യുഡിഎഫ് കലാശക്കൊട്ടിനിടയിലേക്ക് ലോറി; തടഞ്ഞിട്ടും നിർത്തിയില്ല, ചില്ലുകൾ തകർത്തു
/uploads/allimg/2025/12/559480445567779097.jpgകാലടി∙ എം.സി റോഡിൽ മറ്റൂരിൽ യുഡിഎഫ് പ്രവർത്തകർകലാശക്കൊട്ടിന്റെ ഭാഗമായി നടത്തിയ പ്രകടനത്തിനിടയിലേക്ക് ലോറി കയറി. ലോഡുമായി വന്ന ലോറിയാണ് അപകടകരമായ രീതിയിൽ മുന്നോട്ടുവന്നത്. പ്രവർത്തകർ നിർത്താൻ ആവശ്യപ്പെട്ടിട്ടും ലോറി മുന്നോട്ടു തന്നെ നീങ്ങി.
[*] Also Read ആവേശം, ആഘോഷം, കളർഫുൾ കലാശക്കൊട്ട്; ആദ്യഘട്ടത്തിലെ പരസ്യപ്രചാരണം അവസാനിച്ചു
ഇതോടെ പ്രവർത്തകർ പിന്നാലെ ഓടിച്ചെന്ന് ചില്ലുകൾ തകർത്തു. എന്നിട്ടും ലോറി നിർത്താതെ പോയി. സംഭവത്തിൽ ആർക്കും പരുക്കില്ല. സ്ഥലത്ത് പൊലീസ് ഉണ്ടായിരുന്നു. ഇതു സംബന്ധിച്ച് കേസുകൾ ഒന്നും ഇല്ല. മറ്റൂരിൽ യുഡിഎഫ് മാത്രമാണ് കലാശക്കൊട്ട് നടത്തിയത്. കാലടിയിൽ ആയിരുന്നു എൽഡിഎഫിന്റെയും എൻഡിഎയുടെയും കലാശക്കൊട്ട്. English Summary:
MC Road Accident Disrupts UDF Election Rally: A lorry drove into a UDF rally in Mathoor, Kalady, causing a disturbance. No injuries were reported, and police were present at the scene.
Pages:
[1]