്ക് ചെയ്യാൻ മതിയായ സ്ഥലമില്ലെന്നതും പരിഗണിച്ചാണ് അനുമതി നിഷേധം. ആദ്യം റോഡ് ഷോ നടത്താനായിരുന്നു ടിവികെ പദ്ധതിയിട്ടത്. പിന്നീട് ഇത് സ്വകാര്യ സ്ഥലത്ത് നിയന്ത്രണങ്ങളോടെയുള്ള റാലിയാക്കി മാറ്റി അനുമതി തേടുകയായിരുന്നു. ടിവികെയിൽ ചേർന്ന മുൻ എഐഎഡിഎംകെ മന്ത്രി സെങ്കോട്ടയ്യന്റെ ശക്തികേന്ദ്രമാണ് ഈറോഡ്. തന്റെ ജനപിന്തുണ കാണിക്കാനുള്ള അവസരമായാണ് ഈറോഡിൽ സെങ്കോട്ടയ്യന്റെ നേതൃത്വത്തിൽ റാലിക്ക് ഒരുങ്ങിയത്.
[*] Also Read സഞ്ചാർ സാഥിക്ക് വഴിതെറ്റി; വിജയ്‌ക്കൊപ്പം ‘അമ്മ’യുടെ വിശ്വസ്തൻ; വിമാന യാത്രക്കാരെ ആരാണ് ചതിച്ചത്? വായിക്കാം ടോപ് 5 പ്രീമിയം
ഡിസംബർ 9ന് വിജയ് പുതുച്ചേരിയിൽ റാലി നടത്തുന്നുണ്ട്. ഇതിനായി പുതിയ നിബന്ധനകൾ പൊലീസ് നൽകിയിരിക്കുകയാണ്. പങ്കെടുക്കുന്നവരുടെ എണ്ണം, അതിർത്തി നിർണയം എന്നിവയിലാണ് പ്രധാനമായും നിയന്ത്രണം. 41 പേർ കൊല്ലപ്പെട്ട കരൂർ ദുരന്തത്തിന് ശേഷം പാർട്ടി നടത്തുന്ന ആദ്യ റാലിയാണിത്. കരൂർ ദുരന്തത്തിനു ശേഷമാണ് റാലികൾക്കും പൊതുയോഗങ്ങൾക്കും തമിഴ്നാട് പൊലീസ് കർശന ഉപാധികൾ കൊണ്ടുവന്നത്.
/uploads/allimg/2025/12/3749328324459034519.svg/uploads/allimg/2025/12/5169591000727746036.svg
[*] ഉഗ്രൻ തണുപ്പായി, കുന്നിൻചെരിവുകൾ തിളങ്ങുന്നു; ക്രിസ്മസ് മിസോറമിൽ ആയാലോ? പെർമിറ്റ് എടുത്താൽ കാണാം കാഴ്ചകളും അദ്ഭുതപ്പെടുത്തും മനുഷ്യരെയും
[*]
[*]
/uploads/allimg/2025/12/1209760266757410025.jpg
[*] വിമാനം റദ്ദാക്കിയാൽ പകരം ടിക്കറ്റ് എങ്ങനെ കിട്ടും? ഇതു ചെയ്താൽ മാത്രം നഷ്ടപരിഹാരം! യാത്രയിൽ പരുക്കേറ്റാൽ 1.3 കോടി വരെ; ഫ്ലൈറ്റ് യാത്രക്കാർ അറിയേണ്ടതെല്ലാം...
[*]
[*]
/uploads/allimg/2025/12/1209760266757410025.jpg
[*] അന്ന് ആദ്യം മഴയ്ക്കു പഴി! മഴയില്ലാത്തപ്പോൾ വീണ്ടും ദേശീയപാത ഇടിയാൻ കാരണം റെഡിമെയ്ഡ് ഭിത്തിയോ? ഉറപ്പും വീതിയും കൂട്ടൽ ഇനി പ്രായോഗികമോ!
[*]
[*]
/uploads/allimg/2025/12/1209760266757410025.jpg
MORE PREMIUM STORIES
English Summary:
Erode Rally Permission Denied for Vijay\“s TVK: The denial was due to concerns about managing the large crowd and insufficient parking space. The party still intends to move forward, while adhering to strict regulations implemented by the police.
Pages:
[1]